ഒരു മെറ്റാ ചടങ്ങിനിടെ 'ഒന്നുകില്‍ സീസര്‍ അല്ലെങ്കില്‍ ഒന്നുമില്ല' എന്നെഴുതിയ ടി-ഷര്‍ട്ടും സക്കര്‍ബര്‍ഗ് ധരിച്ചിരുന്നു. ലോകപ്രശസ്തനായ ഫാഷന്‍ ഡിസൈനറാണ് മാര്‍ക്ക് സക്കര്‍ബര്‍ഗിന്‍റെ ടീ ഷര്‍ട്ടുകള്‍ തയാറാക്കുന്നത്.
വിവിധ സിനിമകളിലെ പ്രശസ്തമായ ഡയലോഗുകള്‍ പതിപ്പിച്ച ടീ ഷര്‍ട്ടുകള്‍ ഇടക്കാലത്ത് കേരളത്തില്‍ വലിയ ട്രെന്‍ഡായിരുന്നു. സമാന രീതിയില്‍ ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗും വലിയ ഡയലോഗുകളുള്ള ടീ ഷര്‍ട്ടുകള്‍ ആണ് ഇപ്പോള്‍ പല അവസരങ്ങളിലും ധരിക്കുന്നത്. പക്ഷെ ഈ ഡയലോഗുകളെല്ലാം സക്കര്‍ബര്‍ഗ് തന്നെ പല പരിപാടികളിലും പറഞ്ഞവയാണ്. വളരെ ലളിതമായ വസ്ത്ര ധാരണത്തിലൂടെ ശ്രദ്ധേയനായ വ്യക്തി കൂടിയാണ് മാര്‍ക്ക് സക്കര്‍ബര്‍ഗ്. വളരെ പ്രകടമായ മാറ്റത്തോടെയുള്ള വസ്ത്രങ്ങളിലൂടെയാണ് ഇപ്പോള്‍ അദ്ദേഹം വാര്‍ത്തകളില്‍ നിറയുന്നത്.
കഴിഞ്ഞ ദിവസം ഒരു ചടങ്ങില്‍ പ്രത്യക്ഷപ്പെട്ട സക്കര്‍ബര്‍ഗ് ധരിച്ചിരുന്ന കറുത്ത നിറത്തിലുള്ള ടീ ഷര്‍ട്ടില്‍ വെളുത്ത നിറത്തിലുള്ള അക്ഷരത്തില്‍ 'പത്തേയ് മാത്തോസ്' എന്ന ഗ്രീക്ക് പദമാണ് എഴുതിയിരുന്നത്. കഷ്ടപ്പാടുകളിലൂടെയുള്ള അറിവ് എന്നതാണ് ഈ വാക്കിന്‍റെ അര്‍ത്ഥം, സക്കര്‍ബര്‍ഗ് തന്നെ ഈ നിലപാട് പലപ്പോഴും വ്യക്തമാക്കിയിട്ടുള്ളതാണ്. ഒരു മെറ്റാ ചടങ്ങിനിടെ 'ഒന്നുകില്‍ സീസര്‍ അല്ലെങ്കില്‍ ഒന്നുമില്ല' എന്നെഴുതിയ ടി-ഷര്‍ട്ടും സക്കര്‍ബര്‍ഗ് ധരിച്ചിരുന്നു. ലോകപ്രശസ്തനായ ഫാഷന്‍ ഡിസൈനറാണ് മാര്‍ക്ക് സക്കര്‍ബര്‍ഗിന്‍റെ ടീ ഷര്‍ട്ടുകള്‍ തയാറാക്കുന്നത്.
ലോസ് ഏഞ്ചല്‍സ് ആസ്ഥാനമായുള്ള ഫാഷന്‍ ഡിസൈനറായ മൈക്ക് അമിരിയുമായി സഹകരിച്ചാണ് മാര്‍ക്ക് സക്കര്‍ബര്‍ഗ് ഈ ടീ ഷര്‍ട്ടുകള്‍ നിര്‍മ്മിക്കുന്നത്. ന്യൂയോര്‍ക്കിലെ ബെര്‍ഗ്ഡോര്‍ഫ് ഗുഡ്മാന്‍, ബെവര്‍ലി ഹില്‍സിലെ നെയ്മാന്‍ മാര്‍ക്കസ്, പാരീസിലെ ഗാലറിസ് ലഫയെറ്റ്, ലണ്ടനിലെ സെല്‍ഫ്രിഡ്ജസ് & ഹാരോഡ്സ്, ഹാര്‍വി എന്നിവയുള്‍പ്പെടെ ലോകമെമ്പാടുമുള്ള 160-ലധികം ഉയര്‍ന്ന റീട്ടെയിലര്‍മാര്‍ വഴിയാണ് മൈക്ക് അമിരി തന്‍റെ ഫാഷന്‍ ബ്രാന്‍ഡായ അമിരി വില്‍ക്കുന്നത്. ന്യൂയോര്‍ക്ക്, ലാസ് വെഗാസ്, മിയാമി, ചിക്കാഗോ, ഹൂസ്റ്റണ്‍, അറ്റ്ലാന്‍റ, ഷാങ്ഹായ്, ടോക്കിയോ, നാന്‍ജിംഗ്, ദുബായ് എന്നിവിടങ്ങളില്‍ അമിരിക്ക് സ്റ്റാറുകളുണ്ട്.