എൻആർഐകൾക്കുള്ള ക്രെഡിറ്റ് കാർഡ്; യോഗ്യത, ആനുകൂല്യങ്ങൾ അറിയാം

By Web Team  |  First Published May 19, 2023, 1:53 PM IST

ഇന്ത്യയിൽ ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കുന്ന എൻആർഐകൾക്ക് വേണ്ട യോഗ്യതകള്‍. 


പ്രവാസി ഇന്ത്യക്കാർക്ക് (എൻആർഐ) ഇന്ത്യയിലെ ക്രെഡിറ്റ് കാർഡുകൾ പോലുള്ള സാമ്പത്തിക ഉത്പന്നങ്ങൾ ഇപ്പോൾ ഉപയോഗിക്കാം. എന്നാൽ നിബന്ധനകളും വ്യവസ്ഥകളും ഉണ്ട്. ഇവ സ്ഥാപനങ്ങൾക്കിടയിൽ വ്യത്യാസപ്പെട്ടിരിക്കും.  ഇന്ത്യൻ ക്രെഡിറ്റ് കാർഡുകൾക്ക് അപേക്ഷിക്കുന്ന എൻആർഐകൾക്കുള്ള യോഗ്യത, ആനുകൂല്യങ്ങൾ എന്നിവ എന്തൊക്കെയാണെന്നു അറിയാം. 

യോഗ്യതാ മാനദണ്ഡം

Latest Videos

undefined

എൻആർഐകൾക്കായി ബാങ്കുകൾക്ക് പ്രത്യേക ക്രെഡിറ്റ് കാർഡ് ഓഫറുകൾ ഉണ്ട്. ഓരോ ബാങ്കിനും യോഗ്യതാ മാനദണ്ഡങ്ങൾ വ്യത്യസ്തമാണ്, എന്നാൽ സാധാരണയായി എൻആർഐ നില, പ്രായം, വരുമാനം, ബാങ്ക് അക്കൗണ്ട് എന്നിവ ഇവയിൽ ഉൾപ്പെടുന്നു. ഒരു എൻആർഐ എന്ന നിലയിൽ ഇന്ത്യയിൽ ഒരു ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കുന്നതിന്, വ്യക്തികൾ ഒരു സാധുവായ എൻആർഐ സ്റ്റാറ്റസ് കൈവശം വയ്ക്കുകയോ ഒസിഐ (ഇന്ത്യയുടെ വിദേശ പൗരത്വം) കാർഡ് കൈവശം വയ്ക്കുകയോ വേണം. അപേക്ഷകർക്ക് കുറഞ്ഞത് 21 വയസ്സ് പ്രായമുണ്ടായിരിക്കണം, കൂടാതെ ഇന്ത്യയിലോ വിദേശത്തോ സ്ഥിരമായ വരുമാന സ്രോതസ്സും ഉണ്ടായിരിക്കണം. ക്രെഡിറ്റ് കാർഡിന്റെ തരം അനുസരിച്ച് വരുമാന ആവശ്യകതകൾ വ്യത്യാസപ്പെടാം. കൂടാതെ, ഇന്ത്യയിൽ ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കുന്ന എൻആർഐകൾക്ക് ക്രെഡിറ്റ് കാർഡ് ബിൽ പേയ്‌മെന്റുകൾക്കും മറ്റ് അനുബന്ധ ഇടപാടുകൾക്കുമായി ഇഷ്യൂ ചെയ്യുന്ന ബാങ്കിൽ ഒരു എൻആർഐ അക്കൗണ്ട് അല്ലെങ്കിൽ എൻആർഒ (നോൺ റെസിഡൻഷ്യൽ ഓർഡിനറി) അക്കൗണ്ട് ഉണ്ടായിരിക്കണം.

ALSO READ: വീട് നിർമ്മിക്കാൻ പദ്ധതിയുണ്ടോ; കുറഞ്ഞ ബഡ്ജറ്റിൽ പണിയാം, വഴികളിതാ

എൻആർഐ ക്രെഡിറ്റ് കാർഡുകളുടെ പ്രയോജനങ്ങൾ

ഇന്ത്യയിൽ ക്രെഡിറ്റ് കാർഡുകൾ എടുക്കുന്ന എൻആർഐകൾക്ക് വിവിധ ആനുകൂല്യങ്ങൾ ലഭിക്കും

ഫണ്ട് ലഭ്യത: എൻആർഐ ക്രെഡിറ്റ് കാർഡുകൾ വ്യക്തികളെ ഇന്ത്യയിലേക്ക് എത്തുന്ന വേളയിലോ അടിയന്തര സാഹചര്യങ്ങളിലോ എളുപ്പത്തിൽ ഫണ്ട് ഉറപ്പിക്കുന്നു . ഇന്ത്യയിലും വിദേശത്തും ഷോപ്പിംഗ്, ഭക്ഷണം, യാത്രാ ബുക്കിംഗ്, ഓൺലൈൻ ഇടപാടുകൾ എന്നിങ്ങനെ വിവിധ ആവശ്യങ്ങൾക്ക് അവ ഉപയോഗിക്കാം.

അന്താരാഷ്ട്ര ഉപയോഗം: നിരവധി എൻആർഐ ക്രെഡിറ്റ് കാർഡുകൾ അന്താരാഷ്ട്ര സ്വീകാര്യതയോടെയാണ് വരുന്നത്, ഇത് എൻആർഐകൾക്ക് അവരുടെ കാർഡുകൾ ആഗോളതലത്തിൽ ഉപയോഗിക്കാൻ സാധ്യമാക്കുന്നു. ഇടയ്ക്കിടെയുള്ള യാത്രക്കാർക്കും അന്താരാഷ്ട്ര യാത്രകൾ നടത്തുന്നവർക്കും ഇത് പ്രത്യേകിച്ചും പ്രയോജനകരമാണ്.

ALSO READ: ടിഡിഎസ് ഈടാക്കില്ല; നികുതി ഇളവ് വാഗ്ദാനവുമായി മഹിളാസമ്മാൻ സേവിംഗ് സർട്ടിഫിക്കറ്റ്

റിവാർഡുകളും ഓഫറുകളും: എൻആർഐ ക്രെഡിറ്റ് കാർഡുകൾ പലപ്പോഴും ക്യാഷ്ബാക്ക്, എയർലൈൻ മൈലുകൾ, ഭക്ഷണം, വിനോദം എന്നിവ ഉൾപ്പെടെയുള്ള റിവാർഡ് പ്രോഗ്രാമുകൾ വാഗ്ദാനം ചെയ്യുന്നു. ഈ ആനുകൂല്യങ്ങൾ ക്രെഡിറ്റ് കാർഡ് ഉപയോഗം കൂടുതൽ പ്രതിഫലദായകമാക്കുന്നു.

ആനുകൂല്യങ്ങൾ

കാർഡിന്റെ തരത്തെയും ഇഷ്യൂ ചെയ്യുന്ന ബാങ്കിനെയും ആശ്രയിച്ച് വാർഷിക ഫീസും പലിശ നിരക്കും വ്യത്യാസപ്പെടാം
എൻആർഐ ക്രെഡിറ്റ് കാർഡുകൾ വ്യക്തികൾക്ക് ഇന്ത്യയിലേക്കുള്ള  സന്ദർശന വേളയിൽ എളുപ്പത്തിൽ ഇന്ത്യയിൽ പണമിടപാടുകൾ നടത്താം. ഒരു വിദേശ കറൻസിയിൽ ഇടപാടുകൾ നടത്തുമ്പോൾ, വിനിമയ നിരക്കുകളും അനുബന്ധ ഫീസും ബാധകമായേക്കാം
 

click me!