കാർ പെയിന്റ് ചെയ്യാൻ ചെലവഴിച്ചത് ഒരു കോടി. മുകേഷ് അംബാനിയുടെ ആഡംബര കാറിന്റെ പ്രത്യേകത അറിയാം
ഏഷ്യയിലെയും ഇന്ത്യയിലെയും ഏറ്റവും വലിയ ധനികനാണ് റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനി. ആഡംബര കാറുകളുടെ വൻ ശേഖരമാണ് മുകേഷ് അംബാനിക്ക് സ്വന്തമായുള്ളത്. റോൾസ് റോയ്‌സ് മുതൽ ഫെരാരി വരെ ലോകത്തിലെ ഏറ്റവും വില കൂടിയ കാറുകളാണ് അംബാനിയുടെ ഗാരേജിലുള്ളത്. അടുത്തിടെയാണ് അംബാനി മൂന്നാമത്തെ റോൾസ് റോയ്സ് കള്ളിനൻ കാർ സ്വന്തമാക്കിയത്. ഇതിന്റെ പ്രത്യേക കസ്റ്റമൈസേഷൻ കാരണം മാത്രമല്ല തനതായ നമ്പർ പ്ലേറ്റും ഉയർന്ന വിലയും ശ്രദ്ധ പിടിച്ചുപറ്റി. എന്നാൽ, ഇവയ്‌ക്കെല്ലാം പുറമെ ഈ ആഡംബര കാറിന് മറ്റൊരു പ്രത്യേകതയുണ്ട്.
ALSO READ: ഒരു കോടിയുടെ സ്വർണ്ണ തൊട്ടിൽ സമ്മാനിച്ച് മുകേഷ് അംബാനി; രാം ചരൺന്റെ കുഞ്ഞിന് പേരിടൽ ചടങ്ങ് ഇന്ന്
undefined
ഈ കാറിന്റെ പെയിന്റിംഗ് ജോലികൾ പൂർത്തിയാക്കാൻ ഒരു കോടി രൂപയാണ് മുകേഷ് അംബാനി ചെലവഴിച്ചത്. ഏകദേശം 13.14 കോടി രൂപയാണ് ഈ റോൾസ് റോയ്സ് കള്ളിനൻ കാറിന്റെ വില എന്നാണ് റിപ്പോർട്ട്. സാധാരണ റോൾസ് റോയ്സ് കള്ളിനൻ കാറിന്റെ വില 6.8 കോടി രൂപ മുതലാണ്. പെയിന്റിംഗ്, 21 ഇഞ്ച് വീലുകൾ ഘടിപ്പിക്കുന്നത്, മറ്റ് കസ്റ്റമൈസേഷൻ എന്നിവയൊക്കെ ചെയ്ത് വന്നപ്പോഴേക്കും കാറിന്റെ വില 13.14 കോടി രൂപയായി ഉയർന്നു.
ഇളയ മകൻ അനന്ത് അംബാനിക്കും രാധിക മർച്ചന്റിനും വിവാഹ നിശ്ചയ സമ്മാനമായി നല്കാൻ വാങ്ങിയതാണ് ഇ കാർ. മരുമകൾക്കായി മുകേഷ് അംബാനി വാങ്ങിയ ഈ കാറിന്റെ പുതിയ നിറം ടസ്‌കൻ സൺ ആണ്. ഈ നിറം പെയിന്റ് ചെയ്യാനാണ് ഒരു കോടി രൂപ ചെലവായത്. ഈ കാറിന്റെ രജിസ്‌ട്രേഷൻ നമ്പർ '0001' ആണ്, ഇതിനായി അംബാനി ചെലവഴിച്ചത് 12 ലക്ഷം രൂപയാണ്. ഈ ചെലവുകൾക്കെല്ലാം പുറമെ 40,000. റോഡ് സുരക്ഷാ നികുതിയും അടച്ചിട്ടുണ്ട്.
മുകേഷ് അംബാനിയുടെ വസതിയായ ആന്റിലിയയിൽ ആഡംബര കാർ പാർക്കിങ്ങിനായി വലിയൊരു സ്ഥലം നീക്കിവച്ചിട്ടുണ്ട്. അതായത്, കാർ പാർക്കിങ്ങിനായി 400,000 ചതുരശ്ര അടി സ്ഥലം ഉണ്ട്. ഇവിടെ 158 വലിയ കാറുകൾ പാർക്ക് ചെയ്യാം. 27 നിലകളുള്ള ആന്റിലിയയിൽ ഒരു നില പൂർണമായും കാർ പാർക്കിങ്ങിന് നീക്കി വെച്ചതാണ്. ബെന്റ്‌ലി ബെന്റയ്‌ഗ ഉൾപ്പെടെ ലോകത്തിലെ ഏറ്റവും വിലകൂടിയ കാറുകൾ അംബാനിയുടെ കാർ ശേഖരത്തിലുണ്ട്.