ജിയോ ഫിനാൻഷ്യൽ സർവീസസിന്റെ ആരംഭം ബജാജ് ഫിൻസെർവ്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ വിപണിയിലെ ശക്തർക്ക് നേരിട്ടുള്ള മത്സരം തന്നെ സൃഷ്ടിക്കും. മൂലധനത്തിന്റെ കാര്യത്തിൽ അഞ്ചാമത്തെ ഏറ്റവും വലിയ ഇതര ധനകാര്യ സ്ഥാപനമാകും ജിയോ ഫിനാൻഷ്യൽ സർവീസസ്.
മുംബൈ: റിലയസ് ഇന്ഡസ്ട്രീസിൽ നിന്നും വേർപെട്ട ജിയോ ഫിനാൻഷ്യൽ സർവീസസ് (ജെഎഫ്എസ്എൽ) ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തു. ബിഎസ്ഇയിൽ 265 രൂപയും എൻഎസ്ഇയിൽ 262 രൂപയുമാണ് ലിസ്റ്റിംഗ് വില. ജെഎഫ്എസ്എൽ പ്രതീക്ഷിച്ചിരുന്ന 261.85 രൂപയേക്കാൾ നേരിയ തോതിൽ കൂടുതലാണ് ലിസ്റ്റിംഗ് വില.
ജിയോ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡിന്റെ ഓഹരി വില 10 ട്രേഡിംഗ് ദിവസത്തേക്ക് ട്രേഡ് ഫോർ ട്രേഡ് വിഭാഗത്തിലായിരിക്കും. ഇക്വിറ്റി ഷെയറുകൾ വിപണിയിൽ ലിസ്റ്റ് ചെയ്യപ്പെടുമെന്നും എക്സ്ചേഞ്ചിലെ ഇടപാടുകളിൽ പ്രവേശിപ്പിക്കുമെന്നും എക്സ്ചേഞ്ചിലെ ട്രേഡിങ് അംഗങ്ങളെ അറിയിച്ചിട്ടുണ്ട്.
undefined
റിലയൻസ് തങ്ങളുടെ സാമ്പത്തിക സേവന സ്ഥാപനമായ റിലയൻസ് സ്ട്രാറ്റജിക് ഇൻവെസ്റ്റ്മെന്റ് ലിമിറ്റഡിനെ വിഭജിച്ച് ജിയോ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് എന്ന് പുനർനാമകരണം ചെയ്ത് ലിസ്റ്റ് ചെയ്യാനുള്ള പദ്ധതികൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ALSO READ: 74.5 കോടി രൂപയുടെ ആഡംബര വീട് വിറ്റ് മുകേഷ് അംബാനി; കാരണം ഇതാണ്
റിപ്പോർട്ട് അനുസരിച്ച്, ഉപഭോക്താക്കൾക്കും വ്യാപാരികൾക്കും ജിയോ ഫിനാൻഷ്യൽ സർവീസസ് വായ്പ നൽകും. ഇൻഷുറൻസ്, പേയ്മെന്റുകൾ, ഡിജിറ്റൽ ബ്രോക്കിംഗ്, അസറ്റ് മാനേജ്മെന്റ് എന്നിവയിലേക്ക് വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്. റിലയൻസിന്റെ എല്ലാ ഓഹരി ഉടമകൾക്കും കൈവശമുള്ള ഓരോ ഓഹരിക്കും പുതിയ സ്ഥാപനത്തിന്റെ ഒരു ഓഹരി ലഭിക്കും.
ഉപഭോക്താക്കൾക്ക് ഇഎംഐ അടിസ്ഥാനത്തിൽ ഉൽപ്പന്നങ്ങൾ വാങ്ങാനുള്ള ഓപ്ഷൻ ഇതിൽ ലഭിക്കും. ജിയോ ഫിനാൻഷ്യൽ സർവീസസിന്റെ ആരംഭം ബജാജ് ഫിൻസെർവ്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ വിപണിയിലെ ശക്തർക്ക് നേരിട്ടുള്ള മത്സരം തന്നെ സൃഷ്ടിക്കും. മൂലധനത്തിന്റെ കാര്യത്തിൽ അഞ്ചാമത്തെ ഏറ്റവും വലിയ ഇതര ധനകാര്യ സ്ഥാപനമാകും ജിയോ ഫിനാൻഷ്യൽ സർവീസസ്.
മുകേഷ് അംബാനിയുടെ മകൾ ഇഷയെ ജിയോ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡിന്റെ നോൺ എക്സിക്യൂട്ടീവ് ഡയറക്ടറായി കഴിഞ്ഞ മാസം നിയമിച്ചിരുന്നു. കൂടാതെ റിലയൻസ് എക്സിക്യൂട്ടീവായ അൻഷുമാൻ താക്കൂറിനെയും നോൺ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിച്ചിട്ടുണ്ട്.
സാരിയിൽ നെയ്തെടുത്ത സ്വപ്നങ്ങൾ പങ്കുവെച്ച് ശോഭ വിശ്വനാഥ്; വീഡിയോ കാണാം