'ആർ യു ഹാപ്പി ബേബി'; ആഡംബര കാറുമായി വീണ്ടും അംബാനി, വില കേട്ട് ഞെട്ടി വ്യവസായ ലോകം

By Web TeamFirst Published Dec 4, 2023, 5:54 PM IST
Highlights

മുകേഷ് അംബാനിയുടെ വാഹനപ്രേമം. ഇന്ത്യൻ റോഡുകളിൽ വളരെ അപൂർവമായ കാഴ്ചയാണ് ഫെരാരി റോമ.

രാജ്യത്തെ ഏറ്റവും ധനികനായ മുകേഷ് അംബാനിയുടെ വാഹനപ്രേമം പരസ്യമായ കാര്യമാണ്. ലോകത്തിലെ ഏറ്റവും ചെലവേറിയ വീടുകളിലൊന്നായ ആന്റിലിയയിലാണ് കുടുംബസമേതം മുകേഷ് അംബാനി താമസിക്കുന്നത്. ആന്റിലിയയുടെ ഗാരേജിൽ ഇതിനകം തന്നെ ആഡംബര കാറുകളുടെ ശേഖരം തന്നെയുണ്ട്. മുകേഷ് അംബാനി, നിത അംബാനി, ആകാശ് അംബാനി, അനന്ത് അംബാനി എന്നിവർ ഈ ആഡംബര കാറുകളുടെ ഒരു വലിയ വാഹനവ്യൂഹത്തിലാണ് യാത്ര ചെയ്യാറുള്ളത്. 

മെഴ്‌സിഡസ്-എഎംജി ജി63, റേഞ്ച് റോവർ എസ്‌യുവികൾ, റോൾസ് റോയ്‌സ് കള്ളിനൻ എന്നിവ അംബാനി കുടുംബാംഗങ്ങളുടെ വാഹനവ്യൂഹത്തിൽ സാധാരണയായി കണ്ടുവരുന്ന കാറുകളാണ്. എന്നാൽ അടുത്തിടെ, ഒരു പുതിയ കാര് കൂടി ഈ ശേഖരത്തിലേക്ക് എത്തി. ഫെരാരി റോമയാണ് അംബാനി കുടുംബത്തിലേക്ക് എത്തിയ പുതിയ അതിഥി.  അംബാനി വാങ്ങിയ ഫെരാരി റോമ സൂപ്പർകാറിന് ചുവപ്പ് നിറമാണ്. ഇതിന് ഏകദേശം 4.5 കോടി രൂപയാണ് വില.

Latest Videos

ഇന്ത്യൻ റോഡുകളിൽ വളരെ അപൂർവമായ കാഴ്ചയാണ് ഫെരാരി റോമ. 2021-ൽ പുറത്തിറക്കിയ ഫെരാരി റോമ, ഫെരാരിയുടെ മറ്റു കാറുകളിൽ നിന്നും വ്യത്യസ്തമാണ്. 3.9 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് V8 എഞ്ചിനാണ് ഫെരാരി റോമയ്ക്ക് കരുത്തേകുന്നത്. 

മുകേഷ് അംബാനിയുടെ ഗാരേജിൽ ഫെരാരി 812 സൂപ്പർഫാസ്റ്റ്, മക്ലാരൻ 570എസ്, ലംബോർഗിനി അവന്റഡോർ എസ് റോഡ്സ്റ്റർ, ഫെരാരി 488 ജിടിബി, ഫെരാരി പോർട്ടോഫിനോ, ആസ്റ്റൺ മാർട്ടിൻ ഡിബി11 എന്നിവ ഇതിനകം ഇടം പിടിച്ചിട്ടുണ്ട്. 

ദീപാവലിക്ക് മുകേഷ് അംബാനി ഭാര്യ നിത അംബാനിക്ക് സമ്മാനമായി നൽകിയത്  10 കോടി രൂപയുടെ റോൾസ് റോയ്‌സ് കള്ളിനൻ ബ്ലാക്ക് ബാഡ്ജ് എസ്‌യുവി ആണ്. റോൾസ് റോയ്‌സ് കള്ളിനൻ ബ്ലാക്ക് ബാഡ്‌ജ് ഇന്ത്യയിലെ ഏറ്റവും വിലയേറിയ എസ്‌യുവിയാണ്, മാത്രമല്ല രാജ്യത്ത് ഈ എക്‌സോട്ടിക് കാർ സ്വന്തമാക്കിയത് വളരെ ചുരുക്കം ചിലർ മാത്രമാണ്. 

click me!