'ലോകത്തിലെ ഏറ്റവും നീളം കൂടിയ ഫാക്ടറി'; തെലങ്കാനയിൽ പുതിയ ഫാക്ടറിക്ക് തറക്കലിട്ട് കിറ്റെക്സ്

By Web Team  |  First Published Sep 30, 2023, 9:29 AM IST

വാറങ്കലിലെയും സീതാറാംപൂരിലെയും ഫാക്ടറികളിൽ രണ്ടു ഘട്ടങ്ങളായി ഏകദേശം അമ്പതിനായിരം തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെടുകയെന്ന് സാബു എം ജേക്കബ് പറഞ്ഞു.


കൊച്ചി:  തെലങ്കാനയിൽ പുതിയ ഫാക്ടറിക്ക് തറക്കലിട്ടതായി കിറ്റെക്സ് കമ്പനി. ലോകത്തിൽ തന്നെ ഏറ്റവും നീളം കൂടിയ ഫാക്ടറിയാകും തെലങ്കാനയിലെ പുതിയ സംരംഭമെന്ന് കിറ്റെക്സ് ഗ്രൂപ്പ് അറിയിച്ചു. കുട്ടികളുടെ വസ്ത്രങ്ങളിൽ ലോകത്തിലെ രണ്ടാമത്തെ വലിയ നിർമ്മാതാക്കളാണ് കിറ്റെക്സ് ഗ്രൂപ്പ്. തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലെ സീതാരാംപൂരിൽ 1.2 കിലോമീറ്റർ വീതം നീളമുള്ള മൂന്നു ഫാക്ടറിയും മൊത്തം 3.6 കിലോമീറ്റർ നീളമുള്ള ഫൈബർ ടു അപ്പാരൽ നിർമ്മാണ കേന്ദ്രവുമാണ് ഒരുങ്ങുന്നത്. 

തെലങ്കാന വ്യവസായ മന്ത്രി കെ.ടി രാമറാവു ആണ് തെലങ്കാനയിലെ സീതാരാംപൂരിൽ പുതിയ ഫാക്റ്ററിയുടെ ശിലാസ്ഥാപനം നിർവ്വഹിച്ചത്. 250 ഏക്കർ വിസ്തൃതിയുള്ള സീതാരാംപൂർ ക്യാംപസിൽ 3.6 കിലോമീറ്റർ നീളമുള്ള ഫാക്ടറിക്ക് മറ്റു സൗകര്യങ്ങൾ ഉൾപ്പെടെ 4.5 ദശലക്ഷം ചതുരശ്ര അടി വിസ്തീർണ്ണം വരുമെന്ന് കിറ്റെക്സ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ സാബു എം.ജേക്കബ് പറഞ്ഞു. 2024 സെപ്റ്റംബറിൽ പണി പൂർത്തിയാക്കുകയാണ് ലക്ഷ്യം. വാറങ്കലിലെയും സീതാറാംപൂരിലെയും ഫാക്ടറികളിൽ രണ്ടു ഘട്ടങ്ങളായി ഏകദേശം അമ്പതിനായിരം തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെടുകയെന്ന് സാബു എം ജേക്കബ് പറഞ്ഞു.

Latest Videos

undefined

 ഇതിൽ 80 ശതമാനവും സ്ത്രീകൾക്കാണ് തൊഴിൽ ലഭ്യമാവുക. വാറങ്കലിലെ കാക്കാത്തിയ ടെക്‌സ്‌റ്റൈല്‍ പാര്‍ക്കില്‍ കഴിഞ്ഞ വര്‍ഷം പ്രവര്‍ത്തനമാരംഭിച്ച കിറ്റെക്‌സിന്റെ ആദ്യഘട്ട ഫാക്ടറി ഡിസംബറില്‍ പൂര്‍ണമായി പ്രവര്‍ത്തന സജ്ജമാകും. 'വാറങ്കലിലെയും സീതാറാംപൂരിലെയും ഫാക്ടറികളില്‍ രണ്ടു ഘട്ടങ്ങളായി ഏകദേശം അമ്പതിനായിരം തൊഴിലവസരങ്ങളാണ് നല്‍കുന്നത്.' ഇതില്‍ 80 ശതമാനവും സ്ത്രീകള്‍ക്കാണ് തൊഴില്‍ ലഭ്യമാവുകയെന്ന് സാബു ജേക്കബ് പറഞ്ഞു.  കേരളത്തിൽ പ്രഖ്യാപിച്ച 3000 കോടിയുടെ നിക്ഷേപമാണ് രാഷ്ട്രീയ കാരണങ്ങളാൽ കിറ്റെക്സ് ഗ്രൂപ്പ് തെലങ്കാനയിലേക്ക് പറിച്ചുനട്ടത്.

Read More : കോട്ടയത്ത് 1.25 കിലോയുമായി മലയാളി, തലയോലപ്പറമ്പ് 1.5 കിലോയുമായി അതിഥി തൊഴിലാളികൾ, വൻ കഞ്ചാവ് വേട്ട

click me!