പലിശനിരക്കിൽ കുറവില്ല; എന്നിട്ടും കുത്തനെ കുതിച്ച് ഡിജിറ്റൽ വായ്പകൾ, കാരണമിതാണ്

By Web Team  |  First Published Mar 15, 2023, 7:26 PM IST

ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലെ വായ്പാ ദാതാക്കൾ നൽകുന്ന വായ്പകൾ നടപ്പുസമ്പത്തികർഷത്തിലെ മൂന്നാം പാദത്തിൽ ഇരട്ടിയോളമായി വർദ്ധിച്ചു 


ണത്തിന് അത്യാവശ്യം വരുമ്പോൾ അധികം ഡോക്യുമെന്റുകൾ സമർപ്പിക്കാതെ കുറഞ്ഞസമയത്തിനുള്ളിൽ വായ്പ കിട്ടുന്ന സ്ഥലങ്ങളാണ് ഉപഭോക്താക്കൾ മിക്കവാറും പരിഗണിക്കുക. അത്യാശ്യത്തിന് വായ്പ ലഭിക്കുന്നുവെന്ന കാരണത്താൽ അധിക പലിശനിരക്ക് പോലും ഉപഭോക്താക്കളിൽ പലരും കാര്യമാക്കില്ല. ഇത് വാസ്തവമാണെന്ന് അടിവരയിടുകയാണ് പുതിയ റിപ്പോർട്ടുകൾ. കാരണം ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലെ വായ്പാ ദാതാക്കൾ നൽകുന്ന വായ്പകൾ നടപ്പുസമ്പത്തികർഷത്തിലെ മൂന്നാം പാദത്തിൽ ഇരട്ടിയോളമായി വർധിച്ചെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇക്കാലയളവിൽ 18,537 കോടി രൂപയുടെ വായ്പകളാണ് , ഡിജിറ്റൽ ധനകാര്യ സ്ഥാപനങ്ങൾ നൽകിയിട്ടുള്ളത്. വായ്പകളുടെ മൂല്യത്തിൽ 118 ശതമാനത്തിന്റെയും, വായ്പകളുടെ തോതിൽ 147 ശതമാനത്തിന്റെയും വർധനവുണ്ടായതായി ഫിൻടെക് അസോസിയേഷൻ ഫോർ കൺസ്യൂമർ എംപവർമെന്റ് റിപ്പോർട്ടിൽ പറയുന്നു.

ഡിജിറ്റൽ വായ്പാ ക്മ്പനികൾ പ്രൊസസിംഗ് ഫീസായി 1.6 മുതൽ 6.2 ശതമാനം വരെ ഈടാക്കുന്നുണ്ട്. 15.2 ശതമാനം മുതൽ 6.2 ശതമാനം വരെ പലശനിരക്കാണ് വായ്പയ്കൾക്ക്  ഉപഭോക്താക്കളിൽ നിന്നും ഈടാക്കുന്നത്. ഉപഭോക്താവിന്റഎ തിരിച്ചടക്കൽ ശേഷി കണക്കിലെടുത്താണ്  കമ്പനികൾ വായ്പ നൽകുന്നത്.  

ഇന്ന് രാജ്യത്ത് അതിവേഗം വളരുന്ന സാമ്പത്തിക സാങ്കേതികവിദ്യാവിഭാഗങ്ങളിലൊന്നാണ് ഡിജിറ്റൽ വായ്പ.ഓൺലൈൻ വായ്പകളുടെ വർധിച്ചുവരുന്ന ജനപ്രീതിയും, സ്വീകാര്യതയുമാണ് ഡിജിറ്റൽ വായ്പാവിപണിയുടെ വളർച്ചയ്ക്ക് കാരണമാകുന്നത്.  2022 -ൽ മൊത്തം ഇടപാടുകളുടെ 44 ശതമാനവും ഡിജിറ്റൽ വായ്പകളാണെന്നാണ്   നിയോ ബാങ്കിംഗ് പ്ലാറ്റ്‌ഫോമായ ഫ്രെയോയുടെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയിലെ ഡിജിറ്റൽ വായ്പാവിപണി വഴി 2030 ഓടെ കോടികളുടെ വായ്പാബിസിനസ് നടക്കുമെന്നാണ് റിപ്പോർട്ടുകൾ. ഡിജിറ്റൽ വായ്പകൾ നൽകുന്ന സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിനായി അടുത്തിടെ റിസർവ്് ബാങ്ക് ഓഫ് ഇന്ത്യ മാനദണ്ഡങ്ങളും പ്രഖ്യാപിച്ചിരുന്നു.

click me!