എഡ്-എ-മമ്മയുടെ ഏറ്റെടുക്കലിലൂടെ കുട്ടികളുടെ വസ്ത്ര വിഭാഗത്തിൽ തങ്ങളുടെ സാന്നിധ്യം ശക്തമാക്കാൻ മുകേഷ് അംബാനിക്കും ഇഷ അംബാനിക്കും കഴിഞ്ഞേക്കുമെന്നാണ് സൂചന.
ദില്ലി: ബോളിവുഡ് താരം ആലിയ ഭട്ടിന്റെ എഡ്-എ-മമ്മ എന്ന ബ്രാൻഡിനെ സ്വന്തമാക്കാനൊരുങ്ങി റിലയൻസ്. ആലിയ ഭട്ട് ആരംഭിച്ച കുട്ടികളുടെ വസ്ത്ര ബ്രാന്‍ഡാണ് എഡ്-എ-മമ്മ (Ed-a-mamma). 300-350 കോടി രൂപയ്ക്ക് എഡ്-എ-മമ്മയെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ റിലയന്‍സ് ബ്രാന്‍ഡ്‌സ് ഏറ്റെടുക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായാണ് റിപ്പോർട്ട്.
രാജ്യത്തെ ഏറ്റവും വലിയ റീട്ടെയിലർ ആയ റിലയൻസിന്റെ കുട്ടികളുടെ വസ്ത്ര ശേഖരത്തെ ശക്തിപ്പെടുത്താൻ എഡ്-എ-മമ്മയ്ക്ക് കഴിഞ്ഞേക്കും. 2020 ഒക്ടോബറിൽ ആണ് ആലിയ ഭട്ട് എഡ്-എ-മമ്മ ആരംഭിച്ചത്. മിതമായ നിരക്കില്‍ കുട്ടികള്‍ക്ക് മികച്ച വസ്ത്രങ്ങള്‍ നല്‍കുന്ന ലോകോത്തര നിലവാരത്തിലുള്ള ഇന്ത്യന്‍ ബ്രാന്‍ഡിന്റെ അഭാവമാണ് തന്നെ എഡ്-എ-മമ്മ ആരംഭിക്കാന്‍ പ്രേരിപ്പിച്ചതെന്ന് ആലിയ ഭട്ട് വ്യക്തമാക്കിയിരുന്നു. ഓൺലൈൻ വഴിയാണ് ബ്രാൻഡിന്റെ വിപണനം നടന്നത്. എഡ്-എ-മമ്മയുടെ വെബ്സ്റ്റോർ വഴിയും ഫസ്റ്റ്‌ക്രൈ, അജിയോ, മിന്ത്ര, ആമസോണ്‍, ടാറ്റ ക്ലിക് തുടങ്ങിയ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ വഴിയും എഡ്-എ-മമ്മയുടെ വസ്ത്രങ്ങള്‍ ലഭ്യമാണ്.
undefined
ALSO READ: 'വിദ്യാഭ്യാസമാണോ വിജയമന്ത്രം'; ഇന്ത്യയിലെ സമ്പന്നരായ വ്യവസായികളുടെ യോഗ്യതകൾ ഇതാ
എഡ്-എ-മമ്മയുടെ ഏറ്റെടുക്കലിലൂടെ കുട്ടികളുടെ വസ്ത്ര വിഭാഗത്തിൽ തങ്ങളുടെ സാന്നിധ്യം ശക്തമാക്കാൻ മുകേഷ് അംബാനിക്കും ഇഷ അംബാനിക്കും കഴിഞ്ഞേക്കുമെന്നാണ് സൂചന. 50 കോടിയിലധികം ആയിരുന്നു ആലിയ ഭട്ടിന്റെ എഡ്-എ-മമ്മയുടെ മൂല്യം. റിലയൻസ് റീട്ടെയിലിന് നിലവിൽ 918000 കോടി രൂപയിലധികം മൂല്യമുണ്ട്, ഇത്തരത്തിലുള്ള ബ്രാൻഡുകളുടെ ഏറ്റെടുക്കൽ ബ്രാൻഡിനെ കൂടുതൽ വേഗത്തിൽ വളരാൻ സഹായിക്കും.
2022 ഓഗസ്റ്റിൽ ആണ് റിലയൻസ് റീട്ടെയിലിന്റെ പുതിയ മേധാവിയായി ഇഷ അംബാനിയെ മുകേഷ് അംബാനി തിരഞ്ഞടുത്തത്. ആ സമയത്ത് സ്ഥാപനത്തിന് 2 ലക്ഷം കോടി രൂപയുടെ വിറ്റുവരവ് നേടാൻ കഴിഞ്ഞിരുന്നു. ജോർജിയോ അർമാനി, ഹ്യൂഗോ ബോസ്, വെർസേസ്, മൈക്കൽ കോർസ്, ബ്രൂക്സ് ബ്രദേഴ്സ്, അർമാനി എക്സ്ചേഞ്ച്, ബർബെറി തുടങ്ങി നിരവധി ആഗോള ബ്രാൻഡുകൾ റിലയൻസ് റീട്ടെയിൽ വഴി ഇന്ത്യയിൽ ലഭ്യമാണ്.