ഇന്ത്യൻ കരകൗശല മേഖലയ്ക്കുള്ള എനർജി ബൂസ്റ്റർ; 'സ്വദേശ് സ്‌റ്റോർ' അവതരിപ്പിച്ച് മുകേഷ് അംബാനി

By Web Team  |  First Published Nov 9, 2023, 3:15 PM IST

ഇന്ത്യയിലെ പരമ്പരാഗത കലാകാരന്മാരെയും കരകൗശല വിദഗ്ധരെയും പ്രോത്സാഹിപ്പിക്കുക എന്നതാണ് സ്വദേശ്' സ്റ്റോറിന് പിന്നിലുള്ള ലക്ഷ്യമെന്ന് നിത അംബാനി വ്യക്തമാക്കി.


ന്ത്യൻ കരകൗശല മേഖലയ്ക്ക് ഊർജമേകാൻ 'സ്വദേശ്' സ്‌റ്റോർ ആരംഭിച്ച് റിലയൻസ്. മുകേഷ് അംബാനിയുടെ റിലയൻസ് റീട്ടെയിലിന്റെ ആദ്യ സ്വദേശ് സ്റ്റോർ ഹൈദരാബാദിലാണ് ആരംഭിച്ചിരിക്കുന്നത്. റിലയൻസ് ഫൗണ്ടേഷന്റെ സ്ഥാപകയും ചെയർപേഴ്സണുമായ നിത അംബാനി സ്റ്റോർ ഉദ്‌ഘാടനം ചെയ്തു 

ഇന്ത്യയിലെ പരമ്പരാഗത കലാകാരന്മാരെയും കരകൗശല വിദഗ്ധരെയും പ്രോത്സാഹിപ്പിക്കുക എന്നതാണ് സ്വദേശ്' സ്റ്റോറിന് പിന്നിലുള്ള ലക്ഷ്യമെന്ന് നിത അംബാനി വ്യക്തമാക്കി. ഇന്ത്യൻ കലാകാരന്മാരുടെ കഴിവും വൈദഗ്ധ്യവും ജനങ്ങൾക്ക് മുന്നിലേക്ക് സ്വദേശ് സ്റ്റോറുകളിലൂടെ എത്തുമെന്നും നിത അംബാനി പറഞ്ഞു. 

Latest Videos

undefined

ALSO READ: ഇന്ത്യയിൽ വേട്ട തുടങ്ങാൻ മസ്‌ക്; ഏറ്റുമുട്ടുക അംബാനിയോടും മിത്തലിനോടും

നമ്മുടെ രാജ്യത്തിന്റെ പുരാതന കലകളും കരകൗശലവസ്തുക്കളും സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനുമുള്ള ഞങ്ങളുടെ എളിയ സംരംഭമാണിത്. കൂടാതെ, രാജ്യത്തെ കരകൗശല തൊഴിലാളികൾക്കുള്ള ആദരവുമാണിതെന്ന് നിത അംബാനി പറഞ്ഞു. സ്വദേശ് സ്റ്റോറുകളിലൂടെ കലാകാരന്മാർക്ക് അവർ അർഹിക്കുന്ന ആഗോള അംഗീകാരം നേടികൊടുക്കാനാണ് ശ്രമിക്കുന്നത്. അതുകൊണ്ട്, ഇന്ത്യയിലുടനീളം മാത്രമല്ല, യുഎസിലും യൂറോപ്പിലും സ്വദേശ് സ്റ്റോറുകൾ ആരംഭിക്കാൻ പദ്ധതിയുണ്ടെന്നും നിത അംബാനി പറഞ്ഞു. 

ഹൈദരാബാദിലെ  ജൂബിലി ഹിൽസിലെ ആദ്യ സ്വദേശ് സ്റ്റോർ 20,000 ചതുരശ്ര അടിയിൽ നിർമ്മിച്ചതാണ്. ഇന്ത്യയിലെ കഴിവുറ്റ കരകൗശല വിദഗ്ധർ കൈകൊണ്ട് നിർമ്മിച്ച നിരവധി ഉൽപ്പന്നങ്ങളുടെ ഒരു ശേഖരം ഇവിടെയുണ്ട്. കൂടാതെ, സ്വദേശ് സംരംഭത്തിന്റെ ഭാഗമായി, റിലയൻസ് ഫൗണ്ടേഷൻ ആർട്ടിസാൻ ഇനിഷ്യേറ്റീവ് ഫോർ സ്‌കിൽ എൻഹാൻസ്‌മെന്റ് (RAISE) കേന്ദ്രങ്ങൾ ഇന്ത്യയിലുടനീളം സ്ഥാപിക്കാനുള്ള പദ്ധതിയുണ്ട്. 

നൂറ്റാണ്ടുകൾ പഴക്കമുള്ള ഇന്ത്യയിലെ കരകൗശല ഉത്പന്നങ്ങൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുക മാത്രമല്ല, കരകൗശല തൊഴിലാളികൾക്കും കരകൗശല വിദഗ്ധർക്കും അവരുടെ കഴിവ് ആധുനിക ലോകത്ത് അമൂല്യമായി തുടരുന്നുവെന്ന് ഉറപ്പാക്കാൻ സുസ്ഥിരമായ ഉപജീവന അവസരങ്ങൾ ഒരുക്കുക കൂടെയാണ് ചെയ്യുന്നത്.

click me!