ഗോവയില്‍ നിന്ന് കിട്ടിയ സ്വര്‍ണം കുറഞ്ഞ വിലയ്ക്ക്; ഒന്നര വര്‍ഷത്തോളം പണം വാങ്ങിയ ശേഷം ഒടുവില്‍ കൈവിട്ടു

By Web Team  |  First Published Nov 3, 2023, 5:01 PM IST

2022 മാര്‍ച്ച് മുതല്‍ 2023 ജൂലൈ വരെയായി വിവിധ തവണകളിലായി ഒരു കോടിയിലധികം രൂപ രണ്ട് പേര്‍ ചേര്‍ന്ന് കൈപ്പറ്റി,


മുംബൈ: കുറഞ്ഞ വിലയ്ക്ക് സ്വര്‍ണം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത രണ്ടംഗ സംഘം ഒരു കോടിയിലധികം രൂപ തട്ടിയെടുത്തു. നവി മുംബൈയിലാണ് കഴിഞ്ഞ ദിവസം ഇത്തരമൊരു സംഭവം സംബന്ധിച്ച പരാതി ലഭിച്ചത്. സ്വര്‍ണ നാണയങ്ങള്‍ എത്തിച്ച് നല്‍കാമെന്നാ പറ‌ഞ്ഞാണ് പണം വാങ്ങിയതെന്ന് വെള്ളിയാഴ്ച പൊലീസ് അറിയിച്ചു.

ഗോവയില്‍ നിന്ന് കിട്ടിയ സ്വര്‍ണ നാണയങ്ങള്‍ കൈവശമുണ്ടെന്നും കുറഞ്ഞ വിലയ്ക്ക് അത് നല്‍കാമെന്നും വാഗ്ദാനം ചെയ്താണ് നീരജ് എന്നും നിതു എന്നും പേരുള്ള രണ്ട് പേര്‍ തട്ടിപ്പ് നടത്തിയത്. വാഗ്ദാനത്തില്‍ ആകൃഷ്ടനായ ഒരാളില്‍ നിന്ന് 1.05 കോടി രൂപ ഇരുവരും കൈപ്പറ്റി. 2022 മാര്‍ച്ച് മുതല്‍ 2023 ജൂലൈ വരെയായി വിവിധ തവണകളായാണ് ഇത്രയും പണം ഇരുവര്‍ക്കും നല്‍കിയത്. 

Latest Videos

undefined

ചോദിച്ച പണം മുഴുവനായി നല്‍കിക്കഴഞ്ഞിട്ടും വാഗ്ദാനം ചെയ്ത സ്വര്‍ണം കൈമാറാതെ വന്നപ്പോഴാണ് ഒടുവില്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്. പന്‍വേല്‍ പൊലീസ് സ്റ്റേഷനില്‍ വ്യാഴാഴ്ച ലഭിച്ച പരാതി അനുസരിച്ച് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 420-ാം വകുപ്പ് പ്രകാരം വഞ്ചനാ കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Read also: സ്വിഫ്റ്റിലും ഇന്നോവയിലും ഒന്നുമറിയാത്ത പാവങ്ങളെ പോലെ എത്തി; എക്സൈസിന് മുന്നിൽ സകല അടവും ചീറ്റി! അറസ്റ്റ്

മറ്റൊരു സംഭവത്തില്‍ മഞ്ചേരി അരുകിഴായയിൽ ഡോക്ടറുടെ വീട്ടിൽ നിന്ന് 20 പവന്‍ സ്വര്‍ണം മോഷണം പോയി മൂന്നാം നാള്‍ കുപ്പത്തൊട്ടിയില്‍ നിന്ന് കണ്ടെത്തിയ സംഭവത്തില്‍ വീണ്ടും വഴിത്തിരിവ്. വീട്ടുവേലക്കാരിയായ മഞ്ചേരി വേട്ടഞ്ചേരിപ്പറമ്പിലെ ഇന്ദിര (58) പിടിയിലായി. മഞ്ചേരി പൊലീസ് ഇൻസ്‌പെക്ടർ റിയാസ് ചാക്കീരിയാണ് ഇന്ദിരയെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ശനിയാഴ്ചയാണ് ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ കെ വി നന്ദകുമാറിന്റെ വീട്ടിൽ നിന്ന് ആഭരണങ്ങൾ മോഷണം പോയത്. വീട്ടിലെ ജോലിക്കാരിയായ ഇന്ദിര വീട് വൃത്തിയാക്കി മടങ്ങിയതിനു ശേഷമാണ് മോഷണം നടന്നതെന്നാണ് പൊലീസിനെ അറിയിച്ചത്. മൂന്നാം നാള്‍ ആഭരണങ്ങൾ അതേ വീടിന്റെ പിറകിലെ മാലിന്യം തള്ളുന്ന സ്ഥലത്തു നിന്ന് ഇന്ദിരയാണ് 'കണ്ടെത്തി'യത്. തിങ്കളാഴ്ച രാത്രി പ്രദേശത്ത് മഴ പെയ്തിരുന്നു. എന്നാൽ കണ്ടെത്തിയ ആഭരണങ്ങൾ നനയുകയോ ചെളി പുരളുകയോ ചെയ്തിട്ടില്ല. അതിനാൽ മോഷ്ടാവ് ചൊവ്വാഴ്ച രാവിലെയാണ് സ്വർണം ഇവിടെ കൊണ്ടിട്ടതെന്ന നിഗമനത്തില്‍ പൊലീസ് എത്തി. തുടർന്ന് നടന്ന അന്വേഷണത്തിലാണ് ജോലിക്കാരി തന്നെ അറസ്റ്റിലായത്. കമ്മൽ, മോതിരം എന്നിവ അടങ്ങിയ കുറച്ച് സ്വർണം ഇവർ മറ്റൊരിടത്തേക്ക് വലിച്ചെറിഞ്ഞിരുന്നു. വ്യാഴാഴ്ച രാവിലെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് ഇന്ദിര കുറ്റസമ്മതം നടത്തിയത്. വലിച്ചെറിഞ്ഞ സ്വര്‍ണവും പൊലീസ് കണ്ടെടുത്തു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

tags
click me!