ആധാർ കാർഡ് നഷ്ടപ്പെട്ടോ? ഓൺലൈനായി പുതിയ ആധാർ കാർഡ് എങ്ങനെ നേടാം

By Web Team  |  First Published May 16, 2023, 7:14 PM IST

ആധാർ നമ്പർ മറക്കുകയോ കാർഡ് നഷ്ടപ്പെടുകയോ ചെയ്‌താൽ പരിഭ്രാന്തരാകേണ്ട. ഓൺലൈൻ വഴി വളരെ എളുപ്പം വീണ്ടെടുക്കാം


ന്ത്യൻ പൗരന്റെ പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖയാണ് ആധാർ കാർഡ്. 12 അക്ക സവിശേഷ തിരിച്ചറിയൽ നമ്പറായ ആധാർ  ലോകത്തിലെ ഏറ്റവും വലിയ ബയോമെട്രിക് ഐഡന്റിഫിക്കേഷൻ സംവിധാനങ്ങളിലൊന്നാണ്. യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) യുടെ നിയന്ത്രണത്തിലാണ് നിലവിൽ ആധാർ പ്രവർത്തിക്കുന്നത്. ഓരോ പൗരന്റെയും പേര്, ജനനത്തീയതി,വിരലടയാളം, ഐറിസ് സ്കാനുകൾ, ഫോട്ടോ എന്നിവയുൾപ്പെടെയുള്ള ബയോമെട്രിക് വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ആധാർ. അതിനാൽ തന്നെ നിരവധി സർക്കാർ, സാമ്പത്തിക ഇടപാടുകൾക്ക് ഇത് ആവശ്യമാണ്.

ആധാർ കാർഡ് നഷ്ടപ്പെട്ടാൽ എന്തുചെയ്യും? അത് തിരികെ ലഭിക്കുന്നതിനും ഡ്യൂപ്ലിക്കേറ്റ് എടുക്കുന്നതിനുമെല്ലാം ചില നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ട്. ആധാർ കാർഡ് നഷ്‌ടപ്പെട്ടാൽ, വീണ്ടുടുക്കാനുള്ള നടപടി ക്രമങ്ങൾ ഇതാ; 

Latest Videos

undefined

ALSO READ: 'ആധാർ വെരിഫിഷിക്കേഷൻ സ്വകാര്യമേഖലയക്ക്'; പൊതുജനങ്ങൾക്ക് അഭിപപ്രായം അറിയിക്കാനുള്ള സമയം ഇതുവരെ

വ്യക്തികൾക്ക് അവരുടെ ആധാർ നമ്പർ വീണ്ടെടുക്കാനും അതിലൂടെ അവരുടെ ആധാർ കാർഡിന്റെ പകർപ്പ് ഡൗൺലോഡ് ചെയ്യാനും സഹായിക്കുന്ന ഒരു ഓൺലൈൻ പ്ലാറ്റ്‌ഫോമാണ് യുഐഡിഎഐ.

ആധാർ കാർഡ് വീണ്ടെടുക്കുന്നതിനുള്ള നടപടികൾ:

  • https://uidai.gov.in അല്ലെങ്കിൽ https://resident.uidai.gov.in സന്ദർശിക്കുക
  • "ഓർഡർ ആധാർ കാർഡ്" സേവനത്തിലേക്ക് പോകുക.
  • 12 അക്ക യുണീക്ക് ഐഡന്റിഫിക്കേഷൻ നമ്പർ, 16 അക്ക വെർച്വൽ ഐഡന്റിഫിക്കേഷൻ നമ്പർ അല്ലെങ്കിൽ 28 അക്ക എൻറോൾമെന്റ് നമ്പർ നൽകുക.
  • സ്ക്രീനിൽ വിശദാംശങ്ങളും സുരക്ഷാ കോഡും നൽകുക.
  • രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ഒടിപി നേടുക.
  • നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിങ്ങളുടെ ആധാർ നമ്പറോ എൻറോൾമെന്റ് നമ്പറോ ലഭിക്കും.
  • വീണ്ടും യുഐഡിഎഐ സെൽഫ് സർവീസ് പോർട്ടൽ സന്ദർശിച്ച് "ആധാർ ഡൗൺലോഡ് ചെയ്യുക" https://resident.uidai.gov.in/lost-uideid എന്നതിലേക്ക് പോകുക
  • രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലോ മെയിൽ ഐഡിയിലോ നിങ്ങളുടെ ആധാർ നമ്പർ ലഭിക്കും.

ALSO READ: ഗൂഗിൾ പേ, ഫോൺ പേ, പേടിഎം, യുപിഐ ആപ്പ് ഏതുമാകട്ടെ ഈ 5 കാര്യങ്ങൾ ശ്രദ്ധിക്കുക

യുഐഡിഎഐ ഹെൽപ്പ് ലൈൻ നമ്പർ വഴി ആധാർ കാർഡ് ലഭിക്കുന്നതിനുള്ള ഘട്ടം ഘട്ടമായുള്ള ഗൈഡ്:

  • യുഐഡിഎഐ ഹെൽപ്പ് ലൈൻ നമ്പർ- 1800-180-1947 അല്ലെങ്കിൽ 011-1947 ഡയൽ ചെയ്യുക
  • നിങ്ങളുടെ ആധാർ കാർഡ് വീണ്ടെടുക്കാൻ ആവശ്യമായ ഓപ്ഷൻ തിരഞ്ഞെടുക്കുക.
  • നിങ്ങളുടെ എല്ലാ വിശദാംശങ്ങളും നൽകുക.
  • ഇപ്പോൾ നിങ്ങൾക്ക് രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലോ മെയിൽ ഐഡിയിലോ ആധാർ നമ്പർ ലഭിക്കും.
  • നിങ്ങളുടെ ആധാർ കാർഡിന്റെ ഒരു പകർപ്പ് ഡൗൺലോഡ് ചെയ്യാൻ യുഐഡിഎഐ സെൽഫ് സർവീസ് പോർട്ടൽ സന്ദർശിക്കുക.
click me!