ആധാർ കാർഡ് നഷ്ടപ്പെട്ടോ? ഉടനെ യുഐഡിഎഐ അറിയിക്കണം; കാരണം ഇതാണ്

By Web Team  |  First Published Nov 10, 2023, 4:03 PM IST

ഇന്ത്യൻ പൗരന്മാർ ആധാർ കാർഡോ ആധാർ നമ്പറോ നഷ്ടപ്പെട്ടാൽ അത് യുഐഡിഎഐയെ ഉടൻ അറിയിക്കുന്നതായിരിക്കും ഉചിതം, കാരണം നിങ്ങളുടെ ആധാർ നമ്പർ ദുരുപയോഗം ചെയ്യുന്നത് തടയാൻ ഇത് സഹായിക്കും.


ന്ത്യൻ പൗരന്റെ പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖയാണ് ആധാർ കാർഡ്.  യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) നൽകുന്ന 12 അക്ക യുണീക് ഐഡന്റിഫിക്കേഷൻ നമ്പറാണ് ഇത്. നിങ്ങളുടെ കൈയിൽ നിന്നും ആധാർ കാർഡ് നഷ്ടമായാൽ എന്തുചെയ്യും? നിർഭാഗ്യവശാൽ ആധാർ നമ്പർ പോലും അറിയില്ലെങ്കിൽ ഇതെങ്ങനെ വീണ്ടെടുക്കും? 

ഇന്ത്യൻ പൗരന്മാർ ആധാർ കാർഡോ ആധാർ നമ്പറോ നഷ്ടപ്പെട്ടാൽ അത് യുഐഡിഎഐ യുടെ ടോൾ ഫ്രീ നമ്പറായ 1947-ലോ അതിന്റെ ഔദ്യോഗിക പോർട്ടലിൽ ഓൺലൈനായോ അറിയിക്കാം. ഉടൻ അറിയിക്കുന്നതായിരിക്കും ഉചിതം, കാരണം നിങ്ങളുടെ ആധാർ നമ്പർ ദുരുപയോഗം ചെയ്യുന്നത് തടയാൻ ഇത് സഹായിക്കും. 

Latest Videos

undefined

യുഐഡിഎഐ പോർട്ടലിൽ നൽകിയ വിവരങ്ങൾ അനുസരിച്ച് എങ്ങനെ ആധാർ വീണ്ടെടുക്കാം?  നിരവധി മാര്ഗങ്ങള് ഉണ്ടെങ്കിലും ഏറ്റവും അനുയോജ്യമായിട്ടുള്ള ഒന്നാണ് മൊബൈൽ നമ്പർ ഉപയോഗിച്ച് നമ്പർ വീണ്ടെടുക്കൽ. ശ്രദ്ധിക്കേണ്ട കാര്യം, നിങ്ങളുടെ മൊബൈൽ നമ്പർ ആധാറുമായി രജിസ്റ്റർ ചെയ്തിരിക്കണം.  

യുഐഡിഎഐ ഹെൽപ്പ് ലൈൻ നമ്പർ വഴി ആധാർ കാർഡ് ലഭിക്കുന്നതിനുള്ള ഘട്ടം ഘട്ടമായുള്ള ഗൈഡ്:

യുഐഡിഎഐ ഹെൽപ്പ് ലൈൻ നമ്പർ- 1800-180-1947 അല്ലെങ്കിൽ 011-1947 ഡയൽ ചെയ്യുക
നിങ്ങളുടെ ആധാർ കാർഡ് വീണ്ടെടുക്കാൻ ആവശ്യമായ ഓപ്ഷൻ തിരഞ്ഞെടുക്കുക.
നിങ്ങളുടെ എല്ലാ വിശദാംശങ്ങളും നൽകുക.
ഇപ്പോൾ നിങ്ങൾക്ക് രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലോ മെയിൽ ഐഡിയിലോ ആധാർ നമ്പർ ലഭിക്കും.
നിങ്ങളുടെ ആധാർ കാർഡിന്റെ ഒരു പകർപ്പ് ഡൗൺലോഡ് ചെയ്യാൻ യുഐഡിഎഐ സെൽഫ് സർവീസ് പോർട്ടൽ സന്ദർശിക്കുക.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!