തെരഞ്ഞെടുപ്പിൽ ഉള്ളി കരയിക്കുമോ? വില കുറയ്ക്കാൻ നെട്ടോട്ടമോടി കേന്ദ്രം

By Web Team  |  First Published Oct 29, 2023, 11:55 AM IST

പല നഗരങ്ങളിലും ഒരാഴ്ചയ്ക്കിടെ ഉള്ളിയുടെ ചില്ലറ വിൽപന നിരക്ക് ഏകദേശം ഇരട്ടിയായി. ഉത്സവ സീസണിൽ വില ഇനിയും ഉയരാനാണ്‌ സാധ്യത.  ഒട്ടുമിക്ക ഇന്ത്യൻ വിഭവങ്ങളുടെയും അടിസ്ഥാന ഘടകമാണ് ഉള്ളി, അതിന്റെ വിലയിലെ വർദ്ധനവ് അടിസ്ഥാന വർഗത്തെ സ്വാധീനിക്കാൻ പോന്നവയാണ്. 


ഭ്യന്തര വിപണിയിൽ ഉള്ളിവില കുത്തനെ ഉയരുന്നതോടെ കയറ്റുമതി പിടിച്ചുകെട്ടാൻ കേന്ദ്രം. പച്ചക്കറിയുടെ വിദേശ കയറ്റുമതിക്ക്  ഡിസംബർ 31 വരെ  തറവില നിശ്ചയിച്ചു. ദില്ലിയിൽ ഉള്ളിവില റെക്കോർഡിലേക്ക് കുതിക്കുകയാണ്. ഇതോടെയാണ് കേന്ദ്ര സർക്കാർ ശനിയാഴ്ച ഉള്ളി കയറ്റുമതിക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.  

പല നഗരങ്ങളിലും ഒരാഴ്ചയ്ക്കിടെ ഉള്ളിയുടെ ചില്ലറ വിൽപന നിരക്ക് ഏകദേശം ഇരട്ടിയായി. ഇതോടെ ടണ്ണിന് 800 ഡോളർ എന്ന മിനിമം കയറ്റുമതി വില കേന്ദ്ര സർക്കാർ ഏർപ്പെടുത്തി. ദില്ലിയിൽ കിലോയ്ക്ക് 25-30 രൂപ വരെ ആയിരുന്ന സ്ഥാനത്ത് ഇപ്പോൾ 50-60 രൂപയാണ്. ഉത്സവ സീസണിൽ വില ഇനിയും ഉയരാനാണ്‌ സാധ്യത. 

Latest Videos

undefined

ALSO READ: 'ഇനി ഞാനൊരു കലക്ക് കലക്കും'; 30,000 കോടിയിലേറെ സമാഹരിക്കാൻ അദാനി

ചരക്ക്-ഓൺ-ബോർഡ് അടിസ്ഥാനത്തിൽ ടണ്ണിന് 800 ഡോളറിന്റെ ഏറ്റവും കുറഞ്ഞ കയറ്റുമതി വില (എംഇപി) ഒക്ടോബർ 29 മുതൽ ഉള്ളിക്ക് ബാധകമാകുമെന്നും ഡിസംബർ 31 വരെ പ്രാബല്യത്തിൽ തുടരുമെന്നും ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡിന്റെ വിജ്ഞാപനത്തിൽ പറയുന്നു. 

വ്യാപാരികൾക്ക് ആഗോള ഉപഭോക്താക്കൾക്ക് വിൽക്കാൻ കഴിയുന്ന വില പരിധിയാണ് എംഇപി.  കയറ്റുമതി പരിമിതപ്പെടുത്താനും ആഭ്യന്തര ലഭ്യത വർധിപ്പിക്കാനും അതുവഴി വില കുറയ്ക്കാനും എംഇപി വഴി സാധിക്കും. 

അതേസമയം, ബഫർ സ്റ്റോക്കിനായി 200,000 ടൺ ഉള്ളി അധികമായി സംഭരിക്കുമെന്ന് സർക്കാർ ശനിയാഴ്ച പറഞ്ഞു, ഉയർന്ന വിലയുള്ള 16 നഗരങ്ങളിൽ സർക്കാർ ഉള്ളി വിൽപ്പന നടത്തുമെന്നുമാണ് റിപ്പോർട്ട്. 

അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനും അടുത്ത വർഷം നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിനും മുന്നോടിയായാണ് ഉള്ളി കയറ്റുമതിയിൽ നിയന്ത്രണങ്ങൾ വരുന്നത് എന്നത് ശ്രദ്ധേയമാണ്. ഒട്ടുമിക്ക ഇന്ത്യൻ വിഭവങ്ങളുടെയും അടിസ്ഥാന ഘടകമാണ് ഉള്ളി, അതിന്റെ വിലയിലെ വർദ്ധനവ് അടിസ്ഥാന വർഗത്തെ സ്വാധീനിക്കാൻ പോന്നവയാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

tags
click me!