Latest Videos

അനന്ത് അംബാനി മുതൽ ജയ് അൻഷുൽ അംബാനി വരെ: പുതുതലമുറയുടെ വിദ്യാഭ്യാസ യോഗ്യത

By Web TeamFirst Published Jan 4, 2023, 4:02 PM IST
Highlights

അംബാനി കുടുംബത്തിലെ അടുത്ത നേതൃതനിര അതിശക്തമാണ്. അനന്ത് അംബാനി മുതൽ ജയ് അൻഷുൽ അംബാനി വരെ തിളങ്ങും. അംബാനി കുടുംബത്തിലെ പുതുതലമുറയുടെ വിദ്യാഭ്യാസ യോഗ്യത
 

അംബാനി കുടുംബത്തിലെ വിശേഷങ്ങൾ എന്നും വിലപിടിപ്പുള്ളതാണ്. മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസിന്റെ തലപ്പത്തെ അഴിച്ചുപണികളും തലമുറമാറ്റങ്ങളും വാർത്തയായിരുന്നു. ഏറ്റവുമൊടുവിൽ അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയും രാധിക മർച്ചന്റുമായി നടന്ന വിവാഹ നിശ്ചയം വരെ വാർത്തയാണ്. ജിയോ പ്ലാറ്റ്‌ഫോമുകളുടെ ബോർഡിൽ അഡീഷണൽ ഡയറക്ടറായി അടുത്തിടെ അനന്ത് അംബാനിയെ ഉൾപ്പെടുത്തിയിരുന്നു. മുംബൈയിലെ ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്കൂളിൽ നിന്നാണ് അനന്ത് അംബാനി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. അംബാനി കുടുംബത്തിലെ പുതുതലമുറയുടെ വിദ്യാഭ്യാസ യോഗ്യത നോക്കാം.

അനന്ത് അംബാനി

ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്കൂളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അനന്ത്, യുഎസിലെ റോഡ് ഐലൻഡിലുള്ള ബ്രൗൺ യൂണിവേഴ്സിറ്റിയിലാണ്  ബിരുദ പഠനം നടത്തിയത്. ജാംനഗർ റിഫൈനറിയിലെ സാമൂഹിക, അടിസ്ഥാന പ്രവർത്തനങ്ങളിലും അനന്ത് പങ്കാളിയാണ്. ഇന്ത്യൻ പ്രീമിയർ ലീഗ് ഫ്രാഞ്ചൈസി മുംബൈ ഇന്ത്യൻസിന്റെ സഹ ഉടമ കൂടിയാണ് അദ്ദേഹം.

ഇഷ അംബാനി

ഇഷ അംബാനി 2014ൽ യുഎസിലെ യേൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് സൈക്കോളജിയിൽ ബിരുദം പൂർത്തിയാക്കി. ഇഷ പിന്നീട് കാലിഫോർണിയയിലെ സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റിയിൽ എംബിഎ പൂർത്തിയാക്കി. ഇഷ അംബാനി മക്കിൻസി ആൻഡ് കമ്പനിയിൽ ബിസിനസ് അനലിസ്റ്റായും പ്രവർത്തിച്ചിട്ടുണ്ട്. അവർ ഇപ്പോൾ റിലയൻസ് റീട്ടെയിലിന്റെ ഡയറക്ടർ ബോർഡിലുണ്ട് കൂടാതെ ജിയോയുടെ സഹ ഡയറക്ടർ കൂടിയാണ്.

ആകാശ് അംബാനി

മുംബൈയിലെ ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്കൂളിൽ നിന്നാണ് ആകാശ് അംബാനി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്.  യുഎസിലെ ബ്രൗൺ സർവകലാശാലയിൽ നിന്നും 2013-ൽ സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം പൂർത്തിയാക്കി. ഇപ്പോൾ റിലയൻസ് ജിയോയുടെ ചെയർമാനാണ്.

ജയ് അൻമോൽ അംബാനി

മുകേഷ് അംബാനിയുടെ സഹോദരൻ അനിൽ അംബാനിയുടെ മകനാണ് ജയ് അൻമോൾ. ജയ് അൻമോൾ തന്റെ സ്കൂൾ വിദ്യാഭ്യാസം മുംബൈയിലെ കത്തീഡ്രൽ, ജോൺ കോണൺ സ്കൂൾ, യുകെയിലെ സെവൻ ഓക്സ് സ്കൂൾ എന്നിവിടങ്ങളിൽ പൂർത്തിയാക്കി. പിന്നീട് സയൻസിൽ ബിരുദം (ബിഎസ്‌സി) പൂർത്തിയാക്കാൻ യുകെയിലെ വാർവിക്ക് ബിസിനസ് സ്കൂളിൽ പോയി.

ജയ് അൻഷുൽ അംബാനി

അനിൽ അംബാനിയുടെയും ടീന അംബാനിയുടെയും ഇളയ മകനാണ് ജയ് അൻഷുൽ അംബാനി. മുംബൈയിലെ കത്തീഡ്രലിലും ജോൺ കോണൺ സ്കൂളിലുമായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. സ്റ്റേൺ സ്കൂൾ ഓഫ് ബിസിനസിൽ നിന്ന് ബിസിനസ് മാനേജ്മെന്റിൽ ബിരുദം പൂർത്തിയാക്കി.

click me!