ഫുട്ബോൾ ഇതിഹാസത്തെ വരവേറ്റ് മുകേഷ് അംബാനി; ഡേവിഡ് ബെക്കാമിന് ഒരുക്കിയത് ഗംഭീര വിരുന്ന്!

By Web Team  |  First Published Nov 17, 2023, 12:47 PM IST

മുകേഷ് അംബാനി, ഭാര്യ നിത അംബാനി, മകൾ ഇഷ അംബാനി. മകൻ ആകാശ് അംബാനി എന്നിവർക്കൊപ്പം മരുമക്കളായ ശ്ലോക മേത്തയും രാധിക മർച്ചന്റും  ഡേവിഡ് ബെക്കാമിനെ സ്വീകരിക്കാനെത്തി. 


ന്ത്യ സന്ദർശിക്കുന്ന ഇംഗ്ലീഷ് ഫുട്ബോൾ ഇതിഹാസം ഡേവിഡ് ബെക്കാമിന് ഗംഭീര സ്വീകരണമൊരുക്കി അംബാനി കുടുംബം. മുകേഷ് അംബാനി, ഭാര്യ നിത അംബാനി, മകൾ ഇഷ അംബാനി. മകൻ ആകാശ് അംബാനി എന്നിവർക്കൊപ്പം മരുമക്കളായ ശ്ലോക മേത്തയും രാധിക മർച്ചന്റും  ഡേവിഡ് ബെക്കാമിനെ സ്വീകരിക്കാനെത്തി. 

ഇന്ത്യയിലെത്തിയ ഡേവിഡ് ബെക്കാമിനെ മുകേഷ് അംബാനി മുംബൈയിലെ വസതിയായ ആന്റിലിയയിലേക്ക് ക്ഷണിക്കുകയായിരുന്നു. ഡേവിഡ് ബെക്കാമിന് ആതിഥ്യമരുളാൻ ആന്റിലിയയും അണിഞ്ഞൊരുങ്ങിയിരുന്നു. കൂടികാഴ്ചയ്ക്കൊടുവിൽ  ബെക്കാം എന്ന് പേരുള്ള മുംബൈ ഇന്ത്യൻസ് ജേഴ്സി സമ്മാനിക്കുകയും ചെയ്തു. ജേഴ്സിയുമായി അംബാനി കുടുംബം ഡേവിഡ് ബെക്കാമിനൊപ്പം ചിത്രങ്ങളെടുക്കുകയും ചെയ്തു. 

Latest Videos

undefined

ALSO READ: മുംബൈ ഇന്ത്യൻസിൽ തീരുന്നതല്ല അംബാനി കുടുംബവും ക്രിക്കറ്റും തമ്മിലുള്ള ബന്ധം; ചരിത്രം ഇങ്ങനെ

ലോകകപ്പ് സെമിഫൈനലിൽ ന്യൂസിലൻഡിനെതിരെ നേടിയ മികച്ച വിജയത്തിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ്മയെ ഡേവിഡ് ബെക്കാം നേരിട്ട് കണ്ടിരുന്നു. രോഹിത് ശർമ്മ തന്റെ ഇന്ത്യൻ ജേഴ്‌സി ഡേവിഡ് ബെക്കാമിന് സമ്മാനിച്ചു, പകരം ബെക്കാം,  രോഹിത്തിന് റയൽ മാഡ്രിഡ് ജേഴ്‌സി നൽകി. 2003 മുതൽ 2007 വരെ സ്പാനിഷ് ഫുട്ബോൾ ക്ലബ് റയൽ മാഡ്രിഡിന് വേണ്ടിയാണ് ഡേവിഡ് ബെക്കാം കളിച്ചത്.

യുണൈറ്റഡ് നേഷൻസ് ഇന്റർനാഷണൽ ചിൽഡ്രൻസ് എമർജൻസി ഫണ്ടിന്റെ ഗുഡ്‌വിൽ അംബാസഡറായ ഡേവിഡ് ബെക്കാം ക്രിക്കറ്റ് ഇതിഹാസമായ സച്ചിൻ ടെണ്ടുൽക്കർക്കൊപ്പം ലോകകപ്പ് സെമിഫൈനല്‍ കാണാൻ ഉണ്ടായിരുന്നു. 

വാങ്കഡെ സ്റ്റേഡിയത്തിൽ, ആകാശ് അംബാനിയും ഡേവിഡ് ബെക്കാമും ഒരുമിച്ചിരുന്നാണ് സെമിഫൈനല്‍ കണ്ടത്. സിദ്ധാർത്ഥ് മൽഹോത്ര, രൺബീർ കപൂർ, കിയാര അദ്വാനി, അനുഷ്ക ശർമ്മ തുടങ്ങിയ താരങ്ങളും സ്റ്റേഡിയത്തിൽ എത്തിയിരുന്നു.   

click me!