'മഹാരാജ'യുടെ ഭരണം അവസാനിക്കും; തഴഞ്ഞ് എയർ ഇന്ത്യ

By Web Team  |  First Published Jul 26, 2023, 2:52 PM IST

എയർ ഇന്ത്യയുടെ ചിഹ്നമെന്ന നിലയിൽ ഇനി 'മഹാരാജ' ഉണ്ടായേക്കില്ല. എയർ ഇന്ത്യയുടെ ഐക്കണിക് ചിഹ്നം മാറുന്നു 
 


ദില്ലി: ടാറ്റ ഗ്രൂപ്പ് എയർ ഇന്ത്യയെ വീണ്ടെടുത്തതിന് പിറകെ എയർലൈനിന്റെ നവീകരണത്തെ കുറിച്ചുള്ള വാർത്തകളും പുറത്തു വരുന്നുണ്ട്. ഇപ്പോഴിതാ എയർ ഇന്ത്യയുടെ ഐക്കണിക് ചിഹ്നമായ 'മഹാരാജ' ഇനി പിൻ സീറ്റിൽ ഇടം പിടിച്ചേക്കാമെന്നുള്ള വാർത്തകളാണ് വരുന്നത്. കഴിഞ്ഞ വർഷം ജനുവരിയിൽ ദേശീയ വിമാനക്കമ്പനിയെ സ്വന്തമാക്കിയ ടാറ്റ ഗ്രൂപ്പ്, എയർലൈൻ ലോഞ്ചുകൾക്കും പ്രീമിയം ക്ലാസുകൾക്കുമായി മഹാരാജ ചിത്രം ഉപയോഗിക്കുന്നത് തുടരാൻ സാധ്യതയുണ്ട്, എന്നാൽ ഇത് ഒരു ചിഹ്നമായി ഉപയോഗിക്കില്ല. 

ALSO READ: കിട്ടാക്കടം പെരുകുന്നു; കഴിഞ്ഞ വർഷം ബാങ്കുകൾ എഴുതിത്തള്ളിയത് 2.09 ലക്ഷം കോടി!

Latest Videos

undefined

1946 മുതൽ 'മഹാരാജ' ചിഹ്നം എയർ ഇന്ത്യയുമായി ബന്ധപ്പെട്ട കിടക്കുന്നു. പതിറ്റാണ്ടുകളായി കാരിയറിന്റെ ലോഗോകളിൽ  ഉദിക്കുന്ന സൂര്യൻ, പറക്കുന്ന ഹംസം എന്നിവ ഉൾപ്പെടുന്നുണ്ട്. 

നവീകരണത്തിന്റെ ഭാഗമായി എയർലൈൻസിന് ചുവപ്പ്, വെള്ള, പർപ്പിൾ നിറങ്ങളായിരിക്കും ഉണ്ടാകുക. നിലവിൽ ചുവപ്പും വെള്ളയുമാണ് എയർ ഇന്ത്യയുടെ നിറങ്ങൾ. എട്ട് വർഷത്തെ വിജയകരമായ യാത്ര നടത്തിയ വിസ്താര എയർലൈനിന്റെ നിറത്തിൽ നിന്നുമാണ് പർപ്പിൾ നിറം എയർ ഇന്ത്യയ്ക്കായി എടുക്കുന്നത്. . ടാറ്റ ഗ്രൂപ്പിന്റെ എയർലൈൻ ബിസിനസുകളുടെ ഏകീകരണത്തിന്റെ ഭാഗമായി, വിസ്താര എയർ ഇന്ത്യയുമായി ലയിക്കും. പുതിയ നിറങ്ങളോട് കൂടി എയർ ഇന്ത്യയുടേതായി ആദ്യം പുറത്തിറങ്ങുന്ന വിമാനം എയർബസ് എ350 ആയിരിക്കും. 

എയർ ഇന്ത്യയെ അടിമുടി മാറ്റുന്നതിനായി ലണ്ടൻ ആസ്ഥാനമായുള്ള ബ്രാൻഡ് ആൻഡ് ഡിസൈൻ കൺസൾട്ടൻസി സ്ഥാപനമായ ഫ്യൂച്ചർബ്രാൻഡിനെ ടാറ്റ ഗ്രൂപ്പ് നിയമിച്ചിട്ടുണ്ട്. ഫ്യൂച്ചർബ്രാൻഡ് അമേരിക്കൻ എയർലൈൻസിനെയും ബ്രിട്ടീഷ് ആഡംബര ഓട്ടോമൊബൈൽ ബ്രാൻഡായ ബെന്റ്ലിയെയും 2012 ലണ്ടൻ ഒളിമ്പിക്സിനെയും ബ്രാൻഡ് ചെയ്യുന്നതിൽ പ്രവർത്തിച്ചിട്ടുണ്ട്. 

1946-ൽ വിമാനക്കമ്പനിയുടെ കൊമേഴ്‌സ്യൽ ഡയറക്ടറായിരുന്ന ബോബി കൂക്കയാണ് 'മഹാരാജാസ്' സൃഷ്ടിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

click me!