ബാങ്ക് അക്കൗണ്ടിൽ ഇന്നും സമ്മതമില്ലാതെ ഇൻഷുറൻസിനായി പണം കുറച്ചിട്ടുണ്ടോ? ഉടൻ ചെയ്യേണ്ടത് ഇതാ

By Web Team  |  First Published Sep 4, 2023, 4:50 PM IST

ഗവൺമെന്റ് സ്കീമുകൾ മുതൽ മറ്റ് പോളിസികൾ വരെ, ബാങ്കുകൾ ഉപഭോക്താവിന്റെ മുൻകൂർ അനുമതിയില്ലാതെ അക്കൗണ്ടുകളിൽ നിന്ന് ഡെബിറ്റ് ചെയ്യുന്നതായി റിപ്പോർട്ടുണ്ട്.


ഉപഭോക്താക്കൾക്ക് ധാരാളം ആനുകൂല്യങ്ങളാണ് ഓരോ ബാങ്കുകളും വാഗ്ദാനം ചെയുന്നത്. എന്നാൽ അതുപോലെ തന്നെ നിരവധി ചാർജുകളും ബാങ്കുകളും ഈടാക്കാറുണ്ട്. വ്യക്തികൾ ബാങ്ക് ബാലൻസ് പരിശോധിക്കുമ്പോഴായിരിക്കും പലപ്പോഴും ഈ കാര്യം മനസിലാക്കുക. സമീപകാലത്ത്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ) ഉൾപ്പടെ ആധി ബാങ്കുകൾ ഉപഭോക്താക്കളുടെ സമ്മതമില്ലാതെ ഇൻഷുറൻസ് സ്കീമുകൾക്ക് അനാവശ്യ പ്രീമിയങ്ങൾ ഈടാക്കുന്നതായി പരാതിപ്പെട്ടിട്ടുണ്ട്. ഗവൺമെന്റ് സ്കീമുകൾ മുതൽ മറ്റ് പോളിസികൾ വരെ, ബാങ്കുകൾ ഉപഭോക്താവിന്റെ മുൻകൂർ അനുമതിയില്ലാതെ അക്കൗണ്ടുകളിൽ നിന്ന് ഡെബിറ്റ് ചെയ്യുന്നതായി റിപ്പോർട്ടുണ്ട്.

അടുത്തിടെ, ഒരു ഉപയോക്താവ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ (ട്വിറ്റർ) ഇൻഷുറൻസ് പ്രീമിയത്തിന്റെ പേരിൽ തന്റെ സേവിംഗ്‌സ് അക്കൗണ്ടിൽ നിന്ന് 23,000 രൂപയിലധികം ഡെബിറ്റ് ചെയ്തതായി പരാതിപ്പെട്ടിരുന്നു. ഇതിന് ബാങ്ക് ഉടൻ മറുപടി നൽകുകയും ചെയ്തിരുന്നു. ഇൻഷുറൻസും മറ്റ് നിക്ഷേപ ഉൽപ്പന്നങ്ങളും തിരഞ്ഞെടുക്കുന്നത് പൂർണ്ണമായും ഓപ്ഷണൽ മാത്രമാണെന്നും ഉപഭോക്താക്കൾക്ക് അവരുടെ സമ്മതമില്ലാതെ അത്തരം ഇടപാടുകൾ നടന്നാൽ പരാതികൾ രജിസ്റ്റർ ചെയ്യാമെന്നും ബാങ്ക് പറഞ്ഞു.

Latest Videos

undefined

ഒരു ഉപഭോക്താവ് മാത്രമല്ല ഇത്തരമൊരു പരാതി നൽകിയത്. ഇൻഷുറൻസ് പ്രീമിയത്തിന്റെ പേരിൽ 436 രൂപ ഡെബിറ്റ് ചെയ്തതായി  മറ്റൊരു എസ്ബിഐ അക്കൗണ്ട് ഉടമയും പരാതിപ്പെട്ടിരുന്നു. 

ബാങ്ക് ഉപഭോക്താവിന്റെ അനുമതിയില്ലാതെ ഇൻഷുറൻസ് തുക കുറച്ചാൽ എന്തുചെയ്യും?

ഇത്തരം ബുദ്ധിമുട്ടുകൾ നേരിടുന്ന ഉപഭോക്താക്കൾക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പരാതി പോർട്ടലിൽ crcf.sbi.co.in/ccf-ൽ പരാതിപ്പെടാം. അവർക്ക് അവരുടെ പരാതി രജിസ്റ്റർ ചെയ്യാൻ ഈ ഘട്ടങ്ങൾ പാലിക്കാം.

1. ആദ്യം, 'പരാതി ഉയർത്തുക' എന്നത് തിരഞ്ഞെടുക്കുക.

2. ജനറൽ ബാങ്കിംഗ് വിഭാഗത്തിന് കീഴിൽ 'വ്യക്തിഗത വിഭാഗം/വ്യക്തിഗത ഉപഭോക്താവ്' എന്നത് തിരഞ്ഞെടുക്കുക.

3. അടുത്തതായി, 'ഓപ്പറേഷൻ ഓഫ് അക്കൗണ്ട്സ്' എന്ന വിഭാഗത്തിന് കീഴിൽ, 'തർക്കമുള്ള ഡെബിറ്റ്', 'ക്രെഡിറ്റ് ട്രാൻസാക്ഷൻ' എന്നിവയ്ക്കിടയിൽ തിരഞ്ഞെടുക്കുക.

4. അവസാന കോളത്തിൽ നിങ്ങളുടെ പ്രശ്നത്തിന്റെ വിശദാംശങ്ങൾ നൽകുക.

പരാതി ലഭിച്ചശേഷം ബന്ധപ്പെട്ട സംഘം ഇക്കാര്യം പരിശോധിക്കും.

click me!