'ആശുപത്രി ഏതുമാകട്ടെ'; മെഡിക്കൽ ഇൻഷുറൻസ് എടുത്തവർക്ക് ആശ്വാസ വിധിയുമായി മദ്രാസ് കോടതി -സംഭവമിങ്ങനെ.... 

By Web Team  |  First Published Dec 11, 2023, 12:37 PM IST

ആറാഴ്ചക്കകം പരാതിക്കാരന് ചികിത്സക്കായി ചെലവായ തുക നൽകണമെന്നും കോടതി കമ്പനിയോട് ആവശ്യപ്പെട്ടു. ഇൻഷുറൻസ് കമ്പനികൾ നിഷ്കർഷിക്കുന്ന ആശുപത്രികളിൽ ചികിത്സ നടത്തിയാൽ മാത്രമേ കമ്പനികൾ ക്ലെയിം അം​ഗീകരിക്കൂവെന്നാണ് നേരത്തെ പറഞ്ഞിരുന്നത്. 


ചെന്നൈ: മെഡിക്കൽ ഇൻഷുറൻസ് ഉപഭോക്താക്കൾക്ക് ആശ്വാസമേകുന്ന വിധിയുമായി മദ്രാസ് ഹൈക്കോടതി. ഇൻഷുറൻസ് കമ്പനിയുടെ പട്ടികയിൽ ഉൾപ്പെടാത്ത ആശുപത്രികളിസ്‍ ചികിത്സിച്ചാലും മെഡിക്കൽ ഇൻഷുറൻസ് തുക നൽകാൻ കമ്പനികൾ ബാധ്യസ്ഥരാണെന്ന് കോടതി ഉത്തരവിട്ടു. ചികിത്സയും ചെലവും പരിശോധിച്ച് ശരിയാണെന്ന് ഉറപ്പുവരുത്തിയാൽ ചികിത്സാ ചെലവ് കമ്പനികൾ നൽകണമെന്നും ഉത്തരവിൽ വ്യക്തമാക്കി. ജസ്റ്റിസുമാരായ എസ് എം സുബ്രഹ്മണ്യം, ലക്ഷ്മി നാരായണൻ എന്നിവരുടെ ബെഞ്ചാണ് നിർണായക വിധി പുറപ്പെടുവിച്ചത്.

read more... എസ്ബിഐയിൽ അക്കൗണ്ട് ഉണ്ടോ? ബാലൻസ് പരിശോധിക്കാൻ എളുപ്പ വഴികൾ ഇതാ

Latest Videos

ജില്ലാ കോടതിയിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫിസറായി വിരമിച്ച മണി എന്നയാൾ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. ചികിത്സിച്ച ആശുപത്രി കമ്പനിയുടെ അം​ഗീകൃത പട്ടികയിൽ ഇല്ലെന്ന് കാട്ടി ഇൻഷുറൻസ് തുക നിഷേധിച്ചതിനെതിരെയാണ് മണി കോടതിയെ സമീപിച്ചത്. ആറാഴ്ചക്കകം പരാതിക്കാരന് ചികിത്സക്കായി ചെലവായ തുക നൽകണമെന്നും കോടതി കമ്പനിയോട് ആവശ്യപ്പെട്ടു. ഇൻഷുറൻസ് കമ്പനികൾ നിഷ്കർഷിക്കുന്ന ആശുപത്രികളിൽ ചികിത്സ നടത്തിയാൽ മാത്രമേ കമ്പനികൾ ക്ലെയിം അം​ഗീകരിക്കൂവെന്നാണ് നേരത്തെ പറഞ്ഞിരുന്നത്. 

click me!