18,000 കോടിയിലധികം ആസ്തി, യുഎസിലെ ഏറ്റവും സമ്പന്നരായ സ്ത്രീകളിൽ ഒരാൾ; ആരാണ് ജയശ്രീഉള്ളാൽ

By Web Team  |  First Published Feb 25, 2023, 4:38 PM IST

യുഎസിലെ ഏറ്റവും സമ്പന്നരായ സ്ത്രീകളിൽ ഒരാൾ, ലോകത്തിലെ ഏറ്റവും മികച്ച സിഇഒമാരില്‍ ഒരാൾ. ഇന്ത്യൻ വംശജയായ ജയശ്രീ ഉള്ളാലിന്റെ ആസ്തി 18,000 കോടിയിലധികം


ന്ത്യൻ വംശജരായ ടെക് വ്യവസായ പ്രമുഖരിൽ ശക്തമായ സാന്നിധ്യമാണ് ജയശ്രീ  ഉള്ളാൽ. ഗൂഗിളിന്റെ സുന്ദർ പിച്ചൈ, മൈക്രോസോഫ്റ്റിന്റെ സത്യ നാദെല്ല, യൂട്യൂബിന്റെ നീൽ മോഹൻ തുടങ്ങിയ നിരയിൽ തന്നെയാണ് ജയശ്രീയുടെയും സ്ഥാനം. 2008 മുതൽ അവർ അരിസ്റ്റ നെറ്റ്‌വർക്ക്‌സിന്റെ പ്രസിഡന്റും സിഇഒയുമായി പ്രവർത്തിച്ചു വരുന്നു. ജയശ്രീ സ്ഥാനമേൽക്കുമ്പോൾ അൻപതിൽ മാത്രം താഴെ ജീവനക്കരുള്ള കമ്പനിയായിരുന്നു അരിസ്റ്റ നെറ്റ്‌വർക്ക്‌സ്. കാര്യമായ വരുമാനവും ഇല്ലായിരുന്നു.

2023 ഫെബ്രുവരി 20 വരെയുള്ള ഫോർബ്സ് കണക്കുകൾ പ്രകാരം, ജയശ്രീ ഉള്ളാലിന്റെ ആസ്തി 2.2 ബില്യൺ ഡോളറാണ് അതായത് ഏകദേശം 18,199 കോടി രൂപ.  യുഎസിലെ ഏറ്റവും ധനികയായ സ്ത്രീകളിൽ ഒരണു ഇന്ന് ജയശ്രീ. അരിസ്റ്റ നെറ്റ്‌വർക്കിന്റെ 5% ശതമാനം ഓഹരിയിൽ നിന്നാണ് അവരുടെ സമ്പത്ത്. 

Latest Videos

undefined

ALSO READ: ‘ഈ കെണിയിൽ വീഴരുത്...’: യുവാക്കൾക്ക് മുന്നറിയിപ്പുമായി ഇൻഫോസിസ് സ്ഥാപകൻ എൻ ആർ നാരായണ മൂർത്തി

ജയശ്രീ ജനിച്ചത് ലണ്ടനിലാണ്, പക്ഷേ പിന്നീട്‌  ഇന്ത്യയിൽ വളർന്നു. ദില്ലിയിൽ നിന്നും പിന്നീട്‌ വീണ്ടും യുഎസിലേക്കെത്തി. സാൻ ഫ്രാൻസിസ്കോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടി, തുടർന്ന് സാന്താ ക്ലാര യൂണിവേഴ്സിറ്റിയിൽ നിന്ന് എഞ്ചിനീയറിംഗ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദം നേടി.

ഗ്രാഫിക് കാർഡ് മേജർ അഡ്വാൻസ്ഡ് മൈക്രോ ഡിവൈസിലും (എഎംഡി) ഫെയർചൈൽഡ് സെമികണ്ടക്ടർ, ഉൻജെർമാൻ-ബാസ്, ക്രെസെൻഡോ കമ്മ്യൂണിക്കേഷൻസ് എന്നിവയിൽ ചേർന്ന് 1993-ൽ സിസ്‌കോ ഏറ്റെടുത്തുകൊണ്ടാണ് ഉള്ളാൽ പ്രൊഫഷണൽ ലോകത്തേക്ക് പ്രവേശിച്ചത്. സിസ്‌കോയുമായുള്ള 15 വർഷത്തെ സേവനത്തിന് ശേഷം, 2008 ൽ അവർ അരിസ്റ്റയിൽ ചേർന്നു.

"നെറ്റ്‌വർക്കിംഗ് വ്യവസായത്തിലെ ഏറ്റവും സ്വാധീനമുള്ള അഞ്ച് മികച്ച വ്യക്തികൾ", "ലോകത്തിലെ ഏറ്റവും മികച്ച സിഇഒമാർ" എന്നിങ്ങനെയുള്ള പട്ടികയിൽ അവർ ഇടം നേടി. 2014-ൽ അവർ അരിസ്റ്റയെ വിജയകരമായ ഒരു ഐപിഒയിലേക്ക് നയിച്ചു. ടെക് എക്സിക്യൂട്ടീവായ വിജയ് ഉള്ളാലിനെയാണ് ജയശ്രീ വിവാഹം കഴിച്ചത്. 

ALSO READ: ആഡംബര ബംഗ്ലാവ്, സ്വകാര്യ ജെറ്റ്, കാറുകൾ: രത്തൻ ടാറ്റയുടെ വിലപിടിപ്പുള്ള സ്വത്തുക്കൾ

click me!