267 രൂപ മാറ്റിവയ്ക്കൂ, 3 മാസ ഇടവേളയിൽ 27845 രൂപ നേടാം; സ്ത്രീകൾക്കായി ഒരു ഉഗ്രൻ സമ്പാദ്യപദ്ധതി

By Web Team  |  First Published May 28, 2023, 5:56 PM IST

പോസ്റ്റ് ഓഫീസ് വഴി എം എസ് എസ്‌ സി അക്കൗണ്ട് തുറക്കാൻ ആവശ്യമായ ഏറ്റവും കുറഞ്ഞ തുക 1000 രൂപയാണ്


രാജ്യത്തെ സ്ത്രീകൾക്കിടയിൽ സമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പ്രഖ്യാപിച്ച സർക്കാർ സമ്പാദ്യ പദ്ധതിയാണ് മഹിളാ സമ്മാൻ സേവിംഗ് സർട്ടിഫിക്കറ്റ്. കഴിഞ്ഞ കേന്ദ്രബജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ച ഈ സ്‌കീം 2023 ഏപ്രിൽ 1 മുതലാണ് പ്രാബല്യത്തിൽ വന്നത്. 2 വർഷത്തേക്ക് 7.50 ശതമാനം സ്ഥിര പലിശ നിരക്കാണ് മഹിളാ സമ്മാൻ സേവിംഗ് സർട്ടിഫിക്കറ്റ് വാഗ്ദാനം ചെയ്യുന്നത്.

2000 പിൻവലിക്കുന്നത് ശരിയായ തീരുമാനം; കാരണം വിവരിച്ച് നോട്ട് നിരോധനകാലത്തെ മോദിയുടെ പ്രിൻസിപ്പൽ സെക്രട്ടറി

Latest Videos

undefined

ഒരാൾക്ക് ഒന്നിലധികം അക്കൗണ്ട് എടുക്കാം

സ്ത്രീകൾക്കോ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പേരിൽ രക്ഷിതാക്കൾക്കോ ഒരു മഹിളാ സമ്മാൻ സേവിംഗ്‌സ് സർട്ടിഫിക്കറ്റ് തുറക്കാവുന്നതാണ്. പോസ്റ്റ് ഓഫീസ് വഴി എം എസ് എസ്‌ സി അക്കൗണ്ട് തുറക്കാൻ ആവശ്യമായ ഏറ്റവും കുറഞ്ഞ തുക 1000 രൂപയാണ്. എന്നാൽ  എം എസ് എസ്‌ സി അക്കൗണ്ടിൽ നിക്ഷേപിക്കാൻ കഴിയുന്ന പരമാവധി തുക 2 ലക്ഷം രൂപ മാത്രമായിരിക്കും. ഈ സ്‌കീമിന് കീഴിൽ ഒരു വ്യക്തിക്ക് ഒന്നിലധികം അക്കൗണ്ട് എടുക്കാവുന്നതാണ് .എന്നാൽ മൊത്തം നിക്ഷേപത്തിന്റെ തുക 2 ലക്ഷം രൂപയിൽ കൂടരുത്.

എം എസ് എസ് സി സ്‌കീമിന് കീഴിൽ ഒരു അക്കൗണ്ട് ഉടമയ്ക്ക്  ഒന്നിലധികം അക്കൗണ്ടുകൾ തുറക്കാൻ കഴിയുമെന്നതിനാൽ, ഇത് സ്ത്രീകൾക്ക് ദിവസേന ചെറിയ തുകകൾ മാറ്റിവയ്ക്കാനും പ്രത്യേക അക്കൗണ്ടുകളിൽ നിക്ഷേപിക്കാനും അവസരം നൽകുന്നു. എന്നാൽ നിലവിലുള്ള അക്കൗണ്ടും മറ്റൊരു അക്കൗണ്ട് തുറക്കുന്നതും തമ്മിൽ മൂന്ന് മാസത്തെ ഇടവേള ഉണ്ടായിരിക്കണം. അതായത് ഒരു എം എസ് എസ് സി അക്കൗണ്ടും 3 മാസത്തിന് ശേഷം മറ്റൊരു അക്കൗണ്ടും തുറക്കാം.

267 രൂപ മാറ്റിവെച്ചാൽ 27845 രൂപ കയ്യിലുണ്ടാകും

നിങ്ങൾ പ്രതിദിനം 267 രൂപ മാറ്റിവെച്ചാൽ, 30 ദിവസത്തിന് ശേഷം നിങ്ങളുടെ പക്കലുള്ള തുക 8010 രൂപയാകും. മൂന്ന് മാസം കഴിയുമ്പോൾ നിങ്ങളുടെ കൈയിലുള്ള ആകെ തുക 24,030 രൂപയാകും. മൂന്ന് മാസത്തിന് ശേഷം നിങ്ങൾക്ക് ഒരു പുതിയ എം എസ് എസ് സി അക്കൗണ്ടിൽ 24000 രൂപ നിക്ഷേപിക്കുകയും ചെയ്യാം. അത് 7.5 ശതമാനം പലിശ നേടുകയും 2 വർഷത്തെ മെച്യൂരിറ്റി കാലയളവ് അവസാനിച്ചതിന് ശേഷം നിങ്ങൾക്ക് ഏകദേശം 27,845 രൂപ ലഭിക്കുകയും ചെയ്യും.

അങ്ങനെ, ഓരോ പാദത്തിലും ഒരു എം എസ് എസ് സി അക്കൗണ്ടിൽ 24,000 രൂപ നിക്ഷേപിക്കുന്നതിലൂടെ, 2 വർഷത്തേക്ക് ഓരോ മൂന്ന് മാസ ഇടവേളയ്ക്കും ശേഷം നിങ്ങൾക്ക് ഏകദേശം 27,845 രൂപ ലഭിക്കും, കാരണം ഓരോ അക്കൗണ്ടും മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം കാലാവധി പൂർത്തിയാകും. ഈ സ്‌കീമിൽ അക്കൗണ്ട് ഉടമകൾക്ക് അക്കൗണ്ട് തുറന്ന തീയതി മുതൽ ഒരു വർഷത്തിനുശേഷം ബാലൻസിന്റെ 40 ശതമാനം പിൻവലിക്കാൻ സാധിക്കും.

click me!