ചൈനയ്ക്കിട്ട് ചെറിയൊരു പണി, മൂന്ന് ചൈനീസ് ഉൽപ്പന്നങ്ങൾക്ക് തീരുവ ചുമത്തി ഇന്ത്യ

By Web Team  |  First Published Jun 29, 2024, 4:41 PM IST

ഒരു രാജ്യത്തെ ഏതെങ്കിലുമൊരു വ്യവസായത്തെ ദോഷകരമായി ബാധിക്കുന്ന രീതിയിൽ കുറഞ്ഞ വിലയ്ക്ക് മറ്റൊരു രാജ്യം  ഒരു ഉൽപ്പന്നം ഇറക്കുമതി ചെയ്യുന്നു എന്ന് തോന്നുമ്പോഴാണ് ആന്റി ഡംപിംഗ് ഡ്യൂട്ടി ചുമത്തുന്നത്.


ഭ്യന്തര വ്യവസായങ്ങളെ സംരക്ഷിക്കുന്നതിനായി ഹൈഡ്രോളിക് റോക്ക് ബ്രേക്കറുകൾ ഉൾപ്പെടെ മൂന്ന് ചൈനീസ് ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ ആന്റി ഡംപിംഗ് ഡ്യൂട്ടി ചുമത്തി. ചൈനയ്ക്ക് പുറമേ  മറ്റ് ചില രാജ്യങ്ങളിൽ നിന്നുമുള്ള  ഉൽപ്പന്നങ്ങൾക്ക് കൂടി സെൻട്രൽ ബോർഡ് ഓഫ് ഇൻഡെറക്ട് ടാക്‌സ് ആൻഡ് കസ്റ്റംസ് (സിബിഐടിസി)  ആന്റി ഡംപിംഗ് ഡ്യൂട്ടി ചുമത്തിയിട്ടുണ്ട്. വാണിജ്യ മന്ത്രാലയത്തിന്റെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ട്രേഡ് റെമഡീസിന്റെ (ഡിജിടിആർ) ശുപാർശയെ തുടർന്നാണ് ഈ തീരുവകൾ ഏർപ്പെടുത്തിയത്. ചൈനയിൽ നിർമ്മിച്ചതോ കയറ്റുമതി ചെയ്യുന്നതോ ആയ  റോക്ക് ബ്രേക്കറുകൾക്ക് 162.5 ശതമാനം വരെയും ദക്ഷിണ കൊറിയയിൽ നിന്ന് കയറ്റുമതി ചെയ്യുന്ന  റോക്ക് ബ്രേക്കറുകൾക്ക് 52.77 ശതമാനം വരെയും  ആന്റി ഡംപിംഗ് ഡ്യൂട്ടി   ചുമത്തിയിട്ടുണ്ട്. നിർമ്മാണ മേഖലയിലും, ഖനനം, പാറകൾ തകർക്കൽ എന്നിവയ്ക്കായി ഈ ബ്രേക്കറുകൾ  ഉപയോഗിക്കുന്നുണ്ട്.  ചൈനയിൽ നിർമ്മിച്ചതോ അവിടെ നിന്ന് കയറ്റുമതി ചെയ്യുന്നതോ ആയ ടിൻ പ്ലേറ്റുകൾക്ക് ഒരു ലക്ഷം കഷണങ്ങൾക്ക് 741 ഡോളർ എന്ന തോതിൽ ആന്റി ഡംപിംഗ് ഡ്യൂട്ടി ചുമത്തിയിട്ടുണ്ട്. ഭക്ഷണ പാനീയങ്ങൾ പോലുള്ളവയുടെ പാക്കേജിംഗിനായാണ് ഇത് ഉപയോഗിക്കുന്നത്. അഞ്ച് വർഷം വീതമാണ് ഡ്യൂട്ടിയുടെ കാലാവധി. ചൈനയിൽ നിർമ്മിക്കുന്നതോ കയറ്റുമതി ചെയ്യുന്നതോ ആയ ടെലിസ്‌കോപ്പിക് ചാനൽ ഡ്രോയർ സ്ലൈഡറുകൾക്ക് ടണ്ണിന് $614   ഡ്യൂട്ടി ചുമത്തിയിട്ടുണ്ട്.  ആറ് മാസത്തേക്ക് ഇതിന് പ്രാബല്യം ഉണ്ടായിരിക്കും.

ചൈനയിൽ നിന്ന് കയറ്റുമതി ചെയ്യുന്ന സോഡിയം സയനൈഡിന് ടണ്ണിന് $554, യൂറോപ്യൻ യൂണിയനിൽ നിന്നും കയറ്റുമതി ചെയ്യുന്ന സോഡിയം സയനൈഡിന് $230, ജപ്പാനിൽ നിന്ന് കയറ്റുമതി ചെയ്യുന്ന സോഡിയം സയനൈഡിന് $447 എന്നിങ്ങനെയാണ് ആന്റി ഡംപിംഗ് ഡ്യൂട്ടി . ദക്ഷിണ കൊറിയയിൽ ഉൽപ്പാദിപ്പിക്കുന്നതോ കയറ്റുമതി ചെയ്യുന്നതോ ആയ സോഡിയം സയനൈഡിന് ഒരു ടണ്ണിന് $413 ആണ് ഡ്യൂട്ടി.  

Latest Videos

ഒരു രാജ്യത്തെ ഏതെങ്കിലുമൊരു വ്യവസായത്തെ ദോഷകരമായി ബാധിക്കുന്ന രീതിയിൽ കുറഞ്ഞ വിലയ്ക്ക് മറ്റൊരു രാജ്യം  ഒരു ഉൽപ്പന്നം ഇറക്കുമതി ചെയ്യുന്നു എന്ന് തോന്നുമ്പോഴാണ് ആന്റി ഡംപിംഗ് ഡ്യൂട്ടി  ചുമത്തുന്നത്. ആഭ്യന്തര വ്യവസായ മേഖലയെ സംരക്ഷിക്കുക എന്നാണ് ആന്റി ഡംപിംഗ് ഡ്യൂട്ടിയിലൂടെ ലക്ഷ്യമിടുന്നത്.

click me!