സമ്പന്നരുടെ കൈകളിൽ മെഹന്ദി അണിയിക്കാൻ ഈടാക്കുന്ന പ്രതിഫലം എത്രയാണെന്ന് അറിയുമ്പോഴാണ് ആശ്ചര്യം തോന്നുക. നിത അംബാനി, ഇഷ അംബാനി, ശ്ലോക മേത്ത, സോനം കപൂർ, ദീപിക പദുക്കോൺ, കത്രീന കൈഫ്, ആലിയ ഭട്ട്, നടാഷ ദലാൽ എന്നിവർക്കൊക്കെ മെഹന്ദി അണിയിക്കുന്ന കലാകാരി
ആഘോഷ അവസരങ്ങളിൽ ബിസിനസ് സാദ്ധ്യതകൾ നിരവധിയാണ്. വസ്ത്ര വ്യാപാരം മുതൽ ആഭരണങ്ങൾ, മേക്കപ്പ് തുടങ്ങി പണച്ചെലവ് ഏറെയാണ്. ഈ ഉത്സവസരങ്ങളിൽ മെഹന്ദി കലാകാരന്മാർക്കും ഡിമാൻഡ് ഏറെയാണ്. അംബാനി കുടുംബത്തിനും ബോളിവുഡ് താരങ്ങൾക്കും മെഹന്ദി അണിയിക്കുന്നത് ഒരേ വ്യക്തിയാണെന്നത് അറിയാമോ? കാരണം സങ്കീർണ്ണമായ ഡിസൈനുകൾ പോലും മനോഹരമായി കൈകളിലേക്ക് പകർത്തുന്നു ഈ കലാകാരി.
ആരാണ് ഇത്ര ഡിമാന്റുള്ള മെഹന്തി കലാകാരി എന്നല്ലേ.. വീണ നഡ്ഗയാണ് ഇത്. ആവശ്യപ്പെടുന്ന മെഹന്ദി കലാകാരന്മാരിൽ ഒരാളാണ് വീണ നഡ്ഗ, നിത അംബാനി, ഇഷ അംബാനി, ശ്ലോക മേത്ത, സോനം കപൂർ, ദീപിക പദുക്കോൺ, കത്രീന കൈഫ്, ആലിയ ഭട്ട്, നടാഷ ദലാൽ എന്നിവർക്കൊക്കെ മെഹന്ദി അണിയിക്കുന്നത് വീണയാണ്.
undefined
ALSO READ: ഇത് ഇന്ത്യക്കാർക്കുള്ള മുകേഷ് അംബാനിയുടെ ദീപാവലി സമ്മാനം; തിരികൊളുത്തുക വമ്പൻ മാറ്റത്തിന്
സമ്പന്നരുടെ കൈകളിൽ മെഹന്ദി അണിയിക്കുന്ന വീണയുടെ പ്രതിഫലം എത്രയാണെന്ന് അറിയുമ്പോഴാണ് ആശ്ചര്യം തോന്നുക. വധുവിന്റെ കൈകളിൽ മെഹന്ദി അണിയാൻ വാങ്ങുന്നത് 3,000 രൂപ മുതൽ 7,000 രൂപ വരെയാണ്, രണ്ട് കൈകളും കാലുകളും മെഹന്ദി അണിയിക്കുന്നതിനാണ് ഇത്. അതേസമയം, സാധരണ സമയങ്ങളിൽ അണിയനാണെങ്കിൽ ഒരു കൈയ്ക്ക് 75 രൂപ, കാലിന് 50 രൂപയുമാണ്.
സെലിബ്രിറ്റികളുടെ വിവാഹങ്ങൾക്ക് പണം ഈടക്കാറില്ലെന്ന് വീണ വ്യകത്മാക്കിയിരുന്നു. അവർ അവരുടെ ഇഷ്ടത്തിനനുസരിച്ചാണ് എനിക്ക് പണം നൽകുന്നത്, അത് എപ്പോഴും പ്രതീക്ഷിച്ചതിലും കൂടുതലായിരിക്കാറുമുണ്ടെന്ന് വീണാ നഗ്ദ പറഞ്ഞു.
ഒരു ഇടത്തരം കുടുംബത്തിലാണ് വീണ ജനിച്ചത്. പഠനം പൂർത്തിയാക്കാൻ കഴിയാതിരുന്നപ്പോൾ സാരിയിൽ എംബ്രോയ്ഡറി ചെയ്ത പണം സമ്പാദിക്കാൻ തുടങ്ങി. പിന്നീട് മെഹന്ദി അണിയിക്കാൻ പോയി തുടങ്ങി. മെഹന്ദി ഡിസൈൻസ് അണിയിക്കാൻ പ്രാവീണ്യം നേടിയ ശേഷം, വലിയ പാർട്ടികളിൽ മെഹന്തി അണിയിക്കാൻ പോയി തുടങ്ങി. ഇതാണ് വീണയുടെ ജീവിതത്തിൽ വഴിത്തിരിവായത്. ഇതിനെ തുടർന്നാണ് അംബാനി കുടുംബത്തിലേക്ക് ക്ഷണം ലഭിച്ചത്. പിന്നീട്, നടൻ സഞ്ജയ് ഖാന്റെ മകൾ ഫറാ ഖാൻ അലിയുടെ വിവാഹത്തിൽ മെഹന്തി അണിയിച്ചതാണ് ശ്രദ്ധിക്കപ്പെട്ടത്. തുടർന്ന് സുസൈൻ ഖാന്റെയും ഹൃത്വിക് റോഷന്റെയും വിവാഹത്തിന് ക്ഷണിക്കപ്പെട്ടു. അവിടെ വച്ച് ട്വിങ്കിൾ ഖന്നയുടെയും അക്ഷയ് കുമാറിന്റെയും വിവാഹത്തിന് ക്ഷണം ലഭിച്ചു. തുടർന്ന് കരിഷ്മ കപൂർ, ഫർഹ ഖാൻ, സയാദ് ഖാൻ എന്നിവരുടെ വിവാഹങ്ങളിലും അവർ മെഹന്തി അണിയിച്ചു.
ALSO READ: മുകേഷ് അംബാനിയുടെ സ്വപ്ന പദ്ധതി; ഇന്ത്യയിലെ ഏറ്റവും വലിയ ആഡംബര മാൾ തുറക്കുന്നു
സോനം കപൂറിന്റെ അമ്മ സുനിത കപൂർ എല്ലാ വർഷവും കർവാ ചൗത്തിൽ മെഹന്തി ഇട്ടുനൽകാൻ വിളിക്കാറുണ്ട്. കഭി ഖുഷി കഭി ഗും, കൽ ഹോ നാ ഹോ, ഹം തും, യേ ജവാനി ഹേ ദീവാനി, അടുത്തിടെ റോക്കി ഔർ റാണി കി പ്രേം കഹാനി, ഡ്രീംഗേൾ 2 എന്നിവയുൾപ്പെടെയുള്ള സിനിമകളിൽ വീണ നഗ്ദ അഭിനേതാക്കൾക്ക് മെഹന്തി അണിയിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം