അവസാന റൗണ്ട് പിരിച്ചുവിടലുകൾ ആരംഭിക്കാൻ മെറ്റ; ഇത്തവണ ആരൊക്കെ പുറത്താകും

By Web Team  |  First Published May 25, 2023, 8:32 PM IST

മിഡിൽ മാനേജർമാരെ ഒഴിവാക്കുമെന്ന് മെറ്റ നേരത്തെ വ്യക്തമാക്കിയിരുന്നു. മേൽനോട്ടത്തിന് ഇനി പ്രത്യേകം ആളുകളെ ആവശ്യമില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഇത്.


സാൻഫ്രാൻസിസ്കോ: അവസാന ഘട്ട പിരിച്ചുവിടലുകളിലേക്ക് കടന്ന് മെറ്റ. മാർച്ചിൽ 10,000 പേരെ പിരിച്ചുവിടുമെന്ന പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമായി മൂന്ന് ഘട്ടങ്ങളിലായാണ് മെറ്റ പിരിച്ചുവിടൽ നടപടികൾ നടത്തിയത്. 

നവംബറിൽ മെറ്റ തൊഴിലാളികളുടെ 13 ശതമാനം അല്ലെങ്കിൽ ഏകദേശം 11,000 ജോലികൾ വെട്ടികുറച്ചിരുന്നു. കൂടാതെ ആദ്യ പാദത്തിൽ നിയമനം മരവിപ്പിക്കുകയും ചെയ്തു. ജീവനക്കാരെ പിരിച്ചുവിട്ടപ്പോൾ തന്നെ  മെറ്റ പിരിച്ചുവിടൽ പാക്കേജ് പ്രഖ്യാപിച്ചിരുന്നു. 

Latest Videos

undefined

ALSO READ: 2000 രൂപ നോട്ടുകൾ നിക്ഷേപിക്കാൻ ഒരുങ്ങുകയാണോ? ഈ തുകയ്ക്ക് മുകളിൽ ആണെങ്കിൽ പാൻ നിർബന്ധമാണ്

മെറ്റയുടെ ഓഹരികൾ ഈ വർഷം ഏകദേശം  80% ഉയർന്നു,മിഡിൽ മാനേജർമാരെ ഒഴിവാക്കുമെന്ന് മെറ്റ നേരത്തെ വ്യക്തമാക്കിയിരുന്നു. മേൽനോട്ടത്തിന് ഇനി പ്രത്യേകം ആളുകളെ ആവശ്യമില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഇത്. പരസ്യ വരുമാനത്തിൽ ഇടിവ് നേരിട്ട കമ്പനി 2022-ൽ വാർഷിക വിൽപ്പനയിൽ ഇടിവ് നേരിട്ടു. സക്കർബർഗ് കമ്പനിയുടെ ശ്രദ്ധയും നിക്ഷേപവും വെർച്വൽ റിയാലിറ്റി സാങ്കേതികവിദ്യയിലേക്കും മെറ്റാവേർസിലേക്കും മാറ്റി, അത് അടുത്ത പ്രധാന കമ്പ്യൂട്ടിംഗ് പ്ലാറ്റ്‌ഫോമാകുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു.

ഈ മാറ്റങ്ങളുടെ ഫലമായി, മെറ്റാ അതിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുകയും തൊഴിലാളികളെ കുറയ്ക്കുകയും ചെയ്യുന്നു. കഴിഞ്ഞ നവംബറിൽ തന്നെ  കമ്പനി ജോലികൾ വെട്ടി കുറയ്ക്കാൻ തുടങ്ങി, 87,000-ത്തിലധികം ജീവനക്കാരുണ്ടായിരുന്നു അന്ന്. എത്ര തൊഴിലവസരങ്ങൾ വെട്ടിക്കുറയ്ക്കുമെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, മാറുന്ന വിപണി സാഹചര്യങ്ങൾ കണക്കിലെടുത്ത് കൂടുതൽ കാര്യക്ഷമവും ചടുലവുമാക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് വ്യക്തമാണ്. ഏപ്രിലിലെ പിരിച്ചുവിടലുകളിൽ ഏകദേശം 4,000 ജീവനക്കാർക്ക് ജോലി നഷ്ടപ്പെട്ടു,  

click me!