പത്താം ഫാക്ടറി ഒഡീഷയിൽ; എഫ്‌എംസിജി മേഖലയിൽ അധിപത്യമുറപ്പിക്കാൻ നെസ്‌ലെ

By Web Team  |  First Published Aug 1, 2023, 2:50 PM IST

മാഗി നൂഡിൽസ്, കിറ്റ്കാറ്റ് ചോക്ലേറ്റ്, നെസ്‌കഫെ തുടങ്ങിയ ജനപ്രിയ ഉത്പന്നങ്ങളുടെ നിർമ്മാതാക്കളായ നെസ്‌ലെ ഇന്ത്യ, 4,200 കോടി രൂപയുടെ വമ്പൻ നിക്ഷേപത്തിനൊരുങ്ങുന്നു 
 


ദില്ലി: ഗ്ലോബൽ ഫുഡ് ആൻഡ് ബിവറേജസ് കമ്പനിയായ നെസ്‌ലെയുടെ രാജ്യത്തെ പത്താമത്തെ ഫാക്ടറി ഒഡീഷയിൽ. എഫ്‌എംസിജി കമ്പനിയായ നെസ്‌ലെയ്ക്ക്  ഇന്ത്യയ്ക്ക് രാജ്യത്ത് വർദ്ധിച്ചു വരുന്ന ആവശ്യം നിറവേറ്റാനാണ് പുതിയ ഫാക്ടറി നിർമ്മിക്കുന്നത്. 

പ്രാദേശിക ഉൽപ്പാദനത്തിനായി  4,200 കോടി രൂപ  നിക്ഷേപിക്കുമെന്ന് നെസ്‌ലെ ഇന്ത്യയുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സുരേഷ് നാരായണൻ പറഞ്ഞു. 2025 ഓടെ പുതിയ ഫാക്ടറി ആരംഭിക്കുമെന്നാണ് സൂചന. 

Latest Videos

undefined

ALSO READ: തിരുപ്പതി ലഡുവിൽ ഇനി 'നന്ദിനി' നെയ്യില്ല; രുചി പെരുമ അവസാനിക്കുന്നു. കാരണം ഇതാണ്

മാഗി നൂഡിൽസ്, കിറ്റ്കാറ്റ് ചോക്ലേറ്റ്, നെസ്‌കഫെ തുടങ്ങിയ ജനപ്രിയ ഉത്പന്നങ്ങളുടെ നിർമ്മാതാക്കളായ നെസ്‌ലെ ഇന്ത്യ, ഇന്ത്യൻ വിപണിയിൽ വരും വർഷങ്ങളിൽ വലിയ സാധ്യതയാണ് കാണുന്നതെന്ന് സുരേഷ് നാരായണൻ പറഞ്ഞു.  2023 ന്റെ ആദ്യ പകുതി വരെ, 2,100 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്. ഈ നിക്ഷേപങ്ങൾ വളരെ പ്രാധാന്യമർഹിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഈ നിക്ഷേപങ്ങൾ ഉൽപ്പാദന ശേഷി വർദ്ധിപ്പിക്കുന്നതിനാണ്, അതിൽ മൂന്നിലൊന്ന് ഭക്ഷ്യ മേഖലയിലേക്കും മൂന്നിലൊന്ന് ചോക്ലേറ്റ്, മിഠായി എന്നിവയിലേക്കും ബാക്കിയുള്ളത് പോഷകാഹാരത്തിനും വേണ്ടിയായിരുന്നെന്ന് അദ്ദേഹം വ്യക്തമാക്കി. 

2023 നും 2025 നും ഇടയിൽ 4,200 കോടി രൂപ നിക്ഷേപിക്കാനാണ് പദ്ധതിയിട്ടത്. പുതിയ ഫാക്ടറിക്ക് നിക്ഷേപിക്കുന്ന 900 കോടി രൂപ ഇതിൽ ഉൾപ്പെടും. 

ഒരു കോഫി, ബിവറേജസ് ബിസിനസ്സിലെ സൗകര്യങ്ങൾ കൂടുതൽ വിപുലീകരിക്കുമെന്നും ഗുജറാത്തിലെ സാനന്ദ് പ്ലാന്റിൽ നൂഡിൽസിന് പുറമെ മിഠായി നിർമ്മാണവും ആരംഭിക്കുമെന്ന് സുരേഷ് നാരായണൻ പറഞ്ഞു.

ഏകദേശം 6,000 പേർ ജോലി ചെയ്യുന്ന ഒമ്പത് ഫാക്ടറികളാണ് നെസ്‌ലെ ഇന്ത്യക്ക് രാജ്യത്തുള്ളത്. സ്വിസ് മൾട്ടിനാഷണൽ ഫുഡ് ആൻഡ് ബിവറേജസ് കൂട്ടായ്മയായ നെസ്‌ലെ എസ്എയുടെ മികച്ച പത്ത് ആഗോള വിപണികളിൽ ഒന്നാണ് ഇന്ത്യ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

click me!