ലോകത്തിലെ ഏറ്റവും വലിയ ധനികനാകുമോ മാർക്ക് സക്കർബർഗ്? മെറ്റാ സിഇഒയ്ക്ക് ഇത് ഭാഗ്യ വർഷം

By Web Team  |  First Published Sep 12, 2024, 4:32 PM IST

ഈ വര്‍ഷത്തിന്‍റെ തുടക്കത്തില്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് ആറാം സ്ഥാനത്തായിരുന്നുവെങ്കിലും കഴിഞ്ഞയാഴ്ച അദ്ദേഹം മൂന്നാം സ്ഥാനത്തായിരുന്നു.


മുന്നിലുള്ളത് മൂന്ന് പേര്‍, എല്ലാവരേയും മലര്‍ത്തിയടിച്ച്  ഈ വര്‍ഷം ലോകത്തെ ഏറ്റവും വലിയ സമ്പന്നനായി മാറും മാര്‍ക്ക് സക്കര്‍ബര്‍ഗ്. ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, ത്രെഡ്സ്, വാട്ട്സ്ആപ്പ് എന്നിവയുടെ മാതൃ കമ്പനിയായ മെറ്റാ പ്ലാറ്റ്ഫോമിന്‍റെ സിഇഒ ആയ മാര്‍ക്ക് സക്കര്‍ബര്‍ഗിന്‍റെ സമ്പത്ത് ഈ വര്‍ഷം വന്‍തോതിലാണ് വര്‍ധിച്ചത്. ബ്ലൂംബെര്‍ഗ് ബില്യണയര്‍ സൂചിക പ്രകാരം, മാര്‍ക്ക് സക്കര്‍ബര്‍ഗിന്‍റെ ആസ്തി ഈ വര്‍ഷം 51 ബില്യണ്‍ (4.27 ലക്ഷം കോടി രൂപ) ഡോളര്‍ വര്‍ദ്ധിച്ച് 179 ബില്യണ്‍ ഡോളറായി (15 ലക്ഷം കോടി രൂപ) . നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ ധനികരുടെ പട്ടികയില്‍ നാലാം സ്ഥാനത്താണ് മാര്‍ക്ക് സക്കര്‍ബര്‍ഗ. ആമസോണിന്‍റെ  ഉടമ ജെഫ് ബെസോസ് (202 ബില്യണ്‍ ഡോളര്‍), എല്‍വിഎംഎച്ചിന്‍റെ ഉടമ ബെര്‍ണാഡ് അര്‍നോള്‍ട്ട് (180 ബില്യണ്‍ ഡോളര്‍), ടെസ്ലയുടെ സിഇഒ എലോണ്‍ മസ്ക് (248 ബില്യണ്‍ ഡോളര്‍) എന്നിവരെ പിന്നിലാക്കിയായിരിക്കും സക്കര്‍ബര്‍ഗിന്‍റെ കുതിപ്പ്. ഈ വര്‍ഷത്തിന്‍റെ തുടക്കത്തില്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് ആറാം സ്ഥാനത്തായിരുന്നുവെങ്കിലും കഴിഞ്ഞയാഴ്ച അദ്ദേഹം മൂന്നാം സ്ഥാനത്തായിരുന്നു.


റിപ്പോര്‍ട്ട് അനുസരിച്ച്, ഏപ്രിലില്‍ മസ്കിന്‍റെ സമ്പത്ത് 164 ബില്യണ്‍ ഡോളറായിരുന്നു, അതേസമയം ബെസോസിന്‍റെ സമ്പത്ത് ജനുവരി ആദ്യം സക്കര്‍ബര്‍ഗിന്‍റെ നിലവിലെ സമ്പത്തിനേക്കാള്‍ അല്‍പം കുറവായിരുന്നു. ഈ വര്‍ഷം മസ്കിന്‍റെ സമ്പത്തിലെ വളര്‍ച്ച 19 ബില്യണ്‍ ഡോളറും ബെസോസിന്‍റേത് 25 ബില്യണ്‍ ഡോളറുമാണ്. അതേസമയം സക്കര്‍ബര്‍ഗിന്‍റെ സമ്പത്തിലെ വളര്‍ച്ച 51 ബില്യണ്‍ ഡോളര്‍ ആണ്.

Latest Videos

മാര്‍ക്ക് സക്കര്‍ബര്‍ഗ് 2004-ല്‍ തന്‍റെ 19-ആം വയസ്സിലാണ് ഫേസ്ബുക്ക് സ്ഥാപിച്ചത്.  ഇന്ന് മെറ്റാ പ്ലാറ്റ്ഫോമുകള്‍ 1.3 ട്രില്യണ്‍ ഡോളര്‍ വിപണി മൂലധനമുള്ള ലോകത്തിലെ ഏഴാമത്തെ വലിയ ലിസ്റ്റഡ് കമ്പനിയാണ്. 2021 സെപ്തംബറിനും 2022 നവംബറിനുമിടയില്‍, മെറ്റാ ഓഹരികള്‍ 75%-ത്തിലധികം ഇടിഞ്ഞു, സക്കര്‍ബര്‍ഗിന്‍റെ സമ്പത്തില്‍ 35 ബില്യണ്‍ ഡോളറിന്‍റെ കുറവാണ് അന്ന് ഉണ്ടായത്. എന്നാല്‍ അതിനുശേഷം മെറ്റാ ഓഹരികള്‍ അഞ്ചിരട്ടിയിലധികം വര്‍ധിക്കുകയും കഴിഞ്ഞ വര്‍ഷം 65% ഉയര്‍ച്ച കൈവരിക്കുകയും ചെയ്തു. ഇതാണ് മാര്‍ക്ക് സക്കര്‍ബര്‍ഗിലെ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനാകുന്നതിന് സഹായിച്ചത്.

click me!