രാജ്യത്തെ ഏറ്റവും വലിയ സർക്കാർ ഇൻഷുറൻസ് കമ്പനിയായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി) എല്ലാ പ്രായത്തിലുമുള്ള ആളുകൾക്കായും വിവിധ പോളിസികൾ അവതരിപ്പിച്ചിട്ടുണ്ട്. കുട്ടികൾ മുതൽ വൃദ്ധജനങ്ങൾക്കുൾപ്പെടെ എൽഐസി വിവിധ പോളിസികൾ വാഗ്ദാനം ചെയ്യുന്നുണ്ട്. നിക്ഷേപസുരക്ഷയും, മികച്ച വരുമാനവും ഉറപ്പുനൽകുന്നതിനാൽ എൽഐസിയുടെ പല സ്‌കീമുകളും വളരെ ജനപ്രിയവുമാണ്.
നിലവിൽ ജീവൻ കിരൺ എന്ന പേരിൽ വ്യക്തികൾക്കായുള്ള നോൺ ലിങ്ക്ഡ്, നോൺ പാർട്ൺർഷിപ്പ്, സേവിംഗ്സ് ലൈഫ് ഇൻഷുറൻസ് പോളിസി അവതരിപ്പിച്ചിരിക്കുകയാണ്. ആശ്രിതരുള്ള ശമ്പളക്കാർക്ക് അനുയോജ്യമായ ഈ പോളിസിയിൽ ചേരുന്നതുകൊണ്ടുള്ള പ്രയോജനങ്ങൾ എന്തൊക്കയെന്ന് നോക്കാം.
ALSO READ: പാനും ആധാറും ലിങ്ക് ചെയ്തിട്ടില്ലെങ്കിലും ഐടിആർ ഫയൽ ചെയ്യാം: ആദായ നികുതി വകുപ്പ്
undefined
മെച്യൂരിറ്റി ആനുകൂല്യം
പോളിസി പ്രാബല്യത്തിലാകുന്നത് തൊട്ട് കാലാവധി പൂർത്തിയാകുമ്പോൾ ലഭിക്കുന്ന സം അഷ്വേർഡ് മൊത്തം പ്രീമിയത്തിന് (ഏതെങ്കിലും അധിക പ്രീമിയം, ഏതെങ്കിലും റൈഡർ പ്രീമിയം, നികുതികൾ മുതലായവ മൈനസ് ചെയ്യുക) തുല്യമാണ് പോളിസി. മെച്യൂരിറ്റി തീയതിക്ക് ശേഷം, ലൈഫ് ഇൻഷുറൻസ് കവറേജ് ഉടനടി അവസാനിക്കുകയും ചെയ്യും.
മരണാനന്തര ആനുകൂല്യങ്ങൾ
റിസ്ക് പ്രാബല്യത്തിൽ വരുന്ന തീയതിക്ക് ശേഷമുള്ള പോളിസി കാലാവധിക്കുള്ളിൽ പോളിസി ഉടമ മരണപ്പെടുകയാണെങ്കിൽ പോളിസി നിലവിലുണ്ടെങ്കിൽ, "സം അഷ്വേർഡ് ഓൺ ഡെത്ത്" നൽകും. അത് ഇപ്രകാരമായിരിക്കും
(1) റെഗുലർ പ്രീമിയം പേയ്‌മെന്റ് പോളിസിക്ക്, സം അഷ്വേർഡ് ഓൺ ഡെത്ത്"ആയിരിക്കും ഏറ്റവും ഉയർന്നത്. പറഞ്ഞുവരുന്നത് വാർഷിക പ്രീമിയത്തിന്റെ 7 തവണയോ അഥവാ മരണ തീയതി വരെയുള്ള മൊത്തം പ്രീമിയത്തിന്റെ 105%; അഥവാ അടിസ്ഥാന സം അഷ്വേർഡ്.
2) സിംഗിൾ പ്രീമിയം പേയ്‌മെന്റ് പോളിസിക്ക്, “മരണത്തിൽ സം അഷ്വേർഡ്” എന്നത് കൂടുതൽ തന്നെയായിരിക്കും.
• സിംഗിൾ പ്രീമിയത്തിന്റെ 125%; അഥവാ അടിസ്ഥാന സം അഷ്വേർഡ്.പോളിസിൽ അംഗമായതിനു ശേഷമുള്ള ആദ്യ വർഷത്തിലെ ആത്മഹത്യ ഒഴികെയുള്ള അപകട മരണങ്ങൾ ഉൾപ്പെടെ എല്ലാത്തരം മരണങ്ങളും ഈ പ്ലാൻ ഉൾക്കൊള്ളുന്നു.
ജീവൻ കിരൺ പോളിസി വിശദാംശങ്ങൾ
*ഏറ്റവും കുറഞ്ഞ അടിസ്ഥാന സം അഷ്വേർഡ് 15,00,000 രൂപയാണ്, പരമാവധി പരിധിയില്ല.
*വീട്ടമ്മമാർക്കും ഗർഭിണികൾക്കും ഈ പ്ലാൻ അനുവദനീയമല്ല.
*സ്ത്രീകൾക്ക് അവസാന പ്രസവ തീയതി മുതൽ ആറ് മാസത്തിന് ശേഷം അംഗമാകാം
*പദ്ധതിയിൽ അംഗമാകാനുള്ള കുറഞ്ഞ പ്രായം 18 വയസ്സും കൂടിയ പ്രായം 65 വയസ്സുമാണ്.
*ഏറ്റവും കുറഞ്ഞ പോളിസി കാലാവധി 10 വർഷവും കൂടിയ പോളിസി കാലാവധി 40 വർഷവുമാണ്
*സാധാരണ പ്രീമിയം പോളിസികൾക്ക് 3000 രൂപയും സിംഗിൾ പ്രീമിയം പോളിസികൾക്ക് 30,000 രൂപയുമാണ് ഏറ്റവും കുറഞ്ഞ പ്രീമിയം
*പ്രീമിയങ്ങൾ വർഷം തോറുമോ, അർദ്ധ വാർഷികമായോ അല്ലെങ്കിൽ ഒറ്റ പ്രീമിയമായോ അടയ്ക്കാം.
*നെറ്റ്ബാങ്കിംഗ്, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, അമെക്സ് കാർഡ്, യുപിഐ, ഐഎംപിഎസ്, ഇ-വാലറ്റുകൾ എന്നിവ വഴി പേയ്‌മെന്റുകൾ നടത്താം.
*എൽഐസി വബ്സൈറ്റ് വഴി ഓൺലൈനായും, അല്ലെങ്കിൽ എൽഐസി ഏജന്റുമാർ മുഖേനയും പോളിസിയിൽ അംഗമാകാം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം