റിലയൻസ് ബോർഡിൽ നിന്ന് രാജിവെക്കാൻ നിത അംബാനി; പകരം ആര്?

By Web Team  |  First Published Aug 28, 2023, 3:33 PM IST

നിത അംബാനി ബോർഡിൽ നിന്നും വിട്ടുനിൽക്കുന്നതിനെ കുറിച്ച് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ചെയർമാൻ മുകേഷ് അംബാനിയാണ് അറിയിച്ചത്.



മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ 46-ാമത് വാർഷിക പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് നിത അംബാനി ബോർഡിൽ നിന്നും വിട്ടുനിൽക്കുന്നതിനെ കുറിച്ച് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ചെയർമാൻ മുകേഷ് അംബാനി അറിയിച്ചത്. 

റിലയൻസിന്റെ ബോർഡിൽ ഇഷ, ആകാശ്, അനന്ത് അംബാനി എന്നിവരെ ശുപാർശ ചെയ്യുന്നതായും നിത അംബാനി റിലയൻസ് ഫൗണ്ടേഷന്റെ ചെയർപേഴ്‌സണായി തുടരുമെന്നും കമ്പനി അറിയിച്ചു.

Latest Videos

undefined

ചെയർമാൻ മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള കൂട്ടായ്മ അതിന്റെ 46-ാമത് എജിഎമ്മിന് ഒരുങ്ങുമ്പോൾ, നിക്ഷേപകർ ആകാംക്ഷയോടെ പ്രഖ്യാപനങ്ങൾക്കായി കാത്തിരിക്കുകയാണ്. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ (ആർഐഎൽ) 46-ാമത് വാർഷിക പൊതുയോഗം (എജിഎം) ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിച്ചു.  എംഡിയും ചെയർമാനുമായ മുകേഷ് അംബാനി നടപടിക്രമങ്ങൾ ഉദ്ഘാടനം ചെയ്യുന്നു. വീഡിയോ കോൺഫറൻസിങ് വഴിയാണ് പരിപാടി നടക്കുന്നത്. യൂട്യൂബ് ഉൾപ്പെടെ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലുടനീളം ഇത് തത്സമയ സ്ട്രീം ചെയ്യുന്നുണ്ട്.

അംബാനിയുടെ മക്കളായ ഇഷ, ആകാശ് എന്നിവരും എജിഎമ്മിനെ അഭിസംബോധന ചെയ്യും. ഭാവിയിലേക്കുള്ള റിലയൻസിന്റെ ബിസിനസ്സ് ബ്ലൂപ്രിന്റ് മൂവരും അനാവരണം ചെയ്യുമെങ്കിലും, പ്രത്യേക ശ്രദ്ധയാകര്ഷിക്കുക ഫ്യൂച്ചർ റീട്ടെയിൽ, ജിയോ ഐപിഒകൾ (പ്രാരംഭ പബ്ലിക് ഓഫറിംഗ്), 5G താരിഫ് ഓപ്ഷനുകൾ എന്നിവയുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളായിരിക്കും.

click me!