അമേരിക്കൻ വാസ്തുശില്പിയായ ജോൺ ബുഗീയാണ് മേൽക്കൂരയിൽ സെന്റോർ ചിഹ്നമുള്ള ഈ കൂറ്റൻ കെട്ടിടം 1974-ൽ പൂർത്തിയാക്കിയത്.
മുംബൈ: നരിമാൻ പോയിന്റിൽ കടലിനഭിമുഖമായി നിർമിച്ച എയർ ഇന്ത്യയുടെ കൂറ്റൻ ബിൽഡിങ് സ്വന്തമാക്കാൻ മഹാരാഷ്ട്ര സർക്കാർ. സർക്കാർ ഓഫീസുകളായി ഉപയോഗിക്കാനാണ് കെട്ടിടം വാങ്ങുന്നത്. ബിൽഡിംഗ് വാങ്ങാനുള്ള പദ്ധതിക്ക് മഹാരാഷ്ട്ര മന്ത്രിസഭ ബുധനാഴ്ച അംഗീകാരം നൽകി. ട്രാൻസ്ഫർ ഫീസ് ഒഴിവാക്കാൻ മന്ത്രിസഭ തീരുമാനിച്ചു- എയർ ഇന്ത്യ അസറ്റ്സ് ഹോൾഡിംഗ് ലിമിറ്റഡിന് 1,601 കോടി രൂപ നൽകിയാണ് കെട്ടിടം ഏറ്റെടുക്കുക. 23 നിലകളുള്ള 46,470 ചതുരശ്ര മീറ്റർ കൂറ്റൻ കെട്ടിടം പ്രശസ്തമാണ്.
സ്വകാര്യ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന എല്ലാ ഓഫീസുകളും എയർ ഇന്ത്യ ബിൽഡിംഗിലേക്ക് മാറ്റുകയാണെങ്കിൽ വാടകയിനത്തിൽ വർഷം തോറും സർക്കാരിന് 200 കോടി രൂപ ലാഭിക്കാമെന്ന് അധികൃതർ പറഞ്ഞു. ഒരിക്കൽ ടാറ്റ കൺസൾട്ടൻസി സർവീസസും എയർലൈനിന്റെയും മറ്റ് സ്വകാര്യ കമ്പനികളുമാണ് കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നത്. നിലവിൽ സർക്കാർ നടത്തുന്ന ചില സ്വകാര്യ സ്ഥാപനങ്ങൾക്ക് പുറമെ ധനമന്ത്രാലയത്തിന് കീഴിലുള്ള നികുതി വകുപ്പുകളുടെ ഓഫീസുകളും പ്രവർത്തിക്കുന്നു. മഹാരാഷ്ട്ര സർക്കാർ ഏറ്റെടുക്കുന്നതോടെ നിലവിൽ പ്രവർത്തിക്കുന്നവർ ഒഴിവേണ്ടി വരും. അമേരിക്കൻ വാസ്തുശില്പിയായ ജോൺ ബുഗീയാണ് മേൽക്കൂരയിൽ സെന്റോർ ചിഹ്നമുള്ള ഈ കൂറ്റൻ കെട്ടിടം 1974-ൽ പൂർത്തിയാക്കിയത്. 1970-ൽ എയർ ഇന്ത്യയ്ക്ക് 99 വർഷത്തെ പാട്ടത്തിന് നൽകിയതാണ് കെട്ടിടം നിൽക്കുന്ന ഭൂമി.
undefined
വിപണി മൂല്യത്തിന്റെ ഏകദേശം എട്ടിലൊന്ന് തുകയാണ് കെട്ടിടം വിൽക്കുന്നവർ ഫീസായി നൽകേണ്ടി വരും. പ്രത്യേക പരിഗണന നൽകി ഇളവ് നൽകണമെന്ന എയർ ഇന്ത്യയുടെ ആവശ്യം സർക്കാർ അംഗീകരിച്ചു. 2018-ൽ ചർച്ചകൾ തുടങ്ങിയ സമയം കെട്ടിടത്തിന് 2,000 കോടിയിലധികം രൂപ വിലമതിക്കുമെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചിരുന്നു. സംസ്ഥാനം 1,450 കോടി രൂപ വില പറഞ്ഞെങ്കിലും 1,100-1,200 കോടി രൂപ നൽകാമെന്ന് അറിയിച്ചു. ഫീസിളവും വാഗ്ദാനം ചെയ്തു.
2021-ൽ ചർച്ച പുനരാരംഭിച്ചെങ്കിലും കരാറിൽ തീരുമാനമായില്ല. 2022-ൽ മഹാരാഷ്ട്ര സർക്കാർ 1,600 കോടി രൂപ വാഗ്ദാനം ചെയ്തു. ഇത് എയർ ഇന്ത്യ അംഗീകരിച്ചു. ഉദ്യോഗസ്ഥർ പറഞ്ഞു. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയെ കാണുകയും ചെയ്തു. മഹാരാഷ്ട്ര സർക്കാരിന് പുറമെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും കെട്ടിടം വാങ്ങാൻ രംഗത്തെത്തിയിരുന്നു. സർക്കാർ ഓഫിസുകളിൽ സ്ഥല പരിമിതി നേരിടുന്നുണ്ടെന്നും എല്ലാ ഓഫീസുകളും ഒരു കുടക്കീഴിൽ കൊണ്ടുവരാനാണ് കെട്ടിടം വാങ്ങാൻ തീരുമാനിച്ചതെന്നും സർക്കാർ വൃത്തങ്ങൾ പറഞ്ഞു.