ഇന്ത്യൻ വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ ഓർഡർ; എയർ ഇന്ത്യയുമായി ഏറ്റുമുട്ടാൻ ഇൻഡിഗോ

By Web Team  |  First Published Jun 19, 2023, 5:35 PM IST

മാർച്ചിൽ എയർ ഇന്ത്യ നടത്തിയ വിമാന കരാറിനേക്കാൾ വലിയ ഓർഡറുമായി രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ. 
 


ദില്ലി: ഇന്ത്യൻ വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ വിമാന ഓർഡർ നല്കാൻ ഒരുങ്ങി രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ. 500 എയർബസ് എ320 നിയോ ഫാമിലി വിമാനങ്ങളുടെ ഓർഡർ ഇന്ന് എയർലൈൻ ബോർഡ് അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി  ഇക്കണോമിക് ടൈംസ് ചെയ്തു.  എയർബസ് എ320 നിയോ ഫാമിലിയിൽ A320  നിയോ, A321 നിയോ A321 എക്സ് എൽ ആർ വിമാനങ്ങൾ ഉൾപ്പെടുന്നു. ഓർഡറിന്റെ മൂല്യം ഏകദേശം 500 ബില്യൺ ഡോളറായിരിക്കും, എന്നാൽ വലിയ ഓർഡറുകൾക്ക് കനത്ത കിഴിവ് ലഭിക്കുന്നതിനാൽ യഥാർത്ഥ മൂല്യം ചെറുതായിരിക്കുമെന്ന് റിപ്പോർട്ടുണ്ട്. 

മാർച്ചിൽ എയർ ഇന്ത്യ നടത്തിയ വിമാനം കരാറിനേക്കാൾ വലുതായിരിക്കും ഇത്. ടാറ്റായുടെ ഉടമസ്ഥതയിലെത്തി ഒരു വർഷത്തിന് ശേഷം 70 ബില്യൺ ഡോളറിന്റെ 470 വിമാനങ്ങൾക്ക് എയർ ഇന്ത്യ ഓർഡർ നൽകിയിരുന്നു. 

Latest Videos

undefined

2030 ഓടെ iഇൻഡിഗോയുടെ ഏകദേശം 100 വിമാനങ്ങളുടെ പ്രവർത്തനം അവസാനിപ്പിക്കും. അങ്ങനെ വരുമ്പോൾ അടുത്ത പത്ത് വർഷത്തിനുള്ളിൽ ടാർഗെറ്റുചെയ്‌ത 700-ലധികം ഫ്ലൈറ്റ് എന്ന ലക്‌ഷ്യം പൂർത്തീകരിക്കാൻ പുതിയ വിമാനങ്ങൾ ആവശ്യമാണ്

ഇന്ത്യയുടെ ആഭ്യന്തര വ്യോമയാന വിപണി വിഹിതത്തിന്റെ 60 ശതമാനവും ഇൻഡിഗോയുടെതാണ്.
ഓർഡറിലെ 500 വിമാനങ്ങളിൽ 300 എണ്ണം എ 321 നിയോ, എ 321 എക്‌സ്‌എൽആർ വിമാനങ്ങളായിരിക്കും. ഈ വിമാനങ്ങൾക്ക് എട്ട് മണിക്കൂർ വരെ പ്രവർത്തിപ്പിക്കാൻ കഴിയും, യൂറോപ്പിലേക്ക് പ്രവർത്തനം വിപുലീകരിക്കാനുള്ള എയർലൈനിന്റെ പദ്ധതിയുടെ ഭാഗമാണിത്. ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയുമായി നേരിട്ടുള്ള മത്സരത്തിലാണ്. ഇൻഡിഗോ. 

click me!