റിലയൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബോണ്ട് വിൽപന; റുപീ ബോണ്ടുമായി മുകേഷ് അംബാനി

By Web Team  |  First Published Nov 2, 2023, 3:50 PM IST

പുതിയ മേഖലകളിലേക്ക് പ്രവേശിക്കുന്നതാണ് റിലയൻസ് ഇൻഡസ്ട്രീസിന് ധനസമാഹരണം അനിവാര്യമാക്കിയയെന്നാണ് സൂചന


ന്ത്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനി പ്രാദേശിക കറൻസി ബോണ്ടുകളുടെ വിൽപ്പനയിലൂടെ 15,000 കോടി രൂപ സമാഹരിക്കാൻ ഒരുങ്ങുന്നു. 2020 ന് ശേഷം ആഭ്യന്തര ബോണ്ട് വിപണിയിൽ നിന്ന് റിലയൻസ് തുക സമാഹരിച്ചിട്ടില്ല. ബോണ്ട് പുറത്തിറക്കിയാൽ റിലയൻസ് ഇൻഡസ്ട്രീസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബോണ്ട് വിൽപനയായിരിക്കുമിത്. പുതിയ മേഖലകളിലേക്ക് പ്രവേശിക്കുന്നതാണ് റിലയൻസ് ഇൻഡസ്ട്രീസിന് ധനസമാഹരണം അനിവാര്യമാക്കിയയെന്നാണ് സൂചന. ഈ വർഷം, കമ്പനിയുടെ റീട്ടെയിൽ വിഭാഗം ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി, കെകെആർ ആൻഡ് കോ തുടങ്ങിയവരിൽ നിന്ന് നിക്ഷേപം സമാഹരിച്ചിരുന്നു.

ALSO READ: 'ഇത്രയും വിലയോ ഈ വസ്ത്രത്തിന്!' ദീപിക, ആലിയ, കരീന; കടത്തിവെട്ടി മുകേഷ് അംബാനിയുടെ മരുമകൾ

Latest Videos

undefined

ഓഹരി വിപണിയിലെ ഏറ്റവും മൂല്യമുള്ള ഓഹരിയായ, റിലയൻസ് ഇൻഡസ്ട്രീസിന് ക്രിസിലിന്റെ ട്രിപ്പിൾ എഎഎ റേറ്റിംഗുണ്ട് . അതേ സമയം മൂഡീസും ഫിച്ചും, റിലയൻസ് ഇൻഡസ്ട്രീസിന് യഥാക്രമം Baa2, BBB എന്നീ താഴ്ന്ന റേറ്റിംഗുകൾ ആണ് നൽകിയിരിക്കുന്നത്

റുപ്പീ ബോണ്ട്

പ്രാദേശിക കറൻസി ബോണ്ടുകൾ, ആഭ്യന്തര കറൻസി ബോണ്ടുകൾ എന്നും ഇവ അറിയപ്പെടുന്നു. ഇതിൽ ഒരു പ്രത്യേക രാജ്യത്തിന്റെ പ്രാദേശിക കറൻസിയിൽ ആണ് ബോണ്ട് ഇഷ്യൂ ചെയ്യുന്നത്. ഈ ബോണ്ടുകൾ സാധാരണയായി ഗവൺമെന്റുകളോ കോർപ്പറേഷനുകളോ അല്ലെങ്കിൽ അവരുടെ സ്വന്തം രാജ്യത്തിനുള്ളിലെ മറ്റ് സ്ഥാപനങ്ങളോ ആണ് ഇഷ്യൂ ചെയ്യുന്നത് 

ALSO READ: രാജ്യത്തെ ഏറ്റവും വലിയ കോടീശ്വരന്റെ ഭാര്യ, 60ന്റെ നിറവിൽ നിത അംബാനി, ആസ്തി കേട്ടാൽ ഞെട്ടും

വിദേശ-കറൻസി ബോണ്ടുകളിൽ നിന്ന് പ്രാദേശിക-കറൻസി ബോണ്ടുകൾ വ്യത്യസ്തമാണ്, അവിടെ ബോണ്ടിന്റെ മൂല്യം ഒരു വിദേശ കറൻസിയിലായിരിക്കും, കൂടാതെ മൂലധന,പലിശ ഇടപാടുകൾ വിദേശ കറൻസിയിലാണ് നടത്തുന്നത്.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!