സിവിസി നൽകേണ്ട; ടോക്കണൈസ്ഡ് കാർഡുകളിൽ പുതിയ സംവിധാനവുമായി മാസ്റ്റർകാർഡ്

By Web Team  |  First Published Aug 5, 2023, 2:03 PM IST

സാധാരണയായി, ഇടപാടുകൾ പൂർത്തിയാക്കാൻ ഉപഭോക്താക്കൾ പേയ്‌മെന്റ് കാർഡിന്റെ പിന്നിലുള്ള മൂന്നക്ക നമ്പർ നൽകേണ്ടതുണ്ട്.


ൺലൈൻ ക്രെഡിറ്റ് കാർഡ് പേയ്‌മെന്റുകൾ സുഗമമായി നടത്തുന്നതിനുള്ള പുതിയ സംവിധാനവുമായി മാസ്റ്റർകാർഡ്. ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് കൂടുതൽ സൗകര്യപ്രദവും സുരക്ഷിതവുമായ സംവിധാനമാണ് മാസ്റ്റർകാർഡ് അവതരിപ്പിച്ചിരിക്കുന്നത്. സാധാരണയായി, ഇടപാടുകൾ പൂർത്തിയാക്കാൻ ഉപഭോക്താക്കൾ പേയ്‌മെന്റ് കാർഡിന്റെ പിന്നിലുള്ള മൂന്നക്ക നമ്പർ (സിവിസി- ക്രെഡിറ്റ് വെരിഫിക്കേഷൻ കോഡ്) നൽകേണ്ടതുണ്ട്.
 

എന്നാൽ ഇനിമുതൽ വ്യാപാരിയുടെ വെബ്‌സൈറ്റിലോ ആപ്പിലോ കാർഡ് വിശദാംശങ്ങൾ  സേവ് ചെയ്തിട്ടുണ്ടെങ്കിൽ, ഓരോ  ഇടപാടുകൾ നട്ത്തുമ്പോഴും ഉപഭോക്താക്കൾ  അവർ സിവിസി നമ്പർ നൽകേണ്ടതില്ല. കാർഡ് വിവരങ്ങൾ ഒരു തവണ സേവ് ചെയ്താൽ, ഉപഭോക്താക്കൾ അവരുടെ കാർഡ് തിരഞ്ഞെടുത്ത് ,  ഒടിപി നൽകിയാൽ മതിയാകും, . അതായത്ഇ സിവിസി നൽകാതെ തന്നെ ഇടപാട് പൂർത്തിയാക്കാമെന്ന് ചുരുക്കം. ഇത്  വഴി ഓൺലൈൻ പേയ്‌മെന്റ് പ്രക്രിയ കൂടുതൽ വേഗത്തിലും സൗകര്യപ്രദവുമാക്കാൻ സഹായിക്കുന്നു.

വ്യാപാരികളെയും ഉപഭോക്താക്കളെയും സംരക്ഷിക്കുന്ന നൂതനവും സുരക്ഷിതവുമായ പേയ്‌മെന്റ് സംവിധാനങ്ങൾ നൽകാൻ മാസ്റ്റർകാർഡ് പ്രതിജ്ഞാബദ്ധമാണ്.  ടോക്കണൈസ്ഡ് കാർഡുകളിലൂടെ  ഓൺലൈൻ കാർഡ് പേയ്‌മെന്റ് പ്രക്രിയ കൂടുതൽ സുഗമവും സുരക്ഷിതവുമാക്കുന്നതായുി  മാസ്റ്റർകാർഡിന്റെ  സീനിയർ വൈസ് പ്രസിഡന്റ് അനുഭവ് ഗുപ്ത പറഞ്ഞു.ടോക്കണൈസേഷന്റെ സവിശേഷതകൾ ഉള്ളതിനാൽ പുതിയ സംവിധാനം  സുരക്ഷിതമാണ്.  ഉപയോഗിക്കുന്നു, ഇത് വഞ്ചനയിൽ നിന്ന് പരിരക്ഷിക്കുന്നതിന് അധിക സുരക്ഷാ നടപടികൾ ചേർക്കുന്നു. ഇടപാടുകൾക്ക് ഉപയോഗിക്കുന്ന ടോക്കൺ ഉപയോഗിച്ച് കാർഡ് വിശദാംശങ്ങൾ മാറ്റിസ്ഥാപിക്കുകയു, ഇത് വഴി ഹാക്കർമാർ ക്രെഡൻഷ്യലുകൾ മോഷ്ടിക്കുന്നത് തടയുകയും ചെയ്യുുന്നു.

സൊമാറ്റൊ പോലുള്ള ചില ഇ കൊമേഴ്സ് കമ്പനികൾ സിവിസി ഇല്ലാതെ പേയ്മെന്റ് നടത്താവുന്ന ടോക്കണൈസേഷൻ സംവിധാനം ഉപയോഗിച്ചുതുടങ്ങിയിട്ടുണ്ട്.

Latest Videos

click me!