എന്താണ് മൾട്ടി ക്യാപ് ഫണ്ടുകൾ എന്നും എങ്ങനെ അവ നിങ്ങളുടെ പോർട്ട്ഫോളിയോയുടെ അവിഭാജ്യ ഘടകമാകുമെന്നും നമുക്ക് പരിശോധിക്കാം.
പുതുതായി നിക്ഷേപത്തിന് ഇറങ്ങുന്നവർക്കും ദീർഘകാലമായി നിക്ഷേപം നടത്തുന്നവർക്കും ഒരുപോലെ ബുദ്ധിമുട്ടുന്നതാണ് ഇക്വിറ്റികളിലെ നിക്ഷേപം. നിരവധി ഓപ്ഷനുകൾ ഉണ്ട് എന്നത് തന്നെയാണ് കാരണം. മൾട്ടി ക്യാപ് ഫണ്ടുകളാണ് ഇതിന് യോജിച്ച പരിഹാരം. സ്മാർട്ടായ നിക്ഷേപങ്ങൾ നടത്തേണ്ടത് ഇന്നത്തെ സാഹചര്യത്തിൽ പ്രധാനമാണ്. നിങ്ങളുടെ ധനം വർധിപ്പിക്കാൻ എളുപ്പവും എന്നാൽ ശക്തവുമായ ഒരു വഴിയാണ് മൾട്ടി ക്യാപ് ഫണ്ടുകൾ.
എന്താണ് മൾട്ടി ക്യാപ് ഫണ്ടുകൾ എന്നും എങ്ങനെ അവ നിങ്ങളുടെ പോർട്ട്ഫോളിയോയുടെ അവിഭാജ്യ ഘടകമാകുമെന്നും നമുക്ക് പരിശോധിക്കാം.
undefined
മൾട്ടി ക്യാപ് ഫണ്ടുകൾ എന്താണെന്ന് മനസ്സിലാക്കാം
സെബി അംഗീകൃത മൾട്ടി ക്യാപ് ഫണ്ടുകൾ അവയുടെ ആസ്തികളുടെ 75% നീക്കിവെക്കുക ഇക്വിറ്റി, ഇക്വിറ്റി അനുബന്ധ മേഖലകളിലാണ്. കുറഞ്ഞത് 25% വീതം ലാർജ്, മിഡ്, സ്മോൾ ക്യാപ്സിൽ നിക്ഷേപിക്കും. ഇതൊരു കുട്ട പോലെയാണ്. വിവിധ മാർക്കറ്റ് ക്യാപിറ്റലൈസേഷൻ ഉള്ള ഓഹരികളുടെ ഒരു മിക്സ് ആണിത്. ലളിതമായി ഇങ്ങനെ വിശദീകരിക്കാം - നിങ്ങളൊരു ചന്തയിൽ പോയെന്ന് വിചാരിക്കുക. ആപ്പിൾ (ലാർജ് ക്യാപ് ഓഹരി) മാത്രം വാങ്ങാതെ വാഴപ്പഴം (മിഡ് ക്യാപ് ഓഹരി), മുന്തിരി (സ്മോൾ ക്യാപ് ഓഹരി) എന്നിവ കൂടെ വാങ്ങുന്നു. ഇത് ഒരുമിച്ച് കുട്ടയിൽ ഇടുന്നു. ഇതാണ് ലളിതമായി മൾട്ടി ക്യാപ് ഫണ്ടുകളും ചെയ്യുന്നത്. ഒരു ഒറ്റ ഫണ്ടിലൂടെ മൂന്നു മാർക്കറ്റ് ക്യാപ്പുകളിലും നിക്ഷേപിക്കാൻ ഇത് അവസരം നൽകുന്നു.
എല്ലാ നിക്ഷേപകർക്കും അനുയോജ്യം
എല്ലാവരെയും ഉൾക്കൊള്ളുന്നു എന്നതാണ് മൾട്ടി ക്യാപ് ഫണ്ടുകളുടെ പ്രത്യേകത. വിപണിയിലെ എല്ലാ നിക്ഷേപ മേഖലകളിലും നിക്ഷേപിക്കുന്ന എന്നതിനാൽ തന്നെ അവസരങ്ങളൊന്നും നഷ്ടമാകാതെ നിക്ഷേപം എന്നത് ഇതിലൂടെ സാധ്യമാകുന്നു. പോർട്ട്ഫോളിയോ വൈവിധ്യത്തോടെ നിലനിർത്താനും ഇത് സഹായിക്കും. വേഗത്തിൽ വളരാനും കൂടുതൽ റിസ്ക് എടുക്കാനും നിങ്ങൾക്ക് ആഗ്രഹമുണ്ടെങ്കിൽ ചെറിയ കമ്പനികൾ സംരക്ഷണം തരും. വിവിധ മേഖലകളിൽ നിക്ഷേപം അനുവദിക്കുന്നത് കൊണ്ട് ഈ ഫണ്ടുകൾ പലതോതിലുള്ള റിസ്ക് തെരഞ്ഞെടുക്കാനും സഹായിക്കും.
മാർക്കറ്റിന്റെ സ്വഭാവങ്ങൾക്ക് അനുസരിച്ച് തയാറെടുക്കാം
എല്ലാ മാർക്കറ്റ് ക്യാപ്പുകളോടും ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ് ഈ ഫണ്ടുകളുടെ ഏറ്റവും വലിയ ഗുണം. മാറുന്ന വിപണി സ്വഭാവങ്ങൾക്ക് അനുസരിച്ച് പിടിച്ചുനിൽക്കാൻ ഇത് നിങ്ങളെ പ്രാപ്തരാക്കും. ചില വിപണി സൈക്കിളുകളിൽ മിഡ്, സ്മോൾ ക്യാപ് ഓഹരികൾ മികച്ച പ്രകടനം തരും. അതുപോലെ തന്നെ വിപണി ചാഞ്ചാടുമ്പോൾ ലാർജ് ക്യാപ് ഓഹരികൾ സ്ഥിരത കൊണ്ടുവരും. മാർക്കറ്റിന്റെ മാറ്റങ്ങൾക്ക് അനുസരിച്ച് ദീർഘകാല നേട്ടങ്ങൾക്ക് കഴിയുമെന്ന് സാരം.
ഇന്ത്യയുടെ വളർച്ചയിൽ പങ്കെടുക്കാം
അതിവേഗമാണ് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ വളരുന്നത്. ബിസിനസ്സുകൾ വളരുന്നു, ജിഡിപി കുതിക്കുന്നു. 5 ട്രില്യൺ ഡോളർ ഇക്വിറ്റി മാർക്കറ്റ് ക്യാപ്പിറ്റലൈസേഷൻ എന്ന നാഴികക്കല്ലും ഇന്ത്യ താണ്ടി. അടിസ്ഥാനസൗകര്യം, നിർമ്മാണം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലെ നിക്ഷേപങ്ങൾ സുസ്ഥിരമായ വികസനത്തിന് അവസരം ഒരുക്കുകയാണ്.
ഈ അന്തരീക്ഷം ദീർഘകാല വളർച്ചയ്ക്കൊപ്പം മൾട്ടി ക്യാപ് ഫണ്ടുകളുടെ സാധ്യതകൾ കൂടെ വർധിപ്പിക്കുന്നു. മൾട്ടി ക്യാപ് ഫണ്ടുകൾ മാർക്കറ്റിലേക്കുള്ള ഒരു എൻട്രി പോയിന്റായും കാണാം. സ്മോൾ ക്യാപ് കമ്പനികൾ വളർന്ന് മിഡ് ക്യാപ്പുകളും ലാർജ് ക്യാപ്പുകളുമാകുന്നതിനുള്ള സാഹചര്യമുണ്ട്. നിക്ഷേപകർക്ക് അവരുടെ പണം വളർത്താനും ഇത് സഹായകമാകും.
വൈവിധ്യങ്ങൾക്ക് അവസരം നൽകുന്ന മൾട്ടി ക്യാപ് ഫണ്ട്
• വിവിധ മാർക്കറ്റ് വിഭാഗങ്ങളിൽ വൈവിധ്യം
മാർക്കറ്റ് ക്യാപിറ്റലൈസേഷനിൽ മാത്രമല്ല, വിവിധ സെക്ടറുകളിലും വൈവിധ്യം കൊണ്ടുവരാൻ ഈ ഫണ്ടുകൾക്ക് കഴിയും. ലാർജ് ക്യാപ് എന്നാൽ വമ്പൻ മാർക്കറ്റ് ക്യാപിറ്റലൈസേഷനുള്ള കമ്പനികളാണ്. മിഡ് ക്യാപ് ഓഹരികൾ വളർച്ചയുടെ പുതിയ ഘട്ടത്തിലുള്ള കമ്പനികളാണ്. സ്മോൾ ക്യാപ് ഓഹരികൾ ഉയർന്ന വളർച്ചാ സാധ്യതയുള്ളവയാണ്.
വിവിധ വലിപ്പത്തിലുള്ള കമ്പനികളിൽ നിക്ഷേപം കേന്ദ്രീകരിക്കുന്നതിലൂടെ ഏതെങ്കിലും ഒരു സെഗ്മെന്റിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കൊണ്ടുണ്ടാകുന്ന റിസ്ക് തടയാനാകും. ഇത് സ്ഥിരതയും ഉറപ്പാക്കുന്നു. ഇന്ത്യയുടെ സാമ്പത്തികരംഗം വിശാലമാണ്. ഐ.ടി, ആരോഗ്യം, ഫൈനാൻസ്, കൺസ്യൂമർ ഗുഡ്സ്, നിർമ്മാണം തുടങ്ങി നിരവധി മേഖലകളുണ്ട്. ഓരോ മേഖലയും സാമ്പത്തിക സൈക്കിളുകളോടും വിപണിയോടും ഓരോ രീതിയിലാണ് പ്രതികരിക്കുന്നത്. വിവിധ സെക്റ്ററുകളിൽ നിക്ഷേപിക്കുന്നത് ഏതെങ്കിലും ഒരു ഇൻഡസ്ട്രിയെ മാത്രം ആശ്രയിക്കുന്നതിലെ പ്രശ്നങ്ങൾ ഒഴിവാക്കുന്നു.
മൾട്ടി ക്യാപ് ഫണ്ടുകളിലൂടെ റിസ്ക് അഡ്ജസ്റ്റഡ് റിട്ടേൺ
റിസ്കും നിങ്ങൾക്ക് ലഭിക്കുന്ന റിട്ടേണും തമ്മിലുള്ള ബാലൻസിനാണ് മൾട്ടി ക്യാപ് ഫണ്ടുകൾ ശ്രമിക്കുന്നത്. മൊത്തം മാർക്കറ്റ് ക്യാപിറ്റലൈസേഷനിലൂടെ വിവിധ മേഖലകളിൽ നിന്നുള്ള റിസ്ക് കൈകാര്യം ചെയ്യാൻ ഇത് സഹായിക്കും. അതായത് റിസ്ക് അഡ്ജസ്റ്റഡ് റിട്ടേണുകൾ മറ്റുള്ള ഫണ്ടുകളെക്കാൾ മെച്ചപ്പെട്ടതായി മൾട്ടി ക്യാപ് ഫണ്ടുകളിലൂടെ നിങ്ങൾക്ക് ലഭിക്കും. വളർച്ചയ്ക്കും റിസ്ക് എക്സ്പോഷറിനും യോജിച്ച ഫണ്ട് ആണിത്.
ചുരുക്കിപ്പറഞ്ഞാൽ ഒരു ഓൾ-ഇൻ-വൺ പാക്കേജ് ആണ് മൾട്ടി ക്യാപ് ഫണ്ടുകൾ. വിവിധ സ്റ്റോക്കുകളുടെ ഒരു മിക്സ് ആണിത്. ഒരു സമയത്തിനുള്ളിൽ ഇവ നിങ്ങളുടെ പണം വളർത്താൻ സഹായിക്കും. മാർക്കറ്റിന്റെ ചാഞ്ചാട്ടങ്ങളിൽ സംരക്ഷണവും നൽകും. ചിന്തിച്ചും മനസ്സിലാക്കിയും നിക്ഷേപിക്കാൻ ശ്രമിക്കുന്നയാളാണ് നിങ്ങളെങ്കിൽ, ബുദ്ധിമുട്ടുകളില്ലാതെ മൂന്നു തരത്തിലുള്ള മാർക്കറ്റ് ക്യാപ്പുകളിലും നിക്ഷേപിക്കാൻ കഴിയുന്ന ഒരൊറ്റ ഫണ്ടാണ് അന്വേഷിക്കുന്നതെങ്കിൽ മൾട്ടി ക്യാപ് ഫണ്ടുകൾ നിങ്ങൾക്ക് ഇണങ്ങും.
Source: Axis MF Research, AMFI, MFIE
(ആക്സിസ് മ്യൂച്ച്വൽ ഫണ്ട് നിക്ഷേപക അവബോധ പരിപാടിയുടെ ഭാഗമായ ലേഖനം. നിക്ഷേപകർ ഒറ്റത്തവണ KYC പൂർത്തീകരിക്കണം. മ്യൂച്ച്വൽ ഫണ്ട് നിക്ഷേപം വിപണിയിലെ ലാഭ നഷ്ട സാധ്യതകൾക്ക് വിധേയം. എല്ലാ രേഖകളും ശ്രദ്ധാപൂർവ്വം വായിക്കുക. മുകളിലെ ലേഖനത്തിൽ പ്രതിപാദിച്ചിരിക്കുന്ന മേഖലകൾ പൊതു വിവരം നൽകാൻ മാത്രമുള്ള ഉദ്ദേശത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് ഏതെങ്കിലും രീതിയിലുള്ള നിക്ഷേപത്തിനുള്ള നിർദ്ദേശമല്ല.)
കൂടുതൽ വിവരങ്ങൾക്ക് www.axismf.com സന്ദർശിക്കുകയോ customerservice@axismf.com ബന്ധപ്പെടുകയോ ചെയ്യാം. രജിസ്ട്രേഡ് മ്യൂച്ച്വൽ ഫണ്ടുകളുമായി മാത്രം ഇടപാടുകൾ നടത്താൻ ശ്രദ്ധിക്കുക. ഇതിന്റെ വിശദവിവരങ്ങൾക്ക് www.sebi.gov.in സന്ദർശിക്കാം. പരാതികൾക്ക് വിളിക്കാം 1800 221 322 അല്ലെങ്കിൽ എഴുതാം customerservice@axismf.com എന്ന വിലാസത്തിൽ. പരാതികൾ സെബി സ്കോർസ് പോർട്ടലിലും സമർപ്പിക്കാം http://scores.gov.in.