ബാങ്കുകളിൽ ഈ തിയതി വരെ 2000 രൂപ മാറ്റുകയോ നിക്ഷേപിക്കുകയോ ചെയ്യാം; നടപടിക്രമങ്ങൾ ഇങ്ങനെ

By Web Team  |  First Published Sep 8, 2023, 4:29 PM IST

ബാങ്കിനെ ആശ്രയിച്ച് 2000 രൂപ ബാങ്ക് നോട്ടുകൾ മാറ്റുന്നതിനും നിക്ഷേപിക്കുന്നതിനുമുള്ള  നടപടി ക്രമങ്ങൾ വ്യത്യാസപ്പെടാം.  ബാങ്കുകൾ അവരുടേതായ നടപടിക്രമങ്ങളും നിയമങ്ങളും പാലിക്കുമെന്ന് ആർബിഐ ഗവർണർ 
 


2023 മെയ് 19-നണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 2,000 രൂപ നോട്ടുകൾ വിനിമയത്തിൽ നിന്നും നിരോധിച്ചത്. പൊതുജനങ്ങൾക്ക് 2000 രൂപ നോട്ടുകൾ നിക്ഷേപിക്കുന്നതിനും അല്ലെങ്കിൽ മാറ്റുന്നതിനുമുള്ള സൗകര്യം 2023 സെപ്തംബർ 30 വരെ ലഭ്യമാകും. എല്ലാ ബാങ്കുകളും അവരുടെ ശാഖകൾ വഴി ഇതിനുള്ള സൗകര്യം ചെയ്ത് നൽകും. 

ALSO READ: അംബാനി, അദാനി, ബിർള; ജി 20 ഉച്ചകോടിയിൽ കൂടിക്കാഴ്ച നടത്താൻ ശതകോടീശ്വരന്മാർ, ലക്ഷ്യം ഇത്

Latest Videos

undefined

2000 രൂപ നോട്ട് അവതരിപ്പിച്ചതിന്റെ പ്രധാന ലക്ഷ്യം, നോട്ട് നിരോധനത്തിന്റെ ഫലമായി വിനിമയത്തിൽ നിന്ന് നീക്കം ചെയ്ത കറൻസിയുടെ മൂല്യം ഉടനടി മാറ്റിസ്ഥാപിക്കുക എന്നതായിരുന്നു എന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറയുന്നു. ആ ലക്ഷ്യം കൈവരിച്ചതിനാലും മറ്റ് മൂല്യങ്ങളുടെ മതിയായ നോട്ടുകൾ ഇപ്പോൾ ഉള്ളതിനാലുമാണ് ഈ നോട്ടുകൾ പിൻവലിക്കാൻ തീരുമാനിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ശക്തികാന്ത ദാസ് വ്യക്തമാക്കി. 

2000 രൂപ നോട്ടുകൾ ബാങ്കിൽ മാറ്റുന്നതിനുള്ള ഘട്ടം ഘട്ടമായുള്ള ഗൈഡ് ഇതാ

ഘട്ടം 1 - നിങ്ങളുടെ പക്കൽ ലഭ്യമായ 2000 രൂപ നോട്ടുകളുമായി അടുത്തുള്ള ബാങ്ക് ശാഖ സന്ദർശിക്കുക.
ഘട്ടം 2- റിക്വിസിഷൻ സ്ലിപ്പ് പൂരിപ്പിക്കുക, 2000 രൂപ നോട്ടുകളുടെ ആവശ്യമായ വിശദാംശങ്ങൾ നൽകുക.
ഘട്ടം 3: മറ്റ് മൂല്യങ്ങളുമായി മാറാൻ 2000 രൂപ നോട്ടുകൾക്കൊപ്പം സ്ലിപ്പും സമർപ്പിക്കുക.

ALSO READ: കുതിര വളർത്തുകാരന്റെ മകൻ ഇന്ന് ഇന്ത്യയിലെ ഏറ്റവും ധനികനായ ഫാർമ കമ്പനി ഉടമ; ആസ്തി ഇതാണ്

ബാങ്കിനെ ആശ്രയിച്ച് ഈ നടപടി ക്രമങ്ങൾ വ്യത്യാസപ്പെടാം എന്നത് ശ്രദ്ധിക്കുക. 2000 രൂപ നോട്ടുകൾ മാറുന്ന കാര്യത്തിൽ ബാങ്കുകൾ അവരുടേതായ നടപടിക്രമങ്ങളും നിയമങ്ങളും പാലിക്കുമെന്ന് ആർബിഐ ഗവർണർ അറിയിച്ചിട്ടുണ്ട്. 

click me!