കർണാടകയുടെ വിഹിതത്തിൽ കുറവുണ്ടായതിൽ ആശങ്കയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വെള്ളിയാഴ്ചയാണ് മുഖ്യമന്ത്രി ധനമന്ത്രിക്ക് കത്ത് നൽകിയത്.
ബെംഗളൂരു: ഐജിഎസ്ടിയിൽ നിന്ന് കർണാടകയുടെ വിഹിതത്തിൽ 798 കോടി രൂപ കുറവുണ്ടായതിൽ വിശദീകരണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമന് കത്തെഴുതി. കർണാടകയുടെ വിഹിതത്തിൽ കുറവുണ്ടായതിൽ ആശങ്കയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വെള്ളിയാഴ്ചയാണ് മുഖ്യമന്ത്രി ധനമന്ത്രിക്ക് കത്ത് നൽകിയത്.
'26.12.2022-ലെ ഐ.ജി.എസ്.ടി ബാലൻസിലെ കുറവ് നികത്തുന്നതുമായി ബന്ധപ്പെട്ട് മുൻകൂർ വിഹിതത്തിന്റെ ക്രമീകരണം എന്ന നിലയിക്കാണ് ഐജിഎസ്ടി സെറ്റിൽമെന്റിൽ നിന്ന് 798.03 കോടി രൂപ കുറച്ചതെന്നാണ് ലഭിക്കുന്ന വിവരമെന്ന് സിദ്ധരാമയ്യ പറഞ്ഞു. നെഗറ്റീവ് ബാലൻസായ 34,000 കോടി രൂപ സമാഹരിക്കുന്നതിന് പിന്നിലെ യുക്തി ധനമന്ത്രി വിശദീകരിക്കണമെന്നും സിദ്ധരാമയ്യ പറഞ്ഞു. വിഹിതം വെട്ടിക്കുറക്കുന്നത് സംസ്ഥാന ധനകാര്യത്തിന്റെ ട്രഷറി മാനേജ്മെന്റിനെ ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മികച്ച ധാരണയും സുതാര്യതയും സുഗമമാക്കുന്നതിനായി നെഗറ്റീവ് ഐജിഎസ്‌ടി ബാലൻസിന്റെയും വീണ്ടെടുക്കലും അത് സംസ്ഥാനങ്ങൾക്കിടയിൽ വിതരണം ചെയ്യുന്ന മാനദണ്ഡവും എന്താണെന്ന് വിശദമാക്കണമെന്നും കർണാടക മുഖ്യമന്ത്രി പറഞ്ഞു. നെഗറ്റീവ് ബാലൻസ് കുറച്ചേ മതിയാകൂ എന്നുണ്ടെങ്കിൽ ഗഡുക്കളായി കുറക്കണമെന്നും ഒറ്റത്തവണ തീർപ്പാക്കരുതെന്നും അദ്ദേഹം പറഞ്ഞു.