ഉടനടി പണം ആവശ്യമുണ്ടോ, 30 മിനിറ്റ്, അതിവേഗത്തിൽ വായ്പ നേടാം; സുവിധ ലോൺ സേവനം ആരംഭിച്ച് മുത്തൂറ്റ് മൈക്രോഫിൻ

By Web Team  |  First Published Jun 12, 2023, 12:58 AM IST

മുത്തൂറ്റ് മൈക്രോഫിൻ ലിമിറ്റഡ് അടുത്തിടെ അവതരിപ്പിച്ച ഇൻസ്റ്റന്റ് ഡിജിറ്റൽ വായ്പാ പദ്ധതി വഴി ലോൺ ലഭിക്കണമെങ്കിൽ വെറും 30 മിനുറ്റ് സമയം മതി.


ഉടനടി പണത്തിന് ആവശ്യം വന്നാൽ വായ്പയെടുക്കുന്നതിനെപ്പറ്റി പലരും ചിന്തിക്കാറുണ്ട്. അത്യാവശ്യം വന്നാൽ പലിശനിരക്ക് പോലും നോക്കാതെ വായ്പയ്ക്ക് അപേക്ഷിക്കുന്നവരുമുണ്ട്. എന്നാൽ സമയം പലപ്പോഴും പ്രശ്നമായി വരും. കാരണം ലോൺ തുക കയ്യിൽ കിട്ടണമെങ്കിൽ കുറച്ച് സമയം എടുക്കും. എന്നാൽ, മുത്തൂറ്റ് മൈക്രോഫിൻ ലിമിറ്റഡ് അടുത്തിടെ അവതരിപ്പിച്ച ഇൻസ്റ്റന്റ് ഡിജിറ്റൽ വായ്പാ പദ്ധതി വഴി ലോൺ ലഭിക്കണമെങ്കിൽ വെറും 30 മിനുറ്റ് സമയം മതി.

തിങ്കളാഴ്ചയാണ് സുവിധ ലോൺ എന്ന പേരിൽ മുത്തൂറ്റ് മൈക്രോഫിൻ ലിമിറ്റഡ് പുതിയ സേവനം ആരംഭിച്ചത്. ഇത് വഴി  ലോണിന് അപേക്ഷിച്ച്  അരമണിക്കൂറിനകം 10,000 മുതൽ 30,000 രൂപ വരെ തുക ഉപഭോക്താക്കൾക്ക് ലഭ്യമാകും. കമ്പനിയുടെ ഉപഭോക്താക്കൾക്കായുള്ള മൊബൈൽ ആപ്ലിക്കേഷൻ പ്ലാറ്റ്‌ഫോമായ മഹിളാ മിത്ര ആപ്പ് വഴിയാണ് വായ്പയ്ക്കായി അപേക്ഷിക്കേണ്ടത്.

Latest Videos

undefined

ഗ്രാമീണ ഇന്ത്യയെ ഡിജിറ്റൽ മേഖലയില്‍ മുന്നോട്ട് കൊണ്ടു വരുന്നതിനുള്ള പ്രതിബദ്ധത ഉറപ്പാക്കിക്കൊണ്ട് മൈക്രോഫിനാൻസ് ഉപഭോക്താക്കളെ ശാക്തീകരിക്കുന്നതിനായാണ് സുവിധ ലോൺ അവതരിപ്പിക്കുന്നതെന്ന് മുത്തൂറ്റ് മൈക്രോഫിൻ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ സദാഫ് സയീദ് പറഞ്ഞു. ഒരു ലോൺ ഓഫീസറെയോ ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പിനെയോ ആശ്രയിക്കാതെ കാലതാമസമില്ലാതെ ഉപഭോക്താക്കൾക്ക് വായ്പാനേടാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉപഭോക്താക്കൾക്ക് മാസ തവണകളായോ അല്ലെങ്കിൽ പ്രതിവാര തവണകളായോ അനുയോജ്യമായ  തിരിച്ചടവ് ഓപ്ഷനുകളും തെരഞ്ഞെടുക്കാം. സുവിധ ലോണിൽ വെർച്വൽ സിഗ്നേച്ചറുകൾ, ഒടിപി വെരിഫിക്കേഷൻ, തുടങ്ങിയ സുരക്ഷിതമായ ഡോക്യുമെന്റ് എക്സിക്യൂഷൻ രീതികൾ ഉൾക്കൊള്ളുന്നുണ്ടെന്നും ഈ സേവനം അവതരിപ്പിക്കുന്നതിലൂടെ മുത്തൂറ്റ് മൈക്രോഫിൻ തങ്ങളുടെ ഉപഭോക്താക്കളെ വേഗത്തിലും തടസ്സരഹിതമായും സുഗമമായും പണം ലഭ്യമാക്കാൻ സഹായിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 15 മിനിറ്റിനുള്ളിൽ ലോണിന്റെ കാര്യത്തിൽ തീരുമാനമെടുത്ത് 30 മിനിറ്റിനുള്ളിൽ വിതരണം ചെയ്യാൻ കഴിയുമെന്നും കമ്പനി അവകാശപ്പെടുന്നു. 13 ലക്ഷം ഉപഭോക്താക്കൾ നിലവിൽ മഹിള മിത്ര ആപ്പ് ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്കുകള്‍.

പെട്രോൾ ഡീസൽ വില കുറയും ?, പെട്രോളിയം മന്ത്രിയുടെ മറുപടി ഇങ്ങനെ !

ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം...

click me!