വമ്പൻ പ്രഖ്യാപനവുമായി മീഷോ; ഉത്സവകാലം മൊത്തത്തിൽ കളറാകും

By Web Team  |  First Published Sep 25, 2023, 6:35 PM IST

ഇന്ത്യയിലെ ഉത്സവ സീസണിൽ വീടകങ്ങൾ അലങ്കരിക്കാൻ കൂടുതൽ ചെലവിടാൻ ആളുകൾ തയ്യാറാകുമെന്നതാണ് ഇ കോമേഴ്‌സ് വ്യാപാരികളെ കൂടുതൽ നിക്ഷേപിക്കാൻ പ്രേരിപ്പിക്കുന്ന ഘടകം 


ഫെസ്റ്റിവൽ സീസണിൽ കൂടുതൽ കച്ചവടം ലക്ഷ്യമിട്ട് ഓൺലൈൻ റീടെയ്‌ലറായ മീഷോ ഒരുക്കങ്ങൾ തുടങ്ങി. സോഫ്റ്റ്‌ബാങ്ക് പിന്തുണയുള്ള ഇ-കൊമേഴ്‌സ് സ്ഥാപനമായ മീഷോ ഇക്കുറി 5 ലക്ഷത്തോളം സീസണൽ തൊഴിലവസരങ്ങൾ നൽകും. 

വില്പനയിലും ലോജിസ്റ്റിക്‌സിന്റെയും ശൃംഖലയിലുമായിരിക്കും കമ്പനി നിയമനങ്ങൾ നടത്തുക. കഴിഞ്ഞ വർഷം മീഷോ സൃഷ്ടിച്ച സീസണൽ ജോലികളെ അപേക്ഷിച്ച് 50 ശതമാനം വർധനവാണിത്. വർദ്ധിച്ചുവരുന്ന ഉപഭോക്തൃ ആവശ്യം നിറവേറ്റുന്നതിനായി ഈ സീസണൽ തൊഴിലാളികൾ മീഷോയുടെ വിൽപ്പനക്കാരെ നിർമ്മാണം, പാക്കേജിംഗ്, സോർട്ടിംഗ് എന്നിവ ഉൾപ്പെടെ വിവിധ ശേഷികളിൽ സഹായിക്കും. 

Latest Videos

undefined

ALSO READ: 'യൂട്യൂബ് വീഡിയോ കണ്ടാൽ പണം നൽകാം'; ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സർക്കാർ

 ഇന്ത്യയിലെ ഉത്സവ സീസണിൽ വീടകങ്ങൾ അലങ്കരിക്കാൻ കൂടുതൽ ചെലവിടാൻ ആളുകൾ തയ്യാറാകുമെന്നതാണ് ഇ കോമേഴ്‌സ് വ്യാപാരികളെ കൂടുതൽ നിക്ഷേപിക്കാൻ പ്രേരിപ്പിക്കുന്ന ഘടകം 

അതേസമയം. പ്രമുഖ ഓൺലൈൻ വ്യാപാരികളായ മിന്ത്രയും സീസണൽ തൊഴിലാളികളെ എടുക്കുന്നുണ്ട്.  ഇ - കൊമേഴ്സ് ഭീമൻ വാൾമാർട്ടിന്റെ ഉടമസ്ഥതയിലുള്ള ഈ കമ്പനി ഇക്കുറി 50,000 പുതിയ ഉൽപ്പന്നങ്ങളും ഗൃഹോപകരണ വിഭാഗത്തിൽ 20 ലധികം പുതിയ ബ്രാൻഡുകളും വിപണിയിലെത്തിക്കും. 

ഉപഭോക്താക്കൾക്ക് അവരുടെ വീടുകൾ ഒരുക്കാനും വീട്ടുപകരണങ്ങൾ, കുക്ക് വെയർ, ഡിന്നർവെയർ എന്നിവ ഉപയോഗിച്ച് അടുക്കളകൾ നവീകരിക്കാനുമുള്ള മികച്ച അവസരമാണ് ഉത്സവകാലം നൽകുന്നത്. ഈ സമയത്താണ് കൂടുതൽ വാങ്ങലുകൾ നടത്തുന്നതും 

ALSO READ: ലോകത്തിലെ ഏറ്റവും ചെലവേറിയ വിവാഹം; ചെലവ് 914 കോടി, വധു ധരിച്ചത് 4.1 കോടിയുടെ വസ്ത്രം

ബെഡ്ഷീറ്റുകൾ, കർട്ടനുകൾ, അലങ്കാര വസ്തുക്കൾ, കിടക്ക, തലയിണ കവറുകൾ, കുക്ക് വെയർ, കിച്ചൻ സ്റ്റോറേജ് സൊല്യൂഷൻസ്, ഡിന്നർവെയർ, ചെറിയ വീട്ടുപകരണങ്ങൾ എന്നിവയാണ് ഏറ്റവും കൂടുതൽ ഉപഭോക്താക്കൾ ആവശ്യപ്പെടുന്ന ഉൽപ്പന്നങ്ങൾ. ഡിമാൻഡ് വർധിക്കുമ്പോൾ കൃത്യസമയത്തെ പാക്കേജിങ്ങും ഡെലിവറിയും നടത്താൻ ഇ കോമേഴ്‌സ് കമ്പനികൾക്ക് കൂടുതൽ തൊഴിലാളികളെ ആവശ്യമായി വരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

tags
click me!