ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന നിതാ അംബാനി മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ട് ആദരിക്കുന്ന ആദ്യത്തെ ദക്ഷിണേഷ്യക്കാരി. റിലയൻസ് ഫൗണ്ടേഷൻ ചെയർമാൻ നിത അംബാനിക്ക് ഇന്ന് 60 വയസ്സ്.
സംരംഭക, സാമൂഹിക പ്രവർത്തക, അധ്യാപക തുടങ്ങി നിരവധി റോളുകളിൽ നിതാ അംബാനിയെ കാണാം. രാജ്യത്തെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിയുടെ ഭാര്യയായ നിതയ്ക്ക് ഇന്ന് 60-ാം ജന്മദിനം. ഇന്ത്യയുടെ ബിസിനസ് മേഖലയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിൽ ഒരാളാണ് നിത അംബാനി. അംബാനി കുടുംബത്തിലേക്ക് എത്തുന്നതിന് മുൻപുള്ള നിത അംബാനിയുടെ ജീവിതത്തെ കുറിച്ച് അധികമാർക്കും അറിയില്ല
ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന നിതാ അംബാനി മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ട് ആദരിക്കുന്ന ആദ്യത്തെ ദക്ഷിണേഷ്യക്കാരിയായതില്‍ അത്ഭുതമില്ല. 2016ൽ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യൻ വനിതയും നിതയാണ്. രാജ്യത്തുടനീളം സ്ത്രീ ശാക്തീകരണത്തിനായി പ്രവർത്തിക്കുന്ന ‘ഹെർ സർക്കിൾ’ എന്ന സംഘടനയുടെ സ്ഥാപകൻ കൂടിയാണ് നിത അംബാനി.
undefined
ALSO READ: ഇത് ഇന്ത്യക്കാർക്കുള്ള മുകേഷ് അംബാനിയുടെ ദീപാവലി സമ്മാനം; തിരികൊളുത്തുക വമ്പൻ മാറ്റത്തിന്
2003-ൽ അവർ ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്കൂൾ സ്ഥാപിച്ചു. അടുത്ത ഇരുപത് വർഷങ്ങൾക്കുള്ളിൽ, രാജ്യത്തെ മികച്ച 10 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്‌കൂൾ ഇടം നേടി. 2010-ൽ, അവർ റിലയൻസ് ഫൗണ്ടേഷൻ, എജ്യുക്കേഷൻ ആൻഡ് സ്‌പോർട്‌സ് ഫോർ ഓൾ എന്നീ രണ്ട് സംഘടനകൾ ആരംഭിച്ചു. വിദ്യാഭ്യാസം, സംസ്കാരം, കലകൾ തുടങ്ങിയ വിവിധ മേഖലകളെ ശാക്തീകരിക്കാൻ റിലയൻസ് ഫൗണ്ടേഷൻ ലക്ഷ്യമിടുമ്പോൾ രണ്ടാമത്തേത് സമൂഹത്തിലെ താഴെത്തട്ടിലുള്ള വളർന്നുവരുന്ന കായികതാരങ്ങളെയും കായിക പ്രതിഭകളെയും പരിപോഷിപ്പിക്കുന്നു.
1963 നവംബർ 1 ന് മുംബൈയിലെ ഒരു ഗുജറാത്തി കുടുംബത്തിലാണ് നിത അംബാനി ജനിച്ചത്. നർസി മോൻജി കോളേജ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇക്കണോമിക്‌സിൽ നിന്ന് കൊമേഴ്‌സിൽ ബിരുദം നേടിയ നിത,ഭരതനാട്യം നർത്തകി കൂടിയാണ്. 1985 ലാണ് മുകേഷ് അംബാനിയുമായുള്ള വിവാഹം നടന്നത്.
ALSO READ: ഇഷ അംബാനിയെ വാനോളം പുകഴ്ത്തി മുകേഷ് അംബാനിയും നിത അംബാനിയും; കാരണം ഇതാ
2022 ലെ കണക്കനുസരിച്ച് റിലയൻസ് ഇൻഡസ്ട്രീസിന്റെ ആസ്തി 6.4 ട്രില്യൺ രൂപയാണ്. നിത അംബാനിയുടെ ആസ്തി 21,000 കോടി രൂപയിലധികമാണെന്ന് റിപ്പോർട്ട്. ഓരോ വർഷവും ശരാശരി 1.65 കോടി രൂപ അവർ സമ്പാദിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം