സോവറിൻ ഗോൾഡ് ബോണ്ടുകളിൽ നിക്ഷേപിക്കാനുള്ള അവസാന തീയതി; അവസരം നഷ്ടപ്പെടുത്താതിരിക്കൂ

By Web Team  |  First Published Sep 12, 2023, 6:40 PM IST

സോവറിൻ ഗോൾഡ് ബോണ്ടുകളിൽ നിക്ഷേപിക്കാം. ഓൺലൈനായി അപേക്ഷിക്കുന്നവർക്കും ഡിജിറ്റൽ മോഡ് വഴി അപേക്ഷിക്കുന്നവർക്കും ഒരാൾക്ക് 50 രൂപ വരെ കിഴിവ് ലഭിക്കും.


സ്വർണത്തിൽ നിക്ഷേപിക്കാൻ ആഗ്രഹമുള്ളവർക്ക് സോവറിൻ ഗോൾഡ് ബോണ്ടിൽ നിക്ഷേപിക്കാനുള്ള അവസരമാണ് ഇത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സോവറിൻ ഗോൾഡ് ബോണ്ടിന്റെ പുതിയ ട്രഞ്ച് പുറത്തിറക്കി. 5,923 രൂപയാണ് സർക്കാർ നിശ്ചയിച്ച വില. കൂടാതെ, ഓൺലൈനായി അപേക്ഷിക്കുന്നവർക്കും ഡിജിറ്റൽ മോഡ് വഴി അപേക്ഷിക്കുന്നവർക്കും ഒരാൾക്ക് 50 രൂപ വരെ കിഴിവ് ലഭിക്കും.

ALSO READ: വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി നിത അംബാനി; 2 ലക്ഷം രൂപ വരെ ലഭിക്കുന്ന സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാം

Latest Videos

undefined

സോവറിൻ ഗോൾഡ് ബോണ്ടുകളിൽ നിക്ഷേപിക്കാനുള്ള അവസാന തീയതി  2023 സെപ്റ്റംബർ 15 ആണ്. ഇന്നലെയാണ് സീരീസ് II സബ്‌സ്‌ക്രിപ്‌ഷൻ ആരംഭിച്ചത്. 

ഇന്ത്യാ ഗവൺമെന്റിന് വേണ്ടി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയാണ് ബോണ്ട് ഇഷ്യു ചെയ്യുന്നത്. പ്രാരംഭ നിക്ഷേപത്തിന്റെ തുകയിൽ പ്രതിവർഷം 2.50 ശതമാനം എന്ന നിരക്കിൽ ബോണ്ടുകൾക്ക് പലിശ ലഭിക്കും. ഗ്രാം സ്വർണത്തിൽ രേഖപ്പെടുത്തിയ സർക്കാർ സെക്യൂരിറ്റികളാണ് സോവറിൻ ഗോൾഡ് ബോണ്ടുകൾ. അവ ഭൗതിക സ്വർണ്ണത്തിന് പകരമാണ്. നിക്ഷേപകർ ഇഷ്യൂ വില നൽകണം, കാലാവധി പൂർത്തിയാകുമ്പോൾ ബോണ്ടുകൾ റിഡീം ചെയ്യപ്പെടും.  

ALSO READ: മുകേഷ് അംബാനിയും രത്തൻ ടാറ്റയുമല്ല; ലോകത്തിലെ ഏറ്റവും ചെലവേറിയ സ്വകാര്യ ജെറ്റ് ആരുടേത്?

എവിടെനിന്ന് വാങ്ങാം?

നിക്ഷേപകർക്ക് ബാങ്കുകൾ, ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകൾ സ്റ്റോക്ക് ഹോൾഡിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (എസ്എച്ച്സിഐഎൽ), നിയുക്ത പോസ്റ്റോഫീസുകൾ, അംഗീകൃത സ്റ്റോക്ക് എക്സ്ചേഞ്ചുകളായ എൻഎസ്ഇ, ബിഎസ്ഇ എന്നിവ മുഖേന സോവറിൻ ഗോൾഡ് ബോണ്ട് വാങ്ങാം  

എസ്‌ജിബിയിലെ ഏറ്റവും കുറഞ്ഞ നിക്ഷേപം ഒരു ഗ്രാമും വാര്‍ഷിക പരിധി നാല് കിലോഗ്രാമുമാണ്.  വാര്‍ഷിക പലിശ 2.50 ശതമാനമാണ്. മാത്രമല്ല നിക്ഷേപകന് സ്വര്‍ണ്ണത്തിന്റെ മാര്‍ക്കറ്റ് മൂല്യത്തിന്റെ 75% വരെ വായ്പ ലഭിക്കുന്നതിന് ബോണ്ടുകള്‍ പണയം വയ്ക്കാം. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!