ബാങ്ക് വഴിയുള്ള പണം അയയ്ക്കൽ, നിയമങ്ങൾ കർശനമാക്കി റിസർവ് ബാങ്ക്

By Web Team  |  First Published Jul 27, 2024, 2:03 PM IST

ഫോൺ നമ്പറും അപ്‌ഡേറ്റ് ചെയ്‌ത കെവൈസി നിർദ്ദേശങ്ങൾക്കനുസരിച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ രേഖയും അടിസ്ഥാനമാക്കി പണമടയ്ക്കുന്നയാളുടെ രജിസ്ട്രേഷൻ പൂർത്തിയാക്കണമെന്ന്  പുതിയ നിയമം


ള്ളപ്പണം വെളുപ്പിക്കുന്നതിന് വേണ്ടിയുള്ള പണം കൈമാറ്റം  തടയുന്നതിനായി, ബാങ്ക് വഴി പണം അയയ്ക്കുന്നതിനുള്ള നിയമങ്ങൾ കർശനമാക്കി റിസർവ് ബാങ്ക്. ഫോൺ നമ്പറും അപ്‌ഡേറ്റ് ചെയ്‌ത കെവൈസി നിർദ്ദേശങ്ങൾക്കനുസരിച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ രേഖയും അടിസ്ഥാനമാക്കി പണമടയ്ക്കുന്നയാളുടെ രജിസ്ട്രേഷൻ പൂർത്തിയാക്കണമെന്ന്  പുതിയ നിയമം അനുശാസിക്കുന്നു. പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ 2024 നവംബർ 1 മുതൽ പ്രാബല്യത്തിൽ വരും. ആഭ്യന്തര പണമിടപാടുകളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിന് വേണ്ടിയാണ് പുതുക്കിയ നിയമങ്ങൾ. പ്രധാനപ്പെട്ട മാറ്റങ്ങളിവയാണ്  

 1പണം അയയ്ക്കുന്ന ബാങ്ക് ഉപഭോക്താവിന്റെ പേരും വിലാസവും രേഖപ്പെടുത്തി സൂക്ഷിക്കേണ്ടതാണ്.
2. ഫോൺ നമ്പറും രേഖകളും പരിശോധിക്കണം
3. മൊബൈൽ ഫോൺ നമ്പറും സ്വയം സാക്ഷ്യപ്പെടുത്തിയ  ഔദ്യോഗികമായി സാധുതയുള്ള രേഖയും ഉപയോഗിച്ച് പണമയക്കുന്നയാളെ രജിസ്റ്റർ ചെയ്യണം
4. പണമടയ്ക്കുന്നയാൾ നടത്തുന്ന എല്ലാ ഇടപാടുകൾക്കും ഒരു അഡീഷണൽ ഫാക്ടർ ഓഫ് ഓതന്റിക്കേഷൻ (AFA) നടത്തണം
5. ക്യാഷ് ഡെപ്പോസിറ്റ് സംബന്ധിച്ച്  പണമടയ്ക്കുന്ന ബാങ്കുകൾ  ആദായനികുതി നിയമത്തിലെ വ്യവസ്ഥകളും അതിന് കീഴിൽ പുറപ്പെടുവിച്ചിട്ടുള്ള നിയമങ്ങളും/നിയന്ത്രണങ്ങളും പാലിക്കേണ്ടതാണ്.
6. ഐഎംപിഎസ്, നെഫ്റ്റ് ഇടപാടിന് ബാങ്ക് പണമടയ്ക്കുന്നയാളുടെ വിശദാംശങ്ങൾ ഉൾപ്പെടുത്തണം.
7. പണമയയ്‌ക്കാനായി ഫണ്ട് കൈമാറ്റം തിരിച്ചറിയുന്നതിനുള്ള ഒരു ഐഡന്റിഫയർ, ഇടപാടിന്റെ സന്ദേശത്തിൽ ഉൾപ്പെടുത്തണം.

Latest Videos

2011 ഒക്‌ടോബർ 5-ലെ ആർബിഐ വിജ്ഞാപനമനുസരിച്ച്,  ഒരു ബാങ്ക് ശാഖയിൽ  ഉപഭോക്താവിന് 2000 രൂപ വരെ പണം അയക്കാം. നെഫ്റ്റ് വഴി ഒരു ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് 50,000 അയയ്ക്കാം. കൂടാതെ, ബിസിനസ് കറസ്പോണ്ടന്റുകൾ, എടിഎം മുതലായവ മുഖേന ഒരു ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്യാം, ഇത് വഴി പരമാവധി 25,000 രൂപ വരെ അയയ്ക്കാം .

click me!