പാർപ്പിടം, ഗതാഗതം, ഭക്ഷണം, വസ്ത്രം, വീട്ടുപകരണങ്ങൾ, വിനോദം എന്നിവയുൾപ്പെടെ ഓരോ സ്ഥലത്തെയും 200-ലധികം കാര്യങ്ങൾ താരതമ്യം ചെയ്തിട്ടുണ്ട്
ഏറ്റവും ചെലവേറിയ ഇന്ത്യൻ നഗരം ഏതായിരിക്കും. പ്രവാസികൾക്കുള്ള ഇന്ത്യയിലെ ഏറ്റവും ചെലവേറിയ നഗരം മുംബൈ ആണ്. അഞ്ച് ഭൂഖണ്ഡങ്ങളിൽ നിന്നുള്ള 227 നഗരങ്ങൾ ഉൾപ്പെടുന്ന മെർസറിന്റെ 2023 ലെ ജീവിതച്ചെലവ് സർവേ പ്രകാരം, ദില്ലി, ബെംഗളൂരു നഗരങ്ങളെ പിന്നിലാക്കി മുംബൈ ഒന്നാം സ്ഥാനത്തേക്ക് എത്തി. അതേസമയം ഹോങ്കോംഗ് ആഗോള പട്ടികയിൽ ഒന്നാമതെത്തി. ആഗോള റാങ്കിംഗിൽ 147-ാം സ്ഥാനത്താണ് മുംബൈ
ആഗോള റാങ്കിങ്
undefined
പാർപ്പിടം, ഗതാഗതം, ഭക്ഷണം, വസ്ത്രം, വീട്ടുപകരണങ്ങൾ, വിനോദം എന്നിവയുൾപ്പെടെ ഓരോ സ്ഥലത്തെയും 200-ലധികം കാര്യങ്ങൾ താരതമ്യം ചെയ്താണ് മെർസറിന്റെ ജീവിതച്ചെലവ് സർവേ കണക്കാക്കുന്നത്. ആഗോളതലത്തിൽ, ഹോങ്കോങ്, സിംഗപ്പൂർ, സൂറിച്ച് എന്നിവയാണ് ഈ വർഷം ഏറ്റവും ചെലവേറിയ നഗരങ്ങൾ.
കഴിഞ്ഞ വർഷം പകുതിയോടെ ശക്തമായ കറൻസി മൂല്യത്തകർച്ചയുടെ ഭാഗമായി 83 സ്ഥാനങ്ങൾ ഇടിഞ്ഞ ഹവാന, പാക്കിസ്ഥാനിലെ നഗരങ്ങളായ കറാച്ചി, ഇസ്ലാമാബാദ് എന്നിവ റാങ്കിംഗിലെ ഏറ്റവും ചെലവേറിയ സ്ഥലങ്ങളിൽ ഉൾപ്പെടുന്നു
ഇന്ത്യൻ നഗരങ്ങളിൽ, ചെന്നൈ, ഹൈദരാബാദ്, കൊൽക്കത്ത, പൂനെ എന്നിവ മുംബൈയേക്കാൾ 50 ശതമാനത്തിലധികം കുറഞ്ഞ താമസ ചെലവ് വാഗ്ദാനം ചെയ്യുന്നു.