വായ്പ നേരത്തെ അടച്ചാലും പണി കിട്ടും; പിഴ വരുന്ന വഴി ഇതൊക്കെ

By Web TeamFirst Published Jul 6, 2024, 8:46 PM IST
Highlights

കാലാവധിക്ക് മുൻപ് മുൻകൂർ പണമടയ്ക്കൽ ബാങ്കുകൾ പിഴ ചുമത്താറുണ്ട്. അത്തരമൊരു സാഹചര്യത്തിൽ, ലോൺ പ്രീപേയ്‌മെൻ്റ് തീരുമാനിക്കുന്നതിന് മുമ്പ് ഇത് ലാഭകരമാണോ അല്ലയോ എന്ന് അറിയണം. 

സാമ്പത്തിക സഹായം ആവശ്യം വരുമ്പോൾ കൂടുതൽപേരും ആശ്രയിക്കുന്നത് വായ്പകളെയാണ്. വീട് മുതൽ കാർ വരെ ആളുകൾ വായ്പയെടുത്ത് വാങ്ങുന്നുണ്ട്. വ്യക്തിഗത വായ്പകളും എടുക്കാറുണ്ട്. വായ്പ എടുക്കുമ്പോൾ നിങ്ങളുടെ ആവശ്യം നടക്കും. അതേസമയം തിരിച്ചടവ് എന്ന വലിയൊരു ബാധ്യത ചുമലിലാകും.  എല്ലാ മാസവും മുടങ്ങാതെ ഇഎംഐ അടയ്ക്കുന്നത് പലർക്കും തലവേദനയാകും. ഈ തലവേദന ഒഴിവാക്കാൻ തിരിച്ചടവിനുള്ള പണം കയ്യിൽ വരുമ്പോൾ ആളുകൾ ഒന്നിച്ച് അവ തിരിച്ചടച്ച് വായ്പ അവസാനിപ്പിക്കാൻ ശ്രമിക്കും. എന്നാൽ ഇത് എളുപ്പമല്ല, കാലാവധിക്ക് മുൻപ് മുൻകൂർ പണമടയ്ക്കൽ ബാങ്കുകൾ പിഴ ചുമത്താറുണ്ട്. അത്തരമൊരു സാഹചര്യത്തിൽ, ലോൺ പ്രീപേയ്‌മെൻ്റ് തീരുമാനിക്കുന്നതിന് മുമ്പ് ഇത് ലാഭകരമാണോ അല്ലയോ എന്ന് അറിയണം. 

എന്തുകൊണ്ടാണ് ബാങ്കുകൾ മുൻ‌കൂർ വായ്പ തിരിച്ചടവിന് പിഴ ഈടാക്കുന്നതെന്ന് അറിയുക

ബാങ്കുകൾ വായ്പ നൽകുമ്പോൾ,  എത്ര പലിശ ഈടാക്കും എന്നതിൻ്റെ കണക്കുകൂട്ടൽ കടം വാങ്ങുന്നയാളുടെ ലോൺ കാലാവധിയെ ആശ്രയിച്ചിരിക്കുന്നു, അപ്പോൾ കാലാവധി തീരുന്നതിന് മുൻപ് പണമടയ്ക്കാനുള്ള ഓപ്ഷൻ നിങ്ങൾ തിരഞ്ഞെടുക്കുകയാണെങ്കിൽ, കാലാവധി തീരുന്നത് വരെ  ഈടാക്കാമായിരുന്ന അതേ പലിശ നിങ്ങളിൽ നിന്ന് ഈടാക്കാൻ ബാങ്കുകൾക്ക് കഴിയില്ല. അങ്ങനെ വരുമ്പോൾ, വായ്പയുടെ മുൻകൂർ പേയ്മെൻ്റ് പിഴയിലൂടെ അവർ ഈ നഷ്ടം നികത്തുന്നു. 

Latest Videos

അതേസമയം, എല്ലാ വായ്പക്കാരും മുൻകൂർ പേയ്മെൻ്റ് പിഴ ചുമത്തുന്നില്ല.  ചില വായ്പക്കാർ നിശ്ചിത പിഴ ഈടാക്കുമ്പോൾ ചിലർ ശതമാനാടിസ്ഥാനത്തിലാണ് ഈടാക്കുന്നത്. അതിനാൽ, വായ്പ എടുക്കുന്നതിന് മുൻപ് അതിൻ്റെ വ്യവസ്ഥകൾ ശ്രദ്ധാപൂർവ്വം മനസ്സിലാക്കുക. വായ്പ മുൻകൂറായി അടയ്ക്കുന്നതിന് മുൻപ് നിങ്ങളുടെ ബാങ്ക് അതിന് പിഴ ഈടാക്കുന്നുണ്ടോ എന്ന് വായ്പാ എഗ്രിമെന്റ് വായിച്ച് മനസിലാക്കുക. വായ്പ നേരത്തെ തിരിച്ചടച്ചതിന് എത്ര പിഴ ഈടാക്കുമെന്ന് മനസിലാക്കുക, തുടർന്ന് ശേഷിക്കുന്ന വായ്പയുടെ മൊത്തം പലിശ കണക്കാക്കുക. ഇതിനുശേഷം പലിശയിൽ നിന്ന് പിഴ കുറയ്ക്കുക. ലഭിക്കുന്ന ഉത്തരം അനുസരിച്ച് തീരുമാനിക്കുക.

tags
click me!