വിദേശത്തെ പണമിടപാടുകൾക്ക് നികുതിയിൽ ഇളവ്; ജൂലൈ ഒന്ന് മുതൽ നിരക്ക് വർദ്ധന ഇല്ല

By Web Team  |  First Published Jun 30, 2023, 11:53 AM IST

ഏഴ് ലക്ഷം രൂപ വരെയുള്ള വിദേശ ടൂർ പാക്കേജുകൾക്കും പണ വിനിമയത്തിനും ഏർപ്പെടുത്തിയ അധിക നികുതിയിൽ ഇളവുകളുമായി സർക്കാർ. ജൂലൈ ഒന്ന് മുതൽ പ്രഖ്യാപിച്ചരുന്ന നിരക്ക് വർദ്ധന ഉണ്ടാകില്ല 



ദില്ലി: വിദേശ രാജ്യങ്ങളിൽ ഇന്ത്യക്കാർ അന്താരാഷ്ട്ര ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് നടത്തുന്ന 7 ലക്ഷം രൂപ വരെയുള്ള പണമിടപാടുകള്‍ ലിബറലൈസ്ഡ് റെമിറ്റന്‍സ് സ്‌കീമിന് (എല്‍ആര്‍എസ്)  കീഴിൽ ഉൾപ്പെടില്ലെന്ന് ധനമന്ത്രാലയം അറിയിച്ചു. ഒരു സാമ്പത്തിക വർഷം 7 ലക്ഷം രൂപ വരെയുള്ള പണമിടപാടുകൾ അതിനാൽ ടി.സി.എസ് ( സ്രോതസിൽ നിന്നു ശേഖരിക്കുന്ന നികുതി)  ബാധകമാവില്ലെന്നും 2023 ജൂൺ 28-ന് പുറത്തിറക്കിയ വിജ്ഞാപനത്തിൽ മന്ത്രാലയം വ്യക്തമാക്കി. 

നേരത്തെ,  റിസർവ് ബാങ്കിന്റെ ഉദാരവൽക്കരിച്ച പണമയയ്ക്കൽ പദ്ധതിയുടെ (ലിബറലൈസ്‌ഡ്‌ റെമിറ്റൻസ് സ്കീം ) കീഴിൽ  വിദേശനാണ്യ വിനിമയ ചട്ടം പരിഷ്കരിച്ച്  പണമിടപാടുകൾക്ക് 20% ടിസിഎസ് എന്ന നിബന്ധന കേന്ദ്രം കൊണ്ടുവന്നിരുന്നു. 

Latest Videos

undefined

ALSO READ: 2000 രൂപ നോട്ട് പിൻവലിച്ച തീരുമാനം സമ്പദ്‌വ്യവസ്ഥയെ ദോഷകരമായി ബാധിക്കില്ല: ആർബിഐ ഗവർണർ

എൽആർഎസിന് കീഴിൽ ഒരു സാമ്പത്തിക വർഷം 7 ലക്ഷം രൂപ വരെയുള്ള ഇടപാടുകൾക്ക് ടി.സി.എസ് ഉണ്ടാകില്ല. എന്നാൽ, 7 ലക്ഷം രൂപ എന്ന പരിധിക്കപ്പുറം, ഇടപാടുകളുടെ സ്വഭാവമനുസരിച്ച് ടി.സി.എസ് വ്യത്യസ്ത നിരക്കുകളിൽ ഈടാക്കും. ഈ മാറ്റങ്ങൾ 2023 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരും. എന്നാൽ, നടപ്പിലാക്കുന്ന തീയതി 2023 ഒക്ടോബർ 1 വരെ നീട്ടിയിട്ടുണ്ട്. 

ക്രെഡിറ്റ് കാർഡ് പേയ്‌മെന്റുകൾ എൽആർഎസിന് കീഴിൽ കൊണ്ടുവരുമെന്ന് മാർച്ചിൽ സർക്കാർ പ്രഖ്യാപിച്ചിരുന്നു. തുടർന്ന്, നിരവധി അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ലഭിച്ചതിനെത്തുടർന്ന്, നേരത്തെ പ്രഖ്യാപിച്ച എൽആർഎസിലും അന്താരാഷ്ട്ര ക്രെഡിറ്റ് കാർഡ് നിയമങ്ങളിലും ചില മാറ്റങ്ങൾ വരുത്താൻ സർക്കാർ തീരുമാനിച്ചു. 

ALSO READ: അധികമായി അടച്ച നികുതി തിരികെ വേണോ? ഐടിആർ ഫയലിംഗിൽ ഈ പത്ത് തെറ്റുകൾ വരുത്താതിരിക്കുക

പുതിയ തീരുമാനം

ഒരു വ്യക്തിക്ക് പ്രതിവർഷം 7 ലക്ഷം രൂപ വരെയുള്ള തുകയ്‌ക്ക്, 
എൽആർഎസിനു കീഴിലുള്ള എല്ലാ ഇടപാടുകൾക്കും വിദേശ യാത്രാ ടൂർ പാക്കേജുകൾക്കും, പേയ്‌മെന്റ് രീതി പരിഗണിക്കാതെ തന്നെ, ടിസിഎസ് നിരക്കിൽ മാറ്റമില്ലെന്ന് സർക്കാർ തീരുമാനിച്ചു. പുതുക്കിയ ടിസിഎസ് നിരക്കുകൾ നടപ്പിലാക്കുന്നതിനും ക്രെഡിറ്റ് കാർഡ് പേയ്‌മെന്റുകൾ എൽആർഎസിൽ ഉൾപ്പെടുത്തുന്നതിനും കൂടുതൽ സമയം നൽകാനും സർക്കാർ തീരുമാനിച്ചു.

2023 സെപ്‌റ്റംബർ 30 വരെ, മുമ്പത്തെ നിരക്കുകൾ (2023 സാമ്പത്തിക നിയമം ഭേദഗതി ചെയ്യുന്നതിന് മുമ്പ്) തുടരും.
 

click me!