ഇത്തവണത്തെ ഐടിആർ ഫോമുകളിൽ മാറ്റങ്ങളുണ്ട്; നികുതിദായകർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 3 കാര്യങ്ങളിതാ

By Web Team  |  First Published Jun 30, 2023, 4:51 PM IST

ഈ വർഷം ഐടിആർ ഫോമുകളിൽ  ചില മാറ്റങ്ങളുണ്ട് എന്ന കാര്യം പലർക്കും അറിയില്ല. ഐടിആർ ഫയൽ ചെയ്യാൻ തുടങ്ങുന്നതിന് മുുൻപ് തന്നെ നികുതി ദായകർ ഫോമിലെ  പുതിയ മാറ്റങ്ങളും അറിഞ്ഞിരിക്കണം.


2022-23 സാമ്പത്തിക വർഷത്തിലെ ആദായനികുതി റിട്ടേൺ (ഐടിആർ) സമർപ്പിക്കുന്നതിന്റെ തിരക്കിലാണ് നികുതിദായകർ.റിട്ടേൺ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 31 ആണ്. എന്നാൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ഐടിആർ ഫോമുകളിൽ  ചില മാറ്റങ്ങളുണ്ട് എന്ന കാര്യം പലർക്കും അറിയില്ല. ഐടിആർ ഫയൽ ചെയ്യാൻ തുടങ്ങുന്നതിന് മുുൻപ് തന്നെ നികുതി ദായകർ ഫോമിലെ  പുതിയ മാറ്റങ്ങളും അറിഞ്ഞിരിക്കണം. പുതിയ ഐടിആർ ഫോമുകളിൽ വരുത്തിയിരിക്കുന്ന പ്രധാന മാറ്റങ്ങൾ എന്തൊക്കെയെന്നറിയാം.

1. ക്രിപ്‌റ്റോ കറൻസികൾ, നോൺ-ഫംഗബിൾ ടോക്കണുകൾ,  വെർച്വൽ ഡിജിറ്റൽ ആസ്തികൾ എന്നിവയിൽ നിന്നുള്ള വരുമാനം റിപ്പോർട്ടു ചെയ്യണം.

2022 ഏപ്രിൽ 1 മുതൽ, ആദായനികുതി നിയമത്തിൽ വിഡിഎ(വെർച്വൽ ഡിജിറ്റൽ അസറ്റ്സ്) യുമായി ബന്ധപ്പെട്ട വരുമാനത്തിന് നികുതി ചുമത്തുന്നതിന് ചില നിബന്ധനകൾ  മുൻപോട്ടുവെച്ചിരുന്നു. സെക്ഷൻ 194 എസ് പ്രകാരം ക്രിപ്‌റ്റോ ഇടപാടുകൾക്കായി ലഭിക്കുന്ന പേയ്‌മെന്റുകൾക്കും ടിഡിഎസ് ബാധകമാണ്.വിഡിഎകളിൽ  നിന്നുള്ള വരുമാനം ബിസിനസ് വരുമാനമാണോ അതോ മൂലധന നേട്ടമാണോ എന്നത് നികുതിദായകൻ സൂചിപ്പിക്കേണ്ടതുണ്ട്.

ALSO READ: ആധാർ കാർഡിൽ എത്ര തവണ മാറ്റങ്ങൾ വരുത്താം; പേര് ജനനതിയതി എന്നിവയിൽ തെറ്റുള്ളവർ ശ്രദ്ധിക്കുക

Latest Videos

2022-23 സാമ്പത്തിക വർഷത്തിൽ  ക്രിപ്‌റ്റോകറൻസികളിൽ നിന്ന് എന്തെങ്കിലും വരുമാനം നേടിയിട്ടുണ്ടെങ്കിൽ,  റിട്ടേൺ ഫയൽ ചെയ്യുമ്പോൾ ഏറ്റെടുക്കൽ തീയതി, കൈമാറ്റം തീയതി, ഏറ്റെടുക്കൽ ചെലവ്, വിൽപ്പന വരുമാനം ഉൾപ്പെടെ ആവശ്യമായ വിശദാംശങ്ങൾ കയ്യിൽ കരുതണം.    

2. സെക്ഷൻ 80 ജി പ്രകാരം നികുതിദായകർ നടത്തിയ സംഭാവനകൾക്ക് ഏതെങ്കിലും തരത്തിൽ ഇളവ് ലഭ്യമാക്കിയിട്ടുണ്ടെങ്കിൽ ഡൊണേഷൻ റഫറന്ഡസ് നമ്പർ നൽകണം.

സെക്ഷൻ 80 ജി പ്രകാരം നികുതിദായകർ നൽകിയ സംഭാവനകൾക്ക് ആനുകൂല്യമോ, കിഴിവോ ലഭിക്കണമെങ്കിൽ സംഭാവന രസീത് മാത്രം ഉണ്ടായിട്ട് കാര്യമില്ല. പകരം ഐടിആർ ഫോമിൽ എആർഎൻ എന്ന് സൂചിപ്പിക്കുന്ന ‍ഡൊണേഷൻ റഫറൻസ് നമ്പർ കൂടി വേണമെന്ന് ചുരുക്കം.

3. മറ്റ് മാറ്റങ്ങൾ

ചില സന്ദർഭങ്ങളിൽ നികുതിദായകനിൽ നിന്ന് സ്രോതസ്സിൽ നിന്നുള്ള നികുതി (TCS) പിരിച്ചെടുക്കാറുണ്ട്. ഉദാഹരണത്തിന്, ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീമിന് കീഴിൽ പണമടയ്ക്കുമ്പോൾ ബാങ്ക് നികുതി ഈടാാക്കാറുണ്ട്.. നികുതിദായകന് തന്റെ ഐടിആർ ഫോമിൽ  ക്രെഡിറ്റ് ക്ലെയിം ചെയ്യാൻ അർഹതയുണ്ട്.

click me!