ഉള്ളി രാജ്യം വിടില്ല, ഉറപ്പുനൽകി കേന്ദ്രം; കയറ്റുമതി നിരോധനം മാർച്ച് 31 വരെ തുടരും കാരണം ഇതോ

By Web Team  |  First Published Feb 20, 2024, 3:14 PM IST

മാർച്ച് 31 ന് ശേഷവും നിരോധനം നീക്കാൻ സാധ്യതയില്ല, കാരണം ശീതകാലത്ത് ഉള്ളി ഉൽപാദനം കുറയും പ്രത്യേകിച്ച് മഹാരാഷ്ട്രയിൽ ഇതിനാൽ കയറ്റുമതി നിയന്ത്രണം നീട്ടാനാണ് സാധ്യത. 2


ദില്ലി: ഉള്ളിയുടെ കയറ്റുമതി നിരോധനം മാർച്ച് 31 വരെ തുടരും. ആഭ്യന്തര വില കുത്തനെ ഉയർന്നതാണ് ഉള്ളിയുടെ കയറ്റുമതി കേന്ദ്രം നിരോധിക്കാനുള്ള കാരണം. 2023 ഡിസംബർ 8 ന് സർക്കാർ ഉള്ളിയുടെ കയറ്റുമതി നിരോധിച്ചിരുന്നു. 

ഉള്ളി കയറ്റുമതി നിരോധനം പിൻവലിച്ചിട്ടില്ലെന്നും ഇത് പ്രാബല്യത്തിലാണെന്നും  മാർച്ച് 31 വരെ നിലനിൽക്കുമെന്നും ഉപഭോക്തൃ കാര്യ സെക്രട്ടറി രോഹിത് കുമാർ സിംഗ് പറഞ്ഞു. രാജ്യത്തെ ഉപഭോക്താക്കൾക്ക് മിതമായ നിരക്കിൽ ഉള്ളിയുടെ ആഭ്യന്തര ലഭ്യത ഉറപ്പാക്കുക എന്നതാണ് സർക്കാരിൻ്റെ പരമമായ മുൻഗണന എന്ന്  രോഹിത് കുമാർ സിംഗ് പറഞ്ഞു. 

Latest Videos

undefined

കയറ്റുമതി നിരോധനം പിൻവലിച്ചെന്ന അടിസ്ഥാനരഹിതമല്ലാത്ത റിപ്പോർട്ടുകൾക്കൊടുവിൽ രാജ്യത്തെ ഏറ്റവും വലിയ മൊത്ത ഉള്ളി വിപണിയായ ലാസൽഗോണിൽ ഫെബ്രുവരി 17 ന് ക്വിൻ്റലിന് 1,280 രൂപയായിരുന്ന ഉള്ളിവില ഫെബ്രുവരി 19 ന് ക്വിൻ്റലിന് 40.62 ശതമാനം ഉയർന്ന് 1,800 രൂപയായി.

മാർച്ച് 31 ന് ശേഷവും നിരോധനം നീക്കാൻ സാധ്യതയില്ല, കാരണം ശീതകാലത്ത് ഉള്ളി ഉൽപാദനം കുറയും പ്രത്യേകിച്ച് മഹാരാഷ്ട്രയിൽ ഇതിനാൽ കയറ്റുമതി നിയന്ത്രണം നീട്ടാനാണ് സാധ്യത. 2023  ശീതകാലത്ത് ഉള്ളി ഉൽപാദനം 22.7 ദശലക്ഷം ടൺ ആയിരുന്നു. 

മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത് എന്നീ പ്രധാന സംസ്ഥാനങ്ങളിലെ ഉള്ളി ഉത്പാദനം വരും ദിവസങ്ങളിൽ കൃഷി മന്ത്രാലയ ഉദ്യോഗസ്ഥർ വിലയിരുത്തും. 
 

tags
click me!