കുട്ടിക്ക് ആധാർ കാർഡ് ഇല്ലേ; മൈനർ ആധാർ എടുക്കാം വളരെ എളുപ്പത്തിൽ

By Web Team  |  First Published May 17, 2023, 2:51 PM IST

പ്രായപൂർത്തിയാകാത്തവർക്കും സ്വന്തമായി ആധാർ കാർഡ് ലഭിക്കും. മൈനർ ആധാർ കാർഡിന് എങ്ങനെ അപേക്ഷിക്കാം എന്നറിയാം 


ന്ത്യൻ സർക്കാർ പൗരന്മാർക്ക് നൽകുന്ന 12 അക്ക തിരിച്ചറിയൽ നമ്പറാണ് ആധാർ കാർഡ്. ഗവൺമെന്റ് സ്കീമുകളും സബ്‌സിഡികളും നേടാൻ ആധാർ കാർഡ് ആവശ്യമാണ്. കൂടാതെ ബാങ്ക് അക്കൗണ്ടുകൾ തുറക്കുക, പാസ്‌പോർട്ട് നേടുക തുടങ്ങിയ വിവിധ ആവശ്യങ്ങൾക്ക് ആധാർ നിർബന്ധമാക്കിയിട്ടുണ്ട്. ആധാർ കാർഡ് മുതിർന്നവർക്കുള്ളതാണെങ്കിലും പ്രായപൂർത്തിയാകാത്തവർക്കും സ്വന്തമായി ആധാർ കാർഡ് ലഭിക്കും. മൈനർ ആധാർ കാർഡിന് അപേക്ഷിക്കുന്നതിനുള്ള നടപടിക്രമം ഇതാ; 

ഘട്ടം 1:  മൈനർ ആധാർ കാർഡിന് അപേക്ഷിക്കുന്നതിന് ആവശ്യമായ രേഖകൾ കൈവശം ഉണ്ടാകണം. കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് അല്ലെങ്കിൽ സ്കൂൾ സർട്ടിഫിക്കറ്റ്. മാതാപിതാക്കളുടെ ആധാർ കാർഡ് അല്ലെങ്കിൽ പാൻ കാർഡ്, പാസ്‌പോർട്ട് അല്ലെങ്കിൽ ഡ്രൈവിംഗ് ലൈസൻസ് പോലുള്ള സാധുതയുള്ള മറ്റേതെങ്കിലും തിരിച്ചറിയൽ രേഖ. രക്ഷിതാവിന്റെ വിലാസം തെളിയിക്കാനായി വൈദ്യുതി ബിൽ, വാട്ടർ ബിൽ അല്ലെങ്കിൽ ടെലിഫോൺ ബിൽ എന്നിവയിൽ ഏതെങ്കിലും ഉണ്ടാകണം. കുട്ടിയുടെ പാസ്‌പോർട്ട് സൈസ് ഫോട്ടോ.

Latest Videos

undefined

ALSO READ: 60-ന് മുകളിൽ പ്രായമുള്ളവരാണോ? കാത്തിരിക്കുന്നത് വമ്പൻ ആനുകൂല്യങ്ങൾ 

ഘട്ടം 2: ഏറ്റവും അടുത്തുള്ള ആധാർ എൻറോൾമെന്റ് സെന്റർ കണ്ടെത്തുകയുഐഡിഎഐയുടെ ഔദ്യോഗിക വെബ്സൈറ്റ് (https://uidai.gov.in/) സന്ദർശിച്ച് നിങ്ങൾക്ക് ഏറ്റവും അടുത്തുള്ള എൻറോൾമെന്റ് സെന്റർ കണ്ടെത്താം. വെബ്‌സൈറ്റിൽ, " എൻറോൾമെന്റ് സെന്റർ കണ്ടെത്തുക" എന്നതിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ സംസ്ഥാന, നഗര വിശദാംശങ്ങൾ നൽകുക. നിങ്ങളുടെ പ്രദേശത്തെ എൻറോൾമെന്റ് സെന്ററുകളുടെ ഒരു ലിസ്റ്റ് അവരുടെ വിലാസവും ബന്ധപ്പെടാനുള്ള വിശദാംശങ്ങളും വെബ്സൈറ്റ് നൽകും. 

ഘട്ടം 3: ആവശ്യമായ എല്ലാ രേഖകളും സഹിതം കുട്ടിയുമായി  അടുത്തുള്ള ആധാർ എൻറോൾമെന്റ് സെന്റർ സന്ദർശിക്കുക. കുട്ടിയുടെ പേര്, ജനനത്തീയതി, വിലാസം തുടങ്ങിയ വ്യക്തിഗത വിശദാംശങ്ങൾ ആവശ്യപ്പെടുന്ന ഒരു എൻറോൾമെന്റ് ഫോം നിങ്ങൾ പൂരിപ്പിക്കേണ്ടതുണ്ട്.

ഘട്ടം 4: എൻറോൾമെന്റ് ഫോം പൂരിപ്പിച്ച ശേഷം, കുട്ടിയുടെ ഫോട്ടോ എടുക്കുന്നു. 5 വയസ്സിന് താഴെയുള്ള കുട്ടികളെ എൻറോൾ ചെയ്യുമ്പോൾ വിരലടയാളങ്ങളും ഐറിസ് സ്കാനുകളും വേണ്ട. കുട്ടിക്ക് 5 വയസ്സ് തികയുമ്പോൾ, ബയോമെട്രിക്സ് നിർബന്ധമായും അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്.

ALSO READ: സൗജന്യമായി എങ്ങനെ വിമാനയാത്ര നടത്താം; ടിക്കറ്റ് ലഭിക്കുന്ന വഴികളിതാ

ഒരു കുട്ടി 5 വയസ്സിന് താഴെയാണെങ്കിൽ, യുഐഡിഎഐ പ്രകാരം, കുട്ടിക്ക് വേണ്ടി മാതാപിതാക്കളിൽ അല്ലെങ്കിൽ രക്ഷിതാക്കളിൽ ഒരാൾ ആധികാരികത നൽകുകയും എൻറോൾമെന്റ് ഫോമിൽ ഒപ്പിട്ട് പ്രായപൂർത്തിയാകാത്തയാളെ എൻറോൾ ചെയ്യുന്നതിന് സമ്മതം നൽകുകയും വേണം. കുട്ടി എൻആർഐ ആണെങ്കിൽ, ഐഡന്റിറ്റി പ്രൂഫ് ആയി കുട്ടിയുടെ സാധുവായ ഇന്ത്യൻ പാസ്‌പോർട്ട് നിർബന്ധമാണ്. ഇന്ത്യയിൽ താമസിക്കുന്ന കുട്ടിയാണെങ്കിൽ, ജനന സർട്ടിഫിക്കറ്റ് പോലെ  ബന്ധം കാണിക്കുന്ന രേഖ വേണം

ഘട്ടം 5: ബയോമെട്രിക് ഡാറ്റ ശേഖരിച്ച ശേഷം, നിങ്ങൾക്ക് ഒരു അക്നോളജ്മെന്റ് സ്ലിപ്പ് നൽകും. ആധാർ കാർഡ് അപേക്ഷയുടെ സ്റ്റാറ്റസ് ട്രാക്ക് ചെയ്യാൻ ഉപയോഗിക്കാവുന്ന എൻറോൾമെന്റ് ഐഡി ഈ സ്ലിപ്പിൽ അടങ്ങിയിരിക്കുന്നു.

ഘട്ടം 6: എൻറോൾമെന്റ് പ്രക്രിയ പൂർത്തിയാക്കിയ ശേഷം, ആധാർ കാർഡ് ജനറേറ്റ് ചെയ്ത് അപേക്ഷാ ഫോമിൽ പറഞ്ഞിരിക്കുന്ന വിലാസത്തിലേക്ക് അയയ്ക്കും. എൻറോൾമെന്റ് കഴിഞ്ഞ് 90 ദിവസത്തിനകം ആധാർ കാർഡ് നൽകാറുണ്ട്.
 

click me!