എൽഐസി ജീവൻ ഉമാംഗ് ഒരു സമ്പൂർണ്ണ ലൈഫ് ഇൻഷുൻസ് പോളിസിയാണ്. പോളിസി ഉടമയ്ക്ക് 100 വയസ്സ് തികയുന്നത് വരെ വരുമാനവും ലഭിക്കുമെന്നതാണ് ഈ പ്ലാനിന്റെ പ്രധാന നേട്ടം. മാത്രമല്ല, ഏത് അടിയന്തര സാഹചര്യത്തിലും ആനുകൂല്യങ്ങളും നൽകും.
പണം ലാഭിക്കാനും, വരുമാനമുണ്ടാക്കാനും വ്യത്യസ്ത നിക്ഷേപപദ്ധതികൾ ഇന്ന് നിലവിലുണ്ട്. രാജ്യത്തെ ഏറ്റവും വലിയ സർക്കാർ ഇൻഷുറൻസ് കമ്പനിയായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി) എല്ലാ പ്രായത്തിലുമുള്ള ആളുകൾക്കായും വിവിധ പോളിസികൾ അവതരിപ്പിച്ചിട്ടുണ്ട്. കുട്ടികൾ മുതൽ വൃദ്ധജനങ്ങൾക്കുൾപ്പെടെ എൽഐസി വിവിധ പോളിസികൾ വാഗ്ദാനം ചെയ്യുന്നുണ്ട്. നിക്ഷേപ സുരക്ഷയും, മികച്ച വരുമാനവും ഉറപ്പുനൽകുന്നതിനൊപ്പം പോളിസിയെടുത്ത വ്യക്തിയുടെ അഭാവത്തിൽ അവരുടെ കുടുംബത്തിന് സാമ്പത്തിക സുരക്ഷിതത്വം നൽകുന്ന ഒരു പോളിസിയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. അതായത് ഇൻഷ്വർ ചെയ്തയാളുടെ കുടുംബത്തെ അഭാവത്തിൽ സഹായിക്കുന്നതിന് വരുമാനത്തിന്റെ ഇരട്ട ആനുകൂല്യങ്ങളും ഇൻഷുറൻസ് പരിരക്ഷയും ലഭ്യമാക്കുന്ന ആജീവനാന്ത ഇൻഷുറൻസ് പോളിസിയാണ് എൽഐസി ജീവൻ ഉമാംഗ് പ്ലാൻ.
ALSO READ: പേയ്‌മെന്റുകൾ ഇനി വേഗത്തിൽ; എന്താണ് ആപ്പിൾ പേ? ഐഫോണിൽ എങ്ങനെ ഉപയോഗിക്കാം
undefined
എൽഐസി ജീവൻ ഉമാംഗ് പ്ലാൻ
എൽഐസി ജീവൻ ഉമാംഗ് ഒരു സമ്പൂർണ്ണ ലൈഫ് ഇൻഷുൻസ് പോളിസിയാണ്. പോളിസി ഉടമയ്ക്ക് 100 വയസ്സ് തികയുന്നത് വരെ വരുമാനവും ലഭിക്കുമെന്നതാണ് ഈ പ്ലാനിന്റെ പ്രധാന നേട്ടം. മാത്രമല്ല, ഏത് അടിയന്തര സാഹചര്യത്തിലും ആനുകൂല്യങ്ങളും നൽകും.
എന്തുകൊണ്ട് എൽഐസി ജീവൻ ഉമാംഗ് പോളിസി തിരഞ്ഞെടുക്കണം
ഒരു ഇൻഷുറൻസ് പോളിസി തിരഞ്ഞെടുക്കുന്നതിന് മുമ്പ് നിരവധി ഘടകങ്ങൾ പരിഗണിക്കേണ്ടതുണ്ട്, കൂടാതെ വിപണിയിൽ ലഭ്യമായ ഓരോ പോളിസിയുടെയും പ്രാഥമിക നേട്ടങ്ങളും അറിഞ്ഞിരിക്കേണ്ടത് നിർബന്ധമാണ്. പോളിസിയുടെ പ്രധാന ആനുകൂല്യങ്ങളിലൊന്ന് കാലാവധി പൂർത്തിയാകുമ്പോൾ നികുതി രഹിത പേയ്‌മെന്റ് നൽകുന്നു എന്നതാണ്. ഇത് 100 വയസ്സ് വരെ ആജീവനാന്ത അപകട പരിരക്ഷയും, 30 വയസ്സുമുതൽ ഉറപ്പുള്ള വരുമാനവും വാഗ്ദാനം ചെയ്യുന്നു.
എൽഐസി ഉമാങ് പ്ലാനിന്റെ മറ്റൊരു പ്രധാന നേട്ടം, പോളിസി ഉടമയുടെ കുടുംബത്തിന് പണവും ഇൻഷുറൻസ് പരിരക്ഷയും നൽകുന്നു എന്നതാണ്. പോളിസിയെടുത്ത വ്യക്തിയ്ക്ക് മരണമോ സംഭവിച്ചാൽ, അവരുടെ അഭാവത്തിൽ അവരുടെ കുടുംബത്തിന് സാമ്പത്തിക സുരക്ഷിതത്വം നൽകുകയും, അടിയന്തിര സാഹചര്യങ്ങളിൽപ്പോലും, സാമ്പത്തിക പിന്തുണ ഉറപ്പുവരുത്തുകയും ചെയ്യും.
ALSO READ: പാൻ ആധാറുമായി ലിങ്ക് ചെയ്യാനുള്ള അവസരം നാളെ തീരും; ചെയ്തില്ലെങ്കിൽ പാൻ കാർഡ് പ്രവർത്തന രഹിതമായേക്കും
90 ദിവസത്തിനും 55 വയസ്സിനും ഇടയിൽ പ്രായമുള്ള ആർക്കും എൽഐസി ജീവൻ ഉമാംഗ് പോളിസിക്ക് അപേക്ഷിക്കാം. രണ്ട് ലക്ഷമാണ് പോളിസിയിൽ തെരഞ്ഞെടുക്കാവുന്ന കുറഞ്ഞ സം അഷ്വേർഡ് തുക. കൂടിയ സം അഷ്വേഡ് തുകയ്ക്ക് പരിധിയില്ല.
15, 20, 25, 30 വർഷത്തേക്ക് പദ്ദതി കാലാവധി തെരഞ്ഞെടുക്കാം. കുറഞ്ഞത് 2 വർഷത്തേക്ക് പ്രീമിയം അടച്ച പോളിസി ഉടമകൾക്ക് പ്ലാനിന് കീഴിലുള്ള വായ്പകൾക്ക് അർഹതയുണ്ട്. മുതിർന്നവരുടെ പേരിലല്ലാതെ കുട്ടികളുടെ പേരിൽ ആണ് നിക്ഷേപം എങ്കിൽ അവർക്ക് വരുമാനം ലഭിയ്ക്കാൻ 30 വയസ് പൂർത്തിയാകണം. മൊത്തം അടച്ച തുകയുടെ പത്ത് ഇരട്ടിയോളം ആണ് പദ്ധതിയ്ക്ക് കീഴിൽ ലൈഫ് ഇൻഷുറൻസായി ലഭിയ്ക്കുക.