അടുത്തിടെ, ചെറുകിട ധനകാര്യ ബാങ്കായ യൂണിറ്റി സ്മോൾഫിനാൻസ് ബാങ്കും സ്ഥിരനിക്ഷേപ പലിശ നിരക്കുകൾ പുതുക്കിയിട്ടുണ്ട്
ഒട്ടുമിക്ക ധനകാര്യ സ്ഥാപനങ്ങളും നിക്ഷേപങ്ങൾ ആകർഷകമാക്കാൻ മികച്ച പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുകയും, കൃത്യമായ ഇടവേളകളിൽ പലിശനിരക്കുകൾ പുതുക്കുകയും ചെയ്യാറുണ്ട്. മുതിർന്ന പൗരൻമാർക്ക് സാധാരണ പൗരൻമാരേക്കാൾ ഉയർന്ന നിരക്കുകൾ നൽകുകയും ചെയ്യും. ഈ ഉയർന്ന പലിശ നിരക്കുകൾ മുതിർന്ന പൗരന്മാർക്ക് അവരുടെ സമ്പാദ്യം വർദ്ധിപ്പിക്കുന്നതിനും റിട്ടയർമെന്റ് വർഷങ്ങളിൽ മെച്ചപ്പെട്ട വരുമാനം ഉറപ്പുവരുത്തുന്നതിനും സഹായകരമാകും.
undefined
അടുത്തിടെ, ചെറുകിട ധനകാര്യ ബാങ്കായ യൂണിറ്റി സ്മോൾഫിനാൻസ് ബാങ്കും സ്ഥിരനിക്ഷേപ പലിശ നിരക്കുകൾ പുതുക്കിയിട്ടുണ്ട്. നിലവിൽ മുതിർന്ന പൗരൻമാർക്കായി 9.50 ശതമാനം വരെ പലിശനിരക്കാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. പുതുക്കിയ പലിശ നിരക്ക് 2023 ജൂൺ 14 മുതൽ പ്രാബല്യത്തിൽ വന്നുകഴിഞ്ഞു. 7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് മുതിർന്ന പൗരൻമാർക്ക് 4.50 ശതമാനം മുതൽ 9.50 ശതമാനം വരെ പലിശയാണ് യൂണിറ്റി ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. 1,001 ദിവസത്തെ നിക്ഷേപ കാലാവധിയിൽ, മുതിർന്ന പൗരന്മാർക്ക് 9.50 ശതമാനവും, റഗുലർ നിക്ഷേപകർക്ക് 9 ശതമാനവും പലിശയാണ് ബാങ്ക് ലഭ്യമാക്കുന്നത്.
6 മാസം മുതൽ 201 ദിവസം വരെ കാലാവധിയുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് മുതിർന്ന പൗരന്മാർക്ക് 9.25 ശതമാനവും, പൊതുവിഭാഗത്തിന് 8.75 ശതമാനവും ബാങ്ക് വാഗ്ദാനം ചെയ്യുന്നു. 501 ദിവസത്തെ പ്രത്യേക എഫ്ഡികൾക്കും ഉയർന്ന പലിശ നിരക്കാണ് ബാങ്ക് ലഭ്യമാക്കുന്നത്. യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്ക് , സേവിംഗ്സ് അക്കൗണ്ട് ഉടമകൾക്കും ഉയർന്ന പലിശ നിരക്ക് വഗ്ദാനം ചെയ്യുന്നുണ്ട്. ഒരു ലക്ഷം രൂപയിൽ കൂടുതലുള്ള അക്കൗണ്ട് ബാലൻസുകൾക്ക് 7 ശതമാനവും, ഒരു ലക്ഷം രൂപ വരെയുള്ള അക്കൗണ്ട് ബാലൻസുകൾക്ക് 6 ശതമാനവുമാണ് ബാങ്ക് പലിശയിനത്തിൽ വാഗ്ദാനം ചെയ്യുന്നത്. 2023 ജനുവരി 22 മുതൽ ആണ് സേവിംഗ്‌സ് അക്കൗണ്ടുകളുടെ പലിശ നിരക്ക് പ്രാബല്യത്തിൽ വന്നത്.
ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബിൽ തത്സമയം കാണാം...