അവസാന നിമിഷത്തെ തിരക്ക് കാരണം ആദായ നികുതി വകുപ്പിന്റെ പോർട്ടലിൽ തകരാറുകൾ സംഭവിച്ചാൽ പിഴയായി കാശ് പോകുമെന്നതാണ് യാഥാർത്ഥ്യം
ദില്ലി: ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ളവർക്ക് അവസാന ദിവസമാണ് ഇന്ന്. സമയ പരിധി നീട്ടുന്നത് സംബന്ധിച്ച് ഒരു സൂചനയും പുറത്തുവന്നിട്ടില്ല. അതായത് ഇന്ന് കൊണ്ട് ആദായ നികുതി റിട്ടേൺ ഫയൽ ചെയ്തില്ലെങ്കിൽ വലിയ തുക പിഴയായി നൽകേണ്ടിവരും. ഓൺലൈൻ വഴി നികുതി റിട്ടേൺ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ അവസാന ദിവസമെങ്കിലും അത് പൂർത്തിയാക്കുക. അവസാന നിമിഷത്തെ തിരക്ക് കാരണം ആദായ നികുതി വകുപ്പിന്റെ പോർട്ടലിൽ തകരാറുകൾ സംഭവിച്ചാൽ പിഴയായി കാശ് പോകുമെന്നതാണ് യാഥാർത്ഥ്യം.
ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാൻ സാധിച്ചില്ലെങ്കിൽ എന്ത് സംഭവിക്കും?
undefined
നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിൽ കാലതാമസം ഉണ്ടായാൽ ഐ-ടി നിയമങ്ങൾ അനുസരിച്ച് 10,000 രൂപ വരെ പിഴ ഈടാക്കാം. ആദായനികുതി നിയമം 1961 - ലെ സെക്ഷൻ 234 എ യിലെ വ്യവസ്ഥകൾ അനുസരിച്ച്, മറ്റ് പിഴകൾക്ക് പുറമെ നികുതി ചുമത്താവുന്ന വരുമാനത്തിന് പലിശയും വകുപ്പിന് ഈടാക്കാം. അതിനാൽ അക്കൗണ്ടുകൾ ഓഡിറ്റ് ചെയ്യേണ്ടതില്ലാത്ത ശമ്പളമുള്ളവരും വരുമാനമുള്ളവരുമായ വ്യക്തികൾ ജൂലൈ 31 - നകം ഐ ടി ആർ ഫയൽ ചെയ്യണം.
ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാൻ ആവശ്യമായ രേഖകൾ ഇവയാണ്
* ആധാർ നമ്പർ അല്ലെങ്കിൽ എൻറോൾമെന്റ് ഐഡി
* പാൻ കാർഡ് / പാൻ നമ്പർ
* തൊഴിലുടമയിൽ നിന്നുള്ള ഫോം - 16
* വീട് വാടക രസീതുകൾ
* ഭവന വായ്പ സംബന്ധിച്ച വിവരങ്ങൾ
* ബാങ്ക് പാസ്ബുക്ക്, സ്ഥിര നിക്ഷേപം
* പോസ്റ്റ് ഓഫീസ് സേവിംഗ്സ് പാസ്ബുക്ക്
* ലോട്ടറി വരുമാനം
* ക്ലബ്ബ് വരുമാനത്തിന്റെ വിശദാംശങ്ങൾ
ആദായ നികുതി റിട്ടേൺ നൽകാനുളള തീയതി നീട്ടുമോ?, ചോദ്യത്തിനുത്തരവുമായി ആദായ നികുതി വകുപ്പ്
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം