ഓൺലൈൻ നിക്ഷേപ തട്ടിപ്പ്; കൊല്ലം സ്വദേശിക്ക് 1.2 കോടി രൂപ നഷ്ടപ്പെട്ടു

By Web Team  |  First Published Nov 10, 2023, 6:27 PM IST

തട്ടിപ്പുകാർ ഇരയുടെ വിശ്വാസം തേടുന്നത് പുതിയ ജോലി വാഗ്ദാനം ചെയ്തോ എന്തെങ്കിലും ചെയ്യാൻ സഹായിക്കുന്നതിലൂടെയോ ആണ്.


രാജ്യത്ത് ഈ വർഷം ഓൺലൈൻ തട്ടിപ്പുകൾ വർദ്ധിച്ചിട്ടുണ്ട്. നിരവധി കേസുകളിൽ നിന്നായി ആളുകൾക്ക് വൻ തുകയാണ് നഷ്ടപ്പെട്ടിട്ടുള്ളത്.  ഇതിൽ തന്നെ പലർക്കും പണം നഷ്ടമായത് ഒറ്റയടിക്കല്ല. മാത്രമല്ല, തട്ടിപ്പുകാർ ഇരയുടെ വിശ്വാസം തേടുന്നത് പുതിയ ജോലി വാഗ്ദാനം ചെയ്തോ എന്തെങ്കിലും ചെയ്യാൻ സഹായിക്കുന്നതിലൂടെയോ ആണ്. സമാനമായ ഒരു സംഭവത്തിലൂടെയാണ് കൊല്ലം സ്വദേശിക്ക് 1.2 കോടി രൂപ നഷ്ടമായത്. 

കൊല്ലം സ്വദേശിയായ 35 കാരനായ ഒരു വ്യവസായിക്ക് ചൈനീസ് ക്രിപ്‌റ്റോകറൻസി തട്ടിപ്പിൽ 1.20 കോടി രൂപ നഷ്ടപ്പെട്ടതായാണ് ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസ് റിപ്പോർട്ട്. 2023 ജൂണിൽ തട്ടിപ്പുകാർ ഒരു സോഷ്യൽ മീഡിയ ചാറ്റ് ഗ്രൂപ്പിൽ ഇരയായ വ്യക്തിയെ ചേർത്തു. ഗ്രൂപ്പിലെ അംഗങ്ങൾ ബിസിനസിൽ നിന്ന് ലാഭം നേടിയതായി പരസ്പരം ചാക്കുകൾ നടത്തിയിരുന്നു. ആദ്യം സംശയം തോന്നിയതിനാൽ ഇവരുടെ കൂടെ പാർട്ണർ ആവുന്നതിൽ നിന്നും വിട്ടു നിന്നു. എന്നാൽ പിന്നീട് ക്രിപ്‌റ്റോകറൻസി ട്രേഡിംഗ് സ്ഥാപനത്തിൽ നിക്ഷേപിക്കാൻ അദ്ദേഹം തീരുമാനിച്ചു. 

Latest Videos

undefined

സ്വർണവ്യാപാരത്തിലേർപ്പെട്ടിരുന്നുവെന്നായിരുന്നു തട്ടിപ്പുകാർ ആദ്യം പറഞ്ഞിരുന്നത്. എന്നാൽ പിന്നീട്, സ്വർണ്ണ വില അസ്ഥിരമാണെന്ന് ചൂണ്ടിക്കാട്ടി ക്രിപ്‌റ്റോകറൻസി ട്രേഡിംഗിലേക്ക് മാറിയതായി സ്ഥാപനം അവകാശപ്പെട്ടു.  നിക്ഷേപത്തിന്‌ കനത്ത ആദായം വാഗ്‌ദാനം ചെയ്‌തിരുന്നു.

തുടർന്ന് വ്യവസായി യുഎസ് ഡോളർ ക്രിപ്‌റ്റോകറൻസിയാക്കി മാറ്റി സ്ഥാപനത്തിൽ നിക്ഷേപിച്ചു. ഏറ്റക്കുറച്ചിലുകൾ തുടരുന്ന ക്രിപ്‌റ്റോകറൻസിയുടെ നിരക്കിനെ ആശ്രയിച്ചാണ് റിട്ടേണുകൾ അറിയിച്ച തട്ടിപ്പുകാർ ലാഭം ആപ്പിൽ നോക്കിയാൽ അറിയാൻ സാധിക്കുമെന്നും പറഞ്ഞു. ഒരു യഥാർത്ഥ വ്യാപാര സ്ഥാപനമാണെന്ന സംശയം വന്നിരുന്നു. പക്ഷെ ലാഭം കിട്ടിത്തുടങ്ങിയപ്പോൾ അദ്ദേഹം മറ്റൊന്നും ശ്രദ്ധിച്ചില്ല. 
 
സർവീസ് ചാർജും നികുതിയും അടക്കാൻ തട്ടിപ്പുകാർ ആവശ്യപ്പെട്ടു. അത് മാത്രം 30 ലക്ഷം രൂപയിലധികം വരുകയും ചെയ്തു. അപ്പോഴാണ് താൻ കബളിപ്പിക്കപ്പെടുകയാണെന്ന് മനസ്സിലായത്.അത് മാത്രം 30 ലക്ഷം രൂപയിലധികം ഉണ്ടായിരുന്നു. അപ്പോഴാണ് താൻ കബളിപ്പിക്കപ്പെടുകയാണെന്ന് മനസ്സിലായത്.

തട്ടിയെടുത്ത പണം ക്രിപ്‌റ്റോകറൻസിയായി രാജ്യത്തിന് പുറത്തേക്ക് മാറ്റുകയാണ് ചെയ്യുന്നത്. ചൈനീസ് പൗരന്മാരും ഇന്ത്യക്കാരും ഉൾപ്പെടെ നിരവധി പേർ തട്ടിപ്പിന്റെ ഭാഗമായതായി കേസ് അന്വേഷിക്കുന്ന സൈബർ അന്വേഷണ സംഘം പറഞ്ഞു. 
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!