ഗര്‍ഭകാലത്തെ ട്രെന്‍റി വസ്ത്രങ്ങള്‍; മെറ്റേണിറ്റി ഇന്നർവെയർ വിപണി കുതിക്കുന്നു

By Web Team  |  First Published Nov 6, 2023, 6:16 PM IST

തൊഴിലെടുക്കുന്ന സ്ത്രീകളുടെ എണ്ണം കൂടുന്നതിനാല്‍ ഗര്‍ഭകാലത്ത് അടിവസ്ത്രങ്ങള്‍ ഉള്‍പ്പെടെ ഇഷ്ടമുള്ള വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ അവസരം ലഭിച്ചതും ഈ മേഖലയുടെ വളര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ട്.


ര്‍ഭിണികള്‍ ധരിക്കുന്ന ഉള്‍വസ്ത്രങ്ങളുടെ ആഗോള  വിപണി 2030 ആകുമ്പോഴേക്കും ഒരു ലക്ഷം കോടി മൂല്യമുള്ളതായി മാറുമെന്ന് പഠനം. വിപണിയുടെ വാര്‍ഷിക വളര്‍ച്ച 7.2 ശതമാനമായിരിക്കും. ഗര്‍ഭിണികള്‍ ഫാഷന്‍ വസ്ത്രങ്ങള്‍ കൂടുതലായി ഉപയോഗിച്ച് തുടങ്ങിയതാണ് ഈ രംഗത്തെ കുതിപ്പിന് കാരണമെന്നാണ് വിലയിരുത്തല്‍. റിസര്‍ച്ച് ആന്‍റ് മാര്‍ക്കറ്റ്സ് ഡോട്ട് കോമാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്.

തൊഴിലെടുക്കുന്ന സ്ത്രീകളുടെ എണ്ണം കൂടുന്നതിനാല്‍ ഗര്‍ഭകാലത്ത് അടിവസ്ത്രങ്ങള്‍ ഉള്‍പ്പെടെ ഇഷ്ടമുള്ള വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ അവസരം ലഭിച്ചതും ഈ മേഖലയുടെ വളര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ട്. സോഷ്യല്‍ മീഡിയകളുടെ സ്വാധീനം മൂലം ബ്രാന്‍റുകള്‍, ഡിസൈന്‍, മെറ്റീരിയല്‍ എന്നിവ കൃത്യമായി അന്വേഷിച്ച ശേഷമാണ് ഗര്‍ഭിണികള്‍ അടിവസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുന്നത്. ഗര്‍ഭിണികളുടെ ശാരീരീകമായ അവസ്ഥകള്‍ പരിഗണിച്ച് തീര്‍ത്തും സൗകര്യപ്രദമായ ഉള്‍വസ്ത്രങ്ങള്‍ പുറത്തിറക്കുന്നതിന് ബ്രാന്‍ഡുകള്‍ തയാറാകുന്നതും വിപണിക്ക് കരുത്തേകുന്നുണ്ട്.

Latest Videos

ഗര്‍ഭകാലത്ത് ധരിക്കുന്ന ഉള്‍വസ്ത്രങ്ങളില്‍ ബ്രീഫുകളാണ് ഏറ്റവും കൂടുതല്‍ വിറ്റുപോകുന്നത്.ആകെ വില്‍പനയുടെ 30.36 ശതമാനവും  ബ്രീഫുകളാണ്. നഴ്സിംഗ് ബ്രാകള്‍ 2030 നുള്ളില്‍ 8 ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷ.ശരീരത്തിന്‍റെ ആകൃതി കൃത്യമായി നിലനിര്‍ത്താനുള്ള ഉള്‍വസ്ത്രങ്ങളും ധാരാളമായി വിറ്റുപോകുന്നുണ്ട്. ഇവയുടെ ഓണ്‍ലൈന്‍ വിപണിയും ഓഫ് ലൈന്‍ വിപണിയും ശക്തമാണ്. ഷോപ്പുകളില്‍ വന്ന് വസ്ത്രങ്ങള്‍ നേരിട്ട് തിരഞ്ഞെടുക്കുന്നതിലാണ് കൂടുതല്‍ പേരും താല്‍പര്യം കാണിക്കുന്നത്.ഗര്‍ഭകാല അടിവസ്ത്ര വസ്ത്ര വില്‍പനയുടെ 69.73 ശതമാനവും ഓഫ്ലൈന്‍ വഴിയാണ്

click me!